Wed. Jul 2nd, 2025
Central government to bring us covid vaccine to indian market
ഡൽഹി:

അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ രാജ്യത്ത് വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വാക്സിന്‍ പരീക്ഷണം തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ വിജയകരമായിരുന്നെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരുന്ന് ഇന്ത്യൻ വിപണയിൽ എത്തിക്കാൻ കേന്ദ്രം ശ്രമം ആരംഭിച്ചത്.

നേരത്തെ വിജയം കണ്ട റഷ്യന്‍ വാക്സിന്‍ സ്പുട്നിക് ഇന്ത്യയില്‍ വിതരണത്തിന് പങ്കാളിയെ കണ്ടെത്തിയിരുന്നു. മരുന്ന് വിതരണത്തിനായി രൂപീകരിച്ച ദേശീയ ഉപദേശക സമിതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും ഫൈസര്‍ ഇന്ത്യയിലെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുക. അടുത്ത കൊല്ലം അഞ്ചുകോടി ആളുകള്‍ക്ക് നല്‍കാനുള്ള വാക്സില്‍ ഉല്പാദനമാണ് ഫൈസര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കണമെന്നത് ഫൈസറിന്‍റെ ഇന്ത്യന്‍ പ്രവേശത്തിന് തടസ്സമാവുമെന്നും.

By Arya MR