25.5 C
Kochi
Saturday, October 16, 2021
Home Authors Posts by Arya MR

Arya MR

1189 POSTS 0 COMMENTS
MVD decided to send licence to applicant's home directly

ലൈസൻസ് ഇനി വീട്ടിലെത്തും; പരിഷ്കരണവുമായി എംവിഡി

തിരുവനന്തപുരം: ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കാന്‍ ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് പുതിയ പരിഷ്കാരം  കൊണ്ടുവരുന്നു. ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകള്‍ കൊച്ചിയിലെ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റ സഹായത്തോടെ അപേക്ഷകരുടെ വീട്ടിലെത്തിക്കുകയാണ് ലക്ഷ്യം.ഇതുവഴി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും വകുപ്പ് ലക്ഷ്യമിടുന്നു. സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയെങ്കിലും മോട്ടോര്‍വാഹന വകുപ്പില്‍ ഇപ്പോഴും ഇടനിലക്കാര്‍...
adivasi mother and child died due to lack of medical aid

ചികിത്സ കിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും നിലമ്പൂര്‍ കാട്ടില്‍ മരിച്ചു

നിലമ്പൂർ: ചികിത്സ കിട്ടാതെ ആദിവാസി അമ്മയും കുഞ്ഞും നിലമ്പൂര്‍ കാട്ടില്‍ മരിച്ചു. മാഞ്ചീരി മണ്ണല ഉള്‍ക്കാട്ടില്‍ താമസിക്കുന്ന ആദിവാസി ദുര്‍ബല വിഭാഗമായ ചോലനായ്ക്ക വിഭാഗത്തിലെ നിഷ എന്ന ചക്കി (38) പ്രവസത്തെ തുടര്‍ന്നും കുഞ്ഞ് മൂന്നു ദിവസത്തിന് ശേഷവുമാണ് മരിച്ചത്.കഴിഞ്ഞ 24നാണ് നിഷ കാട്ടില്‍ വെച്ച്‌ നടന്ന പ്രസവത്തെ...
palakkad murder attempt against couples for intercast marriage

മിശ്രവിവാഹം; വീണ്ടും പാലക്കാട് വധശ്രമം; നടപടിയെടുക്കാതെ പോലീസ്

മങ്കര: ദുരഭിമാനകൊലയ്ക്ക് പിന്നാലെ പാലക്കാട് മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെ ഭാര്യവീട്ടുകാരുടെ ആക്രമണം. പോലീസിൽ പരാതി നല്‍കിയിട്ടും വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.മങ്കര സ്വദേശി അക്ഷയ് ആണ് ‌പൊലീസ് സംരക്ഷണം തേടുന്നത്. ഒക്ടോബർ രണ്ടിനായിരുന്നു മങ്കര സ്വദേശികളായ അക്ഷയ്യുടെയും സുറുമിയുടെയും വിവാഹം.പലവട്ടം ഭീഷണിയും ആക്രമണവും ഉണ്ടായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍...
newspaper roundup; Neyyattinkara couple's suicide

പത്രങ്ങളിലൂടെ; 30 മിനിറ്റ് കാത്തിരുന്നെങ്കിൽ ആ രണ്ട് ജീവനുകൾ രക്ഷിക്കാമായിരുന്നില്ലേ?

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ജീവൻ അഗ്നിയ്ക്ക് ഇരയാക്കേണ്ടി വന്ന രാജൻ അമ്പിളി ദമ്പതികളുടെ വാർത്തയാണ് എല്ലാ പത്രങ്ങളിലും പ്രധാനതലക്കെട്ടായി വന്നിരിക്കുന്നത്. കുടിയൊഴിപ്പാക്കലിനെതിരെ ഹൈക്കോടതി സ്റ്റേ പുറപ്പെടുവിക്കാൻ അരമണിക്കൂർ മാത്രം...
Night Robbery at TamilNadu national highways

തമിഴ്‌നാട്ടിലെ ദേശീയപാതകളിൽ പുതിയ രീതിയിലുള്ള രാത്രിക്കൊള്ള

ചെന്നൈ: തമിഴ്നാട്ടിലെ ദേശീയപാതകളില്‍ ഭീതി പരത്തി പുതിയ രീതിയിലുള്ള കൊള്ള. ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ചു വാഹനം നിര്‍ത്തിച്ചതിനുശേഷം  മാരാകയുധങ്ങളുമായി ആക്രമിക്കുന്നതാണു  രീതി.മധുര –ചെന്നൈ ദേശീയപാതയില്‍ മേലൂരില്‍ ഈരീതിയിലുള്ള കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ഹൈവേ കവര്‍ച്ചയ്ക്കു കുപ്രസിദ്ധമാണു തമിഴ്നാട്ടിലെ ദേശീയപാതകള്‍.അര്‍ദ്ധരാത്രി വാഹനത്തിനു മുന്നിലേക്കു ആയുധങ്ങളുമായി ചാടിയിറങ്ങുന്ന സംഘത്തിന്റെ...
Rajinikanth says will neither enter politics nor launch political party

ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; സൂപ്പർ താരം രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല

ചെന്നൈ: സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്.കടുത്ത നിരാശയോടെയാണ് താൻ ഈ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് താരത്തിന്‍റെ വിശദീകരണം.കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ 'അണ്ണാത്തെ' എന്ന ചിത്രത്തിന്‍റെ...
new covid mutant found in 6 people in India

ഇന്ത്യയിൽ 6 പേർക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു

ഡൽഹി:ബ്രിട്ടനിൽ നിന്നെത്തിയെ 6 പേർക്ക് ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബംഗളുരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ 3 പേർക്കും, ഹൈദരാബാദിൽ നടന്ന പരിശോധനയിൽ 2 പേർക്കും, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഡിസംബർ 23നും 25നും ഇടയിൽ ഏകദേശം 33000 ആളുകളാണ് ബ്രിട്ടനിൽ നിന്ന്...
newspaper roundup

പത്രങ്ങളിലൂടെ; നാടകീയം നഗരപ്പോര്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.കോർപറേഷൻ മേയർമാരെയും നഗരസഭ അധ്യക്ഷന്മാരെയും തിരഞ്ഞെടുക്കുന്ന ദിനമായ ഇന്നലെ നടന്ന രാഷ്ട്രീയ നാടകീയ നീക്കങ്ങളാണ് പത്രങ്ങളിൽ പ്രധാനതലക്കെട്ടായി വന്നിരിക്കുന്നത്.https://www.youtube.com/watch?v=vyEK-3Va5Bg
Varthamanam Movie Poster

കുലവും ഗോത്രവും നോക്കി സിനിമയ്ക്ക് സെൻസർഷിപ്പ് നൽകുന്നു

തിരുവനന്തപുരം: പാര്‍വ്വതി തിരുവോത്ത് നായികയായ വര്‍ത്തമാനം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സോഷ്യൽ മീഡിയിൽ വൻ പ്രതിഷേധം. ചിത്രം ദേശവിരുദ്ധമാണ് എന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് നടപടി.നടനനും സംവിധായകനുമായ  സിദ്ധാർഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകൻ. കോൺഗ്രസ്സ് നേതാവായ ആര്യാടൻ ഷൗക്കത്താണ് ചിത്രത്തിന്റെ തിരക്കഥയും നിർമാണവും നിർവഹിച്ചിരിക്കുന്നത്.പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ദില്ലിയിലെ...
CPM Protest in Alappuzha

ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്; ആലപ്പുഴയിൽ സിപിഎം പ്രവർത്തകർ തെരുവിൽ

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി. പ്രതിനിഷേധവുമായി ഒരു സംഘം സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി. ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സണായി സൗമ്യ രാജിനെ നിയമിച്ച സിപിഎം നിലപാടിനെതിരെയാണ് ആലപ്പുഴയിൽ പ്രതിഷേധം നടക്കുന്നത്.ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡ് കൗൺസിലറായി തിരഞ്ഞെടുക്കപ്പട്ട കെകെ  ജയമ്മയെ അനുകൂലിക്കുന്നവരാണ് പ്രതിഷേധം നടത്തുന്നത്. ഏരിയ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ കെ കെ...