Monthly Archives: November 2020
ഇന്നത്തെ പ്രധാന വാർത്തകൾ:പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ ഐടി വകുപ്പുകളിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചൊവ്വാഴ്ചയോടെ ബുറേവി ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
ഓപ്പറേഷൻ ബച്ചത്ത് എന്ന് പേരിട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ നിഷേധിച്ച് കെഎസ്എഫ്ഇ.
കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ...
പരിസ്ഥിതി പ്രവര്‍ത്തകരുടേയും മൃഗസ്നേഹികളുടേയും വര്‍ഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിൽ 35 വര്‍ഷത്തെ ഏകാന്തതയ്ക്ക് ശേഷം 'കാവന്' ഇസ്ലാമാബാദിൽ നിന്ന് കംബോഡിയയിലേക്ക് യാത്രയായി. 36 കാരനായ കാവൻ 'ലോകത്തെ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന ആന'യെന്നാണ് അറിയപ്പെടുന്നത്. പാകിസ്താനിൽനിന്ന് കാവനെ കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്കാണ് മാറ്റുന്നത്. 25,000 ഏക്കറുള്ള കംബോഡിയയിലെ വന്യജീവി സങ്കേതത്തിൽ ഇതിനകം 80-ലധികം ആനകളെ പുനഃരധിവസിപ്പിച്ചിട്ടുണ്ട്.1985 ൽ പാകിസ്ഥാന് ശ്രീലങ്ക സമ്മാനമായി നൽകിയതാണ് കാവനെ. ഇസ്ലാമാബാദ് കാഴ്ചബംഗ്ലാവിൽ കുട്ടികൾ അടക്കമുള്ളവരുടെ പ്രധാന ആകർഷണമായിരുന്നു...
വനന്തപുരം:കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ്...
പാരിസ്:കിരാത നിയമം കൊണ്ടുവരാനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നീക്കത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം അലയടിക്കുന്നു. പുതിയ സുരക്ഷാ നിയമം കൊണ്ടുവരുന്നതിനെതിരെ പതിനായിരങ്ങള്‍ ആണ് ഫ്രാന്‍സിന്റെ തെരുവോരങ്ങളില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്നത്. അര ലക്ഷത്തോളം ആളുകൾ പങ്കെടുത്ത പ്രകടനമാണ് പാരിസിൽ മാത്രം നടന്നത്. പൊലീസും പ്രതിഷേധക്കാരും തെരുവോരങ്ങളില്‍ ശക്തമായി ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായി. പൗരന്മാരെ അടിച്ചമര്‍ത്തി പൊലീസിന് സൂപ്പര്‍ പവര്‍ നല്കുന്ന കരിനിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ തന്നെയാണ് ഫ്രാന്‍സ് ജനതയുടെ തീരുമാനം.മാക്രോണിന്റെ...
കൊച്ചി:ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മതിയായ ചികിത്സ ലഭ്യമാക്കാൻ ജയിൽ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.കമറുദ്ദീൻ ഉൾപ്പടെയുള്ള പ്രതികൾ നിക്ഷേപത്തിൽ വൻ തിരിമറി നടത്തിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കമറുദ്ദീനെ ചില കേസുകളിൽ കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കൂടുതൽ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും 75 കേസുകൾ ഇതുവരെ റജിസ്റ്റർ...
ഡൽഹി:
ആദിവാസി- ദളിത് വിദ്യാർത്ഥികളുടെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി കേന്ദ്രം അനുവദിച്ച സ്കോളർഷിപ്പ് മുടങ്ങിയിട്ട് കൊല്ലങ്ങളായി. രാജ്യത്തെ 60 ലക്ഷം ദളിത് വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അഖിലേന്ത്യാ പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് 14 സംസ്ഥാനങ്ങളിലാണ് മുടങ്ങിയിരിക്കുന്നത്. പദ്ധതിയുടെ 90 ശതമാനം ബാധ്യതയും സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ് ഇപ്പോഴത്തെ കേന്ദ്ര നിലപാട്. എന്നാൽ, കേന്ദ്രം പ്രഖ്യാപിച്ച സ്കോളർഷിപ്പിന്റെ ബാധ്യത ഏറ്റെടുക്കാൻ 90% സംസ്ഥാനങ്ങൾക്കും വിയോജിപ്പാണ്. 60 ശതമാനം ബാധ്യത കേന്ദ്രസർക്കാർ വഹിക്കണമെന്ന് 12–-ാം ധനകമീഷൻ...
തിരുവനന്തപുരം:പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ ഐടി വകുപ്പുകളിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സ്വപ്ന സുരേഷ് എന്ന പേര് പരാമർശിക്കാതെ സ്പേസ്പാർക്കിൽ യോഗ്യത ഇല്ലാത്ത ആളെ നിയമിച്ചു എന്നതാണ് വിലക്കിന് കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. കെ ഫോൺ പദ്ധതിയുമായി ബദ്ധപ്പെട്ട കരാർ പുതുക്കില്ലെന്നും അറിയിച്ചു. രണ്ട് വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.നേരത്തെ സ്പേസ് പാർക്കിന്റെ കൺസൾട്ടൻസി സ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ നീക്കിയിരുന്നു. അതിനുപിന്നാലെ ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്നും ഒഴിവാക്കി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന എം...
ചെന്നെെ:തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഉടൻ വിരാമം കുറിക്കുമെന്ന് നടൻ രജനികാന്ത്. രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടെ രജനി മക്കള്‍ മന്‍ട്രം മുതിർന്ന പ്രവർത്തകരുമായുള്ള യോഗത്തിന് ശേഷമാണ് രജനീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.രജനികാന്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട സുപ്രധാന യോഗമാണ് ഇന്ന് നടന്നത്. പാര്‍ട്ടി പ്രഖ്യാപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ വ്യക്തത വന്നതായാണ് സൂചന. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ...
ബംഗളുരു: ഹിന്ദു മതത്തിലെ ആര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്കാന് ബിജെപി തയ്യാറാണെന്നും ഒരു മുസ്ലിമിനെ പോലും പരിഗണിക്കില്ലെന്നും കര്‍ണാടകത്തിലെ ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പ. "ഹിന്ദുക്കളില്‍ ലിംഗായത്തുകള്‍, കുറുബകള്‍, വൊക്കലിഗക്കാര്‍, ബ്രാഹ്മണര്‍ തുടങ്ങി ആര്‍ക്ക് വേണമെങ്കിലും സീറ്റ് നല്‍കും. എന്നാല്‍ ഒറ്റ മുസ്ലിമിന് പോലും അവസരം നല്‍കില്ല," എന്നായിരുന്നു ഗ്രാമവികസന മന്ത്രി ഈശ്വരപ്പയുടെ പരാമര്‍ശം.കേന്ദ്ര സഹ മന്ത്രി സുരേഷ് അംഗാഡിയുടെ മരണത്തെ തുടര്‍ന്ന് ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന...
ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ കേരളം നേടിയ പുരോഗതിയെക്കുറിച്ച് ധാരാളം അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പോഴും ഈ സൗകര്യം ലഭിക്കാത്തതിന്റെ പേരില്‍ ആത്മഹത്യകള്‍ തുടരുകയാണ്. ഇന്നലെയും ഒരു ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തു.തൃശൂർ വിമല കോളേജിലെ ബിഎ മലയാളം ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ചത്. വാർത്ത പുറത്തറിയിച്ചത് പെൺകുട്ടിയുടെ അധ്യാപികയും എഴുത്തുകാരിയുമായി അനു പാപ്പച്ചനാണ്, ഫേസ്ബുക്കിലൂടെ. കൊവിഡ് കാരണം ക്ലാസുകൾ ഓൺലൈനിലൂടെ ആയപ്പോൾ മുതൽ സാങ്കേതിക സൗകര്യമില്ലാതിരുന്നതിനാൽ ആത്മസംഘർഷത്തിലായിരുന്ന പെൺകുട്ടിയെ ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഊരിൽ നെറ്റ്വർക്ക് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ...