31 C
Kochi
Sunday, October 24, 2021

Daily Archives: 15th November 2020

covid kerala
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ്...
Thomas Isaac
തിരുവനന്തപുരം:കിഫ്ബിയിലെ അഴിമതിയെന്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവിന് കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യമാണെന്നും ധനമന്ത്രി പറഞ്ഞു. സിഎജി അംസബന്ധം എഴുന്നള്ളിച്ചാല്‍ തുറന്നുകാട്ടും. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും, പ്രസക്തമായ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് മറുപടിയില്ലെന്നും ധനമന്ത്രി പറഞ്ഞു.നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്. കിഫ് ബിയുടെ ഓഡിറ്ററാക്കണമെന്ന സിഎജിയുടെ ആവശ്യം കഴിഞ്ഞ യുഡിഎഫ് സർക്കാർ തള്ളിയിരുന്നു. തീർത്തും സുതാര്യമായ രീതിയിലാണ്...
Master Teaser Out
ചെന്നെെ:ദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ‘മാസ്റ്ററി’ന്‍റെ ടീസർ തരംഗമാകുന്നു. ഇന്നലെ വെെകുന്നേരം പുറത്തിറങ്ങിയ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇപ്പോഴും ഒന്നാമതായി തുടരുകയാണ്.ലോകേഷ് കനഗരാജാണ് മാസ്റ്റർ എന്ന സിനിമയുടെ സംവിധായകൻ. കാര്‍ത്തി മികച്ച വേഷം കെെകാര്യം ചെയ്ത കെെതിയും, മാനഗരവും ആണ് ലോകേഷ് കനകരാജ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.ദീപാവലി ദിനത്തിൽ വൈകിട്ട് ആറിനാണ് ചിത്രത്തിന്റെ ടീസർ സൺ ടിവിയുടെ ഔദ്യോഗിക...
Nitish Kumar again CM of Bihar
പാറ്റ്ന:ജെഡിയു അധ്യക്ഷൻ നിതീഷ് കുമാര്‍ തന്നെ ബിഹാറിന്‍റെ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുത്തത്. തുടർച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാറിന്‍റെ മുഖ്യമന്ത്രിയാകുന്നത്. നാളെ രാവിലെ 11.30ന് സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണും. സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അംഗമായ കമലേശ്വര്‍ ചൗപാലിന്റെ പേരും...
കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിന്‍റെ പിതാവ് കെ മുഹമ്മദ് ഷുഹൈബ് കോഴിക്കോട് ആര്‍എംപി സ്ഥാനാര്‍ഥിയാകും. കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ് കെ മുഹമ്മദ് ഷുഹൈബ് മത്സരിക്കുക. നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്.എൽജെഡിയുടെ തോമസ് മാത്യുവാണിവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. പോലിസിന്റെ കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്തമെന്ന് ആർഎംപി അറിയിച്ചു.കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലനും താഹയും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന...
Soumitra Chatterjee
കൊല്‍ക്കത്ത:സത്യജിത് റേ സിനിമകളുടെ മുഖമായിരുന്ന പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആറിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.അനശ്വര സംവിധായകൻ സത്യജിത്​ റേയ്‌ക്കൊപ്പം മൂന്നു പതിറ്റാണ്ടു പ്രവർത്തിച്ച സൗമിത്ര...
K Surendran against Thomas Isaac
തിരുവനന്തപുരം:കിഫ്ബിയിൽ സ്വർണക്കടത്ത് സംഘത്തിന്‍റെ ഇടപെടൽ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ആരോപണം. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും തോമസ് ഐസക്കുമായി വളരെ അടുത്തബന്ധമാണ് ഉള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.എന്ത് ബന്ധമാണെന്ന് ഐസക്ക് തന്നെ വ്യക്തമാക്കണം. ടെലഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കിഫ്ബിയിലും സ്വപ്നാ സുരേഷിനും ശിവശങ്കറിനും വ്യക്തമായ പങ്കുണ്ട്. പല പദ്ധതികളും സ്വപ്നയുമായി ചർച്ച നടത്തിയിട്ടുണ്ട്. താത്വികമായ അവലോകനം നടത്തിയാൽ കിഫ്ബിയിലെ അഴിമതി അഴിമതിയല്ലാതാകില്ലെന്നും...
പിടികൂടിയ സ്ഫോടക വസ്തുക്കള്‍(Picture Credits:24 News Online)
വാളയാര്‍:വാളയാറില്‍ രേഖകളില്ലാതെ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിലായിരുന്നു സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.35 പെട്ടികളിലായിട്ടാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച് വച്ചിരുന്നത്. തക്കാളിപ്പെട്ടികൾക്കിടയിൽ വച്ച് കടത്താനായിരുന്നു ശ്രമം. പാലക്കാട് ഭാഗത്തെ ക്വാറികളിലുപയോഗിക്കാനായി കൊണ്ട് വന്നതാണോ എന്ന് സംശയമുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 
തോമസ് ഐസക്, രമേശ് ചെന്നിത്തല( Picture Credits:Google)
തിരുവനന്തപുരം:കിഫബിയിലെ സിഎജി റിപ്പോര്‍ട്ടിനെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. ഇക്കാര്യത്തില്‍ പ്രതിപക്ഷം നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടിക്കെതിരേയാണ് രാഷ്ട്രപതിയെ സമീപിക്കുന്നത്.പ്രതിപക്ഷം നേരത്തെ നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുമ്പ് ധനമന്ത്രി തന്നെയാണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പൊതുസമൂഹത്തോട് വെളിപ്പെടുത്തുന്നത്. ഇത് വലിയൊരു ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.ഇത് രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ...
sabarimala Temple
പത്തനംതിട്ട:തീർഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. നാളെ മുതല്‍ കർശന നിയന്ത്രണങ്ങളോടെയാണ് തീർഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത 1000 പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതിയുള്ളത്.24 മണിക്കൂറിനുളളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ക്ക് നിര്‍ബന്ധമാണ്. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റും.പമ്പയിലോ, സന്നിധാനത്തോ തങ്ങാൻ അനുമതിയില്ല.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി വൈകിട്ട് അഞ്ചിന്...