Daily Archives: 25th November 2020
ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം.ബൊക്കാ ജൂനിയേഴ്സ്, നാപ്പോളി, ബാഴ്സലോണ തുടങ്ങി വമ്പൻ ക്ലബുകൾക്കായും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു.
അർജന്റീനയിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് മാറഡോണയുടെ മരണവാർത്ത ആദ്യം...
കൊച്ചി:
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ, ത്രിതല തെരഞ്ഞെടുപ്പിൻറെ ചിത്രം വ്യക്തം. മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ വിമതരുടെയും സ്വതന്ത്രരുടെയും സാന്നിധ്യം കൂടിയാകുമ്പോൾ പോരാട്ടച്ചൂടേറും. 27 ഡിവിഷനുകളുള്ള എറണാകുളം ജില്ലാ പഞ്ചായത്തില്‍ നിലവിൽ ഭരണം യുഡിഎഫിനാണ്. ജില്ലാ പഞ്ചായത്തിലെ പ്രധാന സ്ഥാനാര്‍ഥികളെ അറിയാം.ആവേശച്ചൂടിൽ ആവോലിമൂവാറ്റുപുഴ: പാലക്കുഴ, ആരക്കുഴ, ആവോലി, മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട്, ആയവന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആവോലി ഡിവിഷന് പൊതുവേ യുഡിഎഫിനു മേല്‍ക്കൈയുള്ള മേഖലയാണ്. മൂന്നു മുന്നണി സ്ഥാനാര്‍ഥികളും പ്രചാരണ രംഗത്തു...
ഇന്നത്തെ പ്രധാന വാർത്തകൾ: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.: നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും: സംസ്ഥാന സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മറ്റൊരു ഓർഡിനൻസിലൂടെ പിൻവലിച്ചു.: കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ: കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.:മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമാണെന്ന് കേരള സര്‍വകലാശാല....
തിരുവനന്തപുരം:കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഒരു ട്വീറ്റിനെ ചുറ്റിപറ്റിയായിരുന്നു ഇന്നലെ മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച നടന്നത്. കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക് ഒഴിക്കുന്ന 'ചായ', അരിപ്പയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ കാവി നിറം മാത്രമായി മാറുന്ന ഒരു പ്രതീകാത്മക ചിത്രമായിരുന്നു ശശി തരൂര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് രാഷ്ട്രീയ ചര്‍ച്ച കൊഴുക്കാനുള്ള കാരണം. ട്വിറ്ററില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെയായിരുന്നു "മുംബൈ ആസ്ഥാനമായുള്ള...
കൊച്ചി:കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി. സമാധാനപരമായി തർക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും സമയം വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ്.തർക്കം പരിഹരിക്കുന്ന കാര്യത്തിൽ ഒരു ഉറപ്പ് പോലും നൽകാൻ സർക്കാരിന് കഴിയുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു. മൂന്നു മാസത്തിനുളളിൽ കാര്യങ്ങൾ പരിഹരിക്കുമെന്നും അല്ലെങ്കിൽ ബലം പ്രയോഗിച്ച് പള്ളി പിടിച്ചെടുക്കുമെന്നും...
കണ്ണൂര്‍:കണ്ണൂര്‍ ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ പോലീസ് ഇൻസ്പെക്ടറെ സ്ഥലംമാറ്റി. ചെറുപുഴ പോലീസ് ഇൻസ്പെക്ടർ എം പി വിനീഷ് കുമാറിനെയാണ് കെഐപി നാലാം ബറ്റാലിയനിലേക്കുസ്ഥലംമാറ്റിയത്.വഴിയോര കച്ചവടക്കാരെ വിനീഷ് കുമാർ അസഭ്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായിരുന്നു. നവംബർ 21-ാം തീയതി ചെറുപുഴ പുതിയപാലത്തിനു സമീപം വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരോടാണ് ഇൻസ്പെക്ടറുടെ സിനിമാ സ്റ്റെലിലുള്ള വിരട്ടല്‍.https://www.youtube.com/watch?v=5uuWioIpRlIവാഹനങ്ങളും സാധനങ്ങളും എടുത്തുമാറ്റാമെന്ന് കച്ചവടക്കാർ പറയുന്നതും ഇതിനുപിന്നാലെ ഇൻസ്പെക്ടർ തട്ടിക്കയറുന്നതും...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ്...
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുകയാണ്. അർധരാത്രി 12 മണിമുതൽ 24 മണിക്കൂറിലേക്കാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിൽ നിന്നായി 25 കോടിയിലേറെ തൊഴിലാളികളാണ് ഈ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത്. 10 ദേശീയ സംഘടനയ്ക്കൊപ്പം 13 തൊഴിലാളി സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടക്കുന്നത്.തൊഴിലാളിവിരുദ്ധ തൊഴിൽ ചട്ടങ്ങളും കർഷകദ്രോഹ കാർഷിക നിയമങ്ങളും പിൻവലിക്കുക,ആദായ നികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും...
ചെന്നെെ:നിവാർ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തീരത്തേക്ക് അടുക്കുന്നു. നിലവിൽ നിവാർ തമിഴ്നാടിന്റെ തെക്ക് കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയാണ്. ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയിൽ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിൽ നിവാർ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റുവീശുമെന്നാണ് കരുതുന്നത്.തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നലെ മുതൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. ചെന്നൈയിലും കാഞ്ചീപുരത്തും കനത്തമഴ തുടരുകയാണ്. ചെന്നൈ നഗരത്തിന്റെ തീരമേഖല അതീവജാഗ്രയിലാണ്....
ഓസ്കറിലേക്കുള്ള ഇന്ത്യൻ നോമിനേഷനായി തിരഞ്ഞെടുക്കപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കിയിലെ ഒരു കുടിയേറ്റ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചെയ്ത ചിത്രത്തിന് ഇതിന് മുൻപ് നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. 2019 - ലെ ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് ജല്ലിക്കട്ട്.https://www.youtube.com/watch?v=zUEeJMSai-g