30 C
Kochi
Sunday, October 24, 2021

Daily Archives: 1st November 2020

കോട്ടയം: കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത്‌ യാഥാര്‍ത്ഥ്യമാണെങ്കിലും പാര്‍ട്ടിയെ ആരും എഴുതിത്തള്ളേണ്ടെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം- കോണ്‍ഗ്രസ്‌ കൂട്ടുകെട്ട്‌ അനിവാര്യമാണ്‌. ബിജെപിക്കെതിരേ മതേതരശക്തികള്‍ ഒന്നിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പു സഖ്യം സംബന്ധിച്ച പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ്‌ എതിര്‍ത്തു നിന്നത്‌. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്‌ കൊണ്ടു മാത്രം എട്ടോളം സീറ്റില്‍ ബിജെപി...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163...
Shani against Mullappally
ആലപ്പുഴ: സ്‌ത്രീവിരുദ്ധ പ്രസ്‌താവനയില്‍ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കോണ്‍ഗ്രസില്‍ നിന്നടക്കം കൂടുതല്‍ പേര്‍ വിമര്‍ശനവുമായി രംഗത്ത്‌. മുല്ലപ്പള്ളിയുടെ വാക്കുകള്‍ വേട്ടക്കാരന്റേതാണെന്നും പീഡനക്കേസിലെ പ്രതികളെ രക്ഷിക്കുകയെന്നതാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വനിതാകമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പരാമര്‍ശം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ ഷാനിമോള്‍ ഉസ്‌മാന്‍ എംഎല്‍എയും പറഞ്ഞു.നേരത്തേ പ്രസ്‌താവനക്കെതിരേ മന്ത്രി കെ കെ ഷൈലജയും വനിതാക്കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനും രംഗത്തെത്തിയിരുന്നു. മുല്ലപ്പള്ളിയുടെ പ്രസ്‌താവന കടുത്ത സ്‌ത്രീവിരുദ്ധതയാണെന്നും...
ബെംഗളൂരു:ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്കാണ് മാറ്റിയത്. കടുത്ത നടുവേദനയും ബിനീഷിനുണ്ടെന്നാണ് വിവരം.മൂന്നാമത്തെ ദിവസമാണ് ഇഡി ബിനീഷിനെ ചോദ്യംചെയ്യുന്നത്. നാളെ ബിനീഷിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കും. അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത്...
No mercy to rapist
തൊടുപുഴ: ഇടുക്കിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ആശങ്ക ഉളവാക്കുന്ന രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഒൻപത് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 458 കേസുകളാണ്. ഇതിൽ 308 കേസുകളും സ്ത്രീൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പട്ടികയിൽ ഉള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.നാരിയമ്പറയിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടിയുടെ മരണം, ഉണ്ടപ്ലാവിൽ അഞ്ചു വയസുകാരന് പിതൃ സഹോദരന്റെ ക്രൂര മർദ്ദനം, മൂന്നാറിൽ പതിനാറുവയസുകാരിക്ക് നേരെ പീഡനം ശ്രമം, ഇന്നലെ മാത്രം ഇടുക്കിയിൽ റിപ്പോർട്ട് ചെയ്ത കേസുകളാണിത്.ഇടുക്കിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള...
തിരുവനന്തപുരം:മലയാളികള്‍ക്ക്‌ തലയുയര്‍ത്തിപ്പിടിച്ച്‌ നടക്കാനാകാത്ത സാഹചര്യമാണ്‌ ഇപ്പോഴുണ്ടായിരിക്കുന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നു കരുതേണ്ട. മുഖ്യമന്ത്രി എല്ലാ കുറ്റങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും സംസ്ഥാനസര്‍ക്കാരിനെതിരേ യുഡിഎഫ്‌ സംഘടിപ്പിച്ച വഞ്ചനാദിനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാരിനെ തിരുത്താന്‍ പാര്‍ട്ടിക്ക്‌ സാധിക്കുന്നില്ല, പാര്‍ട്ടി തന്നെ തകര്‍ന്നിരിക്കുകയാണ്‌. ബംഗാളില്‍ കോണ്‍ഗ്രസുമായി ചേരാന്‍ എതിരു നിന്നിരുന്നത്‌ സിപിഎം കേരളാഘടകമാണ്‌. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തക്കം നോക്കി കച്ചവടം ഉറപ്പിച്ചു.പിണറായി...
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും കേരളരാഷ്ട്രീയത്തില്‍ കുറച്ച് നാളുകളായി കോളിളക്കം സൃഷിടിച്ച കേസാണ് തിരുവനന്തപുരം സ്വര്‍ണ്ണകള്ളക്കടത്ത് കേസ്. ഭരണ-പ്രതിപക്ഷം നിരന്തരം ശീതയുദ്ധത്തിലാണ്. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ ഇതൊരു ആയുധമാക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രിയുടെ രാജിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധ ചൂടിലാണ് സംസ്ഥാനം. എന്നാല്‍, ഈ സംഭവവികാസങ്ങള്‍ക്കിടയിലെല്ലാം ലാഭം കൊയ്യുന്ന അപരിചിതനുണ്ട്. അത് മറ്റാരുമല്ല സ്വര്‍ണ്ണക്കടത്തിനെ കുറിച്ചുള്ള വിവരം കസ്റ്റംസിന് കെെമാറിയ രഹസ്യ വ്യക്തി.സ്വര്‍ണം പിടികൂടാന്‍ സഹായകരമായ വിവരങ്ങള്‍...
pk kunjalikutty
മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‍ലിം ലീഗ്. മുന്നാക്ക സംവരണവിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രിയമായാണ് സംവരണം നടപ്പാക്കിയത്. ഇത് ഒരു സമുദായത്തിന്‍റെ മാത്രം പ്രശ്നമല്ല. എല്ലാ സംവരണസമുദായങ്ങളുടെയും പ്രശ്നമാണ്.സര്‍ക്കാര്‍ സ്വീകരിക്കുന്നത് കടുത്ത അനീതിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംവരണം മുസ്‍ലിം പ്രശ്നമാണെന്ന നിലക്കുള്ള പ്രചാരണം ശരിയല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. സമരം വര്‍ഗീയമായി ചെയ്യുന്നു എന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇ.ടി മുഹമ്മദ്...
കൊച്ചി: സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നടപടിക്ക്‌ വനിതാകമ്മിഷന്‍. പരാമര്‍ശത്തില്‍ നടപടിയെടുക്കുമെന്ന്‌ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. ഒരു രാഷ്ട്രീയ നേതാവിന്റെ അന്തസ്സിന്‌ യോജിച്ച പരാമര്‍ശമല്ലിത്‌. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.ബലാത്സംഗം എന്താണെന്ന്‌ മുല്ലപ്പള്ളി മനസിലാക്കണം. സ്‌ത്രീയുടെ ശരീരത്തിനു മേല്‍ പുരുഷന്‍ നടത്തുന്ന കൈയേറ്റമാണ്‌ ബലാത്സംഗം. അത്‌ അപലപനീയമാണ്‌. ഒരു സ്‌ത്രീക്കെതിരേ നടത്താവുന്ന ഏറ്റവും മോശപ്പെട്ട ആക്രമണമാണിത്‌. മുല്ലപ്പള്ളിയുടെ പ്രസ്‌താവനയെ നിഷ്‌കരണം...
simbhu's new look and old look
ചെന്നെെ:സിനിമാ താരങ്ങളുടെ പുതിയ ലുക്കുകള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. നടന്‍ പൃഥ്വിരാജ് ആട്ജീവിതം എന്ന സിനിമയ്ക്ക് വേണ്ടി എടുത്ത കഠിനാധ്വാനവും മേക്ക് ഓവറും വളരെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നടന്‍  സിമ്പുവിന്‍റെ പുതിയ ലുക്കും ഡെഡിക്കേഷനുമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്.സുശീന്ദ്രന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഈശ്വരൻ' എന്ന ചിത്രത്തിനുവേണ്ടി 30 കിലോ ഭാരമാണ് സിലമ്പരശന്‍ കുറച്ചത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്ത് സിമ്പുവിന്‍റെ ഭാരം 101 കിലോ ആയിരുന്നു. ഭാരം കുറയ്ക്കാനായി...