Daily Archives: 16th November 2020
കൊച്ചി:
കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി 500 ബൈക്കുകൾ അണിനിരത്തി വി ഫോര്‍ കൊച്ചി യൂത്ത് മൂവ്മെൻറ് നടത്തിയ റാലി ശ്രദ്ധേയമായി. ജനങ്ങൾ അധികാരം പിടിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ സോണുകളിൽ നിന്നും തുടങ്ങിയ റാലി കലൂർ സ്റ്റേഡിയത്തിൽ സമാപിച്ചു. റാലി സമാപനത്തിൽ V 4 കൊച്ചി കാമ്പയിൻ കൺട്രോളർ നിപുണ്‍ ചെറിയാൻ അഭിസംബോധന ചെയ്തു.എറണാകുളം സൗത്ത് സോൺ കൺട്രോളർ മാരായ, വിൻസന്റ്, ഫോജി ജോൺ എന്നിവർ ചേർന്ന് റാലി ഫ്ലാഗ്...
കൊച്ചി:
തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി മൂന്നു വട്ടം സംവരണം പാടില്ലെന്ന് ഹൈക്കോടതി. ഉത്തരവനുസരിച്ച് മുന്‍പ് രണ്ടു വര്‍ഷം സംവരണം ചെയ്ത സ്ഥാപനങ്ങളില്‍ ഇത്തവണയും സംവരണസീറ്റായി നിശ്ചയിച്ച അധ്യക്ഷ പദവികളില്‍ വീണ്ടും നറുക്കെടുപ്പു നടത്തണം. ഇതോടെ പല ജില്ലാപഞ്ചായത്തുകളിലും പ്രസിഡന്റ് പദവി പൊതു വിഭാഗത്തിലാകും.അധ്യക്ഷ പദവികള്‍ സംവരണ സീറ്റുകളാക്കിയതിനെതിരേ നല്കിയ നൂറില്‍പ്പരം ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്. മൂന്നാം തവണയും വാര്‍ഡ് അധ്യക്ഷ പദവികള്‍ സംവരണ സീറ്റുകളാക്കിയതു ചോദ്യം ചെയ്ത് നല്കിയ...
കൊച്ചി:
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളിലും ഭിന്നിപ്പ് ശക്തം. യുഡിഎഫില്‍ വിമതശല്യമാണെങ്കില്‍ എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ തമ്മില്‍ ചേരി തിരിഞ്ഞാണ് പോരാട്ടം. കൊച്ചി കോര്‍പ്പറേഷനില്‍ വളരെ കോണ്‍ഗ്രസ് നേരിടുന്നത് വിമതശല്യമാണ്. മേയറും ഡെപ്യൂട്ടി മേയറുമടക്കം മുന്‍ ഭരണസമിതിയിലെ പലര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടതോടെയാണ് റിബലുകള്‍ രംഗത്തെത്തിയത്. അതേസമയം, എല്‍ഡിഎഫില്‍ മുന്‍ മേയര്‍ തന്നെ റിബല്‍ സ്ഥാനാര്‍ത്ഥിയായി വന്നിട്ടുണ്ട്.വനിതാ കൗണ്‍സിലര്‍മാരായിരുന്ന ഗ്രേസി ജോസഫും ഡെലീന പിന്‍ഹീറോയുമാണ് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കുന്നത്. കഴിഞ്ഞ...
കണ്ണൂർ:
നിയമസഭ പാസാക്കിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ ആന്റ് റഗുലേഷൻ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയാൽ മാത്രമേ രോഗികൾക്ക് നേരെയുള്ള സ്വകാര്യാശുപത്രികളുടെ ചൂഷണവും നിഷേധാത്മക നിലപാടും തടയാൻ കഴിയുകയുള്ളുവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.രക്തത്തിലെ കൗണ്ട് കുറഞ്ഞ് ഗുരുതരാവസ്ഥയിലായ സ്ത്രീക്ക് യഥാ സമയം ചികിത്സ നൽകാൻ സ്വകാര്യാശുപത്രി വിസമ്മതിച്ചതിനെതിരെയുള്ള കേസിലാണ് കമ്മീഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസിന്റെ ഉത്തരവ്.കണ്ണൂർ താനെയിൽ പ്രവർത്തിക്കുന്ന സ്വകാര്യാശുപത്രിയുടെ നടപടിയെ കുറിച്ച് ആർഡിഒ, ജില്ലാ മെഡിക്കൽ...
ഇന്നത്തെ പ്രധാന വാർത്തകൾതോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്
കസ്റ്റംസിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ശിവശങ്കര്‍
കേരളത്തില്‍ ഇന്ന് 2710 കൊവിഡ് രോഗികൾ മാത്രം; 19 മരണം
നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാർ
സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്; കേസ് വെള്ളിയാഴ്ച പരിഗണിക്കും
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ
ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്രം
ബ്രിക്സ് ഉച്ചകോടി...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141...
പട്ന:ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ തുടർച്ചയായി നാലാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയ ജീവതത്തിൽ മുഖ്യമന്ത്രിയായുള്ള നിതീഷിന്റെ ആറാമത്തേ സത്യപ്രതിജ്ഞ ആയിരുന്നു ഇന്ന്. ബിജെപി നേതാവ് രേണു ദേവിയാണ് പുതിയ സർക്കാരിലെ ഉപമുഖ്യമന്ത്രി. ബിഹാറിൽ ഈ പദവിയിൽ എത്തുന്ന ആദ്യവനിതയാണ് രേണു ദേവി. മുൻസർക്കാരുകളിൽ ഉപമുഖ്യമന്ത്രിയും നിതീഷിൻ്റെ വിശ്വസ്തനുമായിരുന്ന സുശീൽ കുമാറിനെ ഒഴിവാക്കിയാണ് ചരിത്രപരമായ ഒരു നീക്കത്തിന് ബിഹാർ സർക്കാർ തയ്യാറായത്.ഇന്ന് വൈകിട്ട് നാലരയോടെ പട്നയിലെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ആഭ്യന്തര മന്ത്രി...
ഇസ്താംബുള്‍:ലൂയിസ് കാള്‍ ഡേവിഡ്സണ് ഹാമില്ട്ടണ് എന്ന ബ്രിട്ടീഷ് ഡ്രൈവര്‍ കാര്‍ റേസിങ്ങിലെ ഇതിഹാസമായ മൈക്കല്‍ ഷൂമാക്കറുടെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോഡിനൊപ്പമെത്തി. ഷൂമാക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കച്ചമുറുക്കി തുര്‍ക്കിയിലേക്ക് പോയ ഹാമില്‍ട്ടന്റെ അടവുകളൊന്നും പിഴച്ചില്ല.ഫോര്‍മുല വണ്ണിലെ ഏഴാം കിരീടം ലക്ഷ്യം വെച്ചാണ് ഹാമില്ട്ടണ് തുര്‍ക്കിയിലേക്ക് പുറപ്പെട്ടത്. ഇന്നലെ നടന്ന തുര്‍ക്കിഷ് ഗ്രാന്‍പ്രീയില്‍ ലൂയിസ് ജേതാവാകുകയും ചെയ്തു. ഇതോടെ ഈ സീസണിലെ ഫോര്‍മുല വണ്‍ കിരീടം ഉറപ്പിച്ച് കരിയറില്‍ ഏഴു കിരീടങ്ങളെന്ന സാക്ഷാല്‍...
കൊച്ചി:
കൊച്ചി താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറി. പുലര്‍ച്ചെയുണ്ടായ വേലിയേറ്റത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ഔട്ടര്‍ ബണ്ടിന്റെ അപര്യാപ്തതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. നിലവിലുള്ള ബണ്ട് പലയിടങ്ങളിലും തകര്‍ന്ന നിലയിലാണ്.ബണ്ട് ബലപ്പെടുത്താന്‍ ഗോശ്രീ ഐലന്റ് ഡെവലെപ്മെന്റ് അതോറിറ്റിക്ക് ഫണ്ട് വിഹിതമുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളില്‍ തട്ടി ഇതുവരെ നടപ്പായില്ല. ജനപ്രതിനിധികള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രതിഷേധം കനത്തതോടെ ജില്ലാ കളക്ടര്‍ നാട്ടുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.പദ്ധതി നടത്തിപ്പിനായി നടപടികള്‍...
കൊച്ചി:എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവസങ്കര്‍. അന്വേഷണ ഏജന്‍സി നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് ശിവശങ്കര്‍ പറഞ്ഞു. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ശിവശങ്കർ ഇക്കാര്യം വ്യക്തമാക്കുന്നത്.രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിക്കുന്നുവെന്നും ശിവശങ്കര്‍ വിശദീകരണത്തില്‍ പറയുന്നു. താന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതതെന്നും ശിവശങ്കര്‍ ആരോപിച്ചു.ശിവശങ്കറിൻ്റെ ജാമ്യഹർജിയിൽ കോടതി നാളെ...