Daily Archives: 24th November 2020
വൃശ്ചിക വേലിയേറ്റത്തോട് അനുബന്ധിച്ച് പശ്ചിമ കൊച്ചിയിലും വൈപ്പിനിലും വീടുകളില്‍ ക്രമാതീതമായി വെള്ളം കയറിയത് തീരദേശ ജനതയെ വീണ്ടുമൊരു പ്രളയഭീതിയിലേക്ക് തള്ളിവിട്ടു. ചെല്ലാനം, വൈപ്പിന്‍, ഏഴിക്കര പ്രദേശങ്ങളിലെ വീടുകളില്‍ ജനം പാചകം ചെയ്യാനും കിടന്നുറങ്ങാനും ബുദ്ധിമുട്ടി. തീരദേശവാസികളുടെ നിരന്തര ആവശ്യമായ കടലാക്രമണത്തിന് ഒരു ശാശ്വതപരിഹാരം ഇനിയും അകലെയാണെന്നത് അവരെ അമര്‍ഷത്തിലേക്കും നിരാശയിലേക്കുമാണ് തള്ളിവിടുന്നത്.ശോചനീയമായ കാഴ്ചയാണ് വൈപ്പിന്‍ നായരമ്പലം വെളിയത്താംപറമ്പ് നിവാസി യായ നികത്തിത്തറ മണിയുടേത്. വീടിനു ചുറ്റോട് ചുറ്റ് വെള്ളം നിറഞ്ഞതിനാല്‍...
എമ്മി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസ് എന്ന നേട്ടം സ്വന്തമാക്കി 'ഡൽഹി ക്രൈം'. നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ഇന്തോ-കനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്തയാണ്. നെറ്റ്ഫ്ലിക്സ് വഴി 2019 മാർച്ച് 22 മുതൽ ഏഴ് എപ്പിസോഡുകളായാണ് വെബ് സീരീസ് പുറത്തിറക്കിയിരിക്കുന്നത്.നിർഭയ കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയിലൂടെയാണ് കഥയുടെ ഗതി മുന്നോട്ട് പോകുന്നത്. രാജ്യത്തെ ബലാത്സംഗവും തുടർന്ന് പ്രതികളെ കണ്ടെത്താനായി പൊലീസ് നടത്തുന്ന അന്വേഷണ രീതിയും സീരീസിൽ...
'പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ' ഈ വരികൾ ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാകില്ല. 1986ൽ പുറത്തിറങ്ങിയ 'രാക്കുയിലിൻ രാഗസദസ്സിൽ' എന്ന ചിത്രത്തിൽ എസ് രമേശൻ നായർ എഴുതി എം ജി രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത് കെ ജെ യേശുദാസ് പാടി മമ്മൂട്ടിയും സുഹാസിനിയും തകർത്തഭിനയിച്ച ഗാനമാണിത്.പക്ഷെ ഇന്നത്തെ തലമുറയ്ക്ക് ദഹിക്കുന്ന രീതിയിലല്ല ഈ വാക്കുകൾ രചിച്ചിരിക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും. യുവാക്കൾക്ക് മാത്രമല്ല...
ചെന്നൈ:
നിവാര്‍ ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിലടക്കം കനത്ത മഴ. കല്പാക്കം ന്യൂക്ലിയര്‍ റിയാക്ടര്‍ ടൗണ്‍ ഷിപ്പില്‍ നിവാര്‍ ചുഴലിക്കാറ്റ് കടന്നുപോകും വരെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ തീവ്രമാകുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. 11 ട്രയിനുകള്‍ റദ്ദാക്കി. തീരദേശത്ത് ബസ് സര്‍വീസ് നിര്‍ത്തും. നിവാര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കര തൊടുമെന്ന് ഉറപ്പായതോടെ യുദ്ധകാല അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ് തമിഴ്നാട് നടത്തുന്നത്. കടലില്‍പോയ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്കി. വടക്കന്‍ തമിഴ്നാട്ടിലെ കടലോര ജില്ലകളില്‍ താല്കാലിക ഷെല്‍ട്ടറുകള്‍ തുറന്നു....
ലക്നൗ: ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ 'ലൗ ജിഹാദ്' വിരുദ്ധ നിയമ നിര്‍മാണ നീക്കത്തിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വ്യക്തിപരമായ ബന്ധത്തില്‍ ഇടപെടുന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.യുപിലെ കുശിനഗറില്‍ നിന്നുള്ള സലാമത്ത് അന്‍സാരി, പ്രിയങ്ക ഖര്‍വാറിനെ വിവാഹം കഴിച്ചതിനെതിരെ പ്രിയങ്കയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പൊലീസിന്റെ എഫ്ഐആര്‍ കോടതി റദ്ദാക്കി. "ഞങ്ങള്‍ പ്രിയങ്ക ഖര്‍വാറിനെയും സലാമത്ത് അന്‍സാരിയെയും മുസ്ലിമും ഹിന്ദുവുമായല്ല...
കൊച്ചി:പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഉടൻ വിജിലൻസ് കസ്റ്റഡിയിൽ വിടാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. ഇബ്രാഹിം കുഞ്ഞിന് അസ്ഥിയിലാണ് കാൻസർ ബാധിച്ചിരിക്കുന്നതെന്നും തുടർ ചികിത്സ ആവശ്യമാണെന്നുമുള്ള മെഡിക്കൽ ബോർഡ് സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് ഉത്തരവ്.അതേസമയം ഇബ്രാഹിം കുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വിജിലൻസ് കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നാളെ റിപ്പോർട്ട് നൽകണമെന്ന് മെഡിക്കൽ ബോർഡിനോട് കോടതി നിർദ്ദേശിച്ചു. നാളെയാണ് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. https://www.youtube.com/watch?v=xSOXMISqzyM
കേരള സർക്കാരിന്റെ ഏറ്റവും പുതിയ പോലീസ് ഭേദഗതി നിയമത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എംജി രാധാകൃഷ്ണൻ ഓപ്പൺ മാഗസിന് വേണ്ടി എഴുതിയ ലേഖനം അപ്രത്യക്ഷമായിരിക്കുന്നു. 'കേരളം ഒരു പോലീസ് സ്റ്റേറ്റായി മാറുകയാണോ?' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനമാണ് കാണാതായതായിരിക്കുന്നത്.നവംബർ ഒൻപതിന് പബ്ലിഷ് ചെയ്ത ഓപ്പൺ മാഗസിനിന്റെ ഡിജിറ്റൽ പതിപ്പിലുണ്ടായിരുന്ന ലേഖനം തൊട്ട് പിറ്റേദിവസം അപ്രത്യക്ഷമായതായി എംജി രാധാകൃഷ്ണൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.https://www.facebook.com/mg.radhakrishnan/posts/3721505207880147ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓപ്പൺ മാഗസിന് വേണ്ടിയാണ് എംജി രാധാകൃഷ്ണൻ...
കൊച്ചി:നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസിൽ ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയിൽ കസ്റ്റംസ് അപേക്ഷ നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ എറണാകുളം സെഷൻസ് കോടതി കസ്റ്റംസിന് അനുമതി നൽകിയത്.https://www.youtube.com/watch?v=jObBsuyAdCc
കൊല്ലം:
നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ പേഴ്സണൽ സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ.ഇന്ന് രാവിലെ ഗണേഷ് കുമാറിന്റെ എംഎൽഎയുടെ ഓഫീസിൽ നിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇയാളെ കാസർകോട്ടേക്ക് കൊണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രദീപ് കുമാറിനെ പേഴ്സ്ണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെബി ഗണേഷ്കുമാര് എംഎല്‍എ അറിയിച്ചു. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും...
ജനകീയ സമ്മർദ്ദങ്ങൾക്ക് സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ തിരുത്തിക്കാൻ കഴിയും. പൊലീസ് ആക്ട് ഭേദഗതി ചെയ്ത് കൊണ്ടുവന്ന 118എ തല്ക്കാലം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം DNA ചർച്ച ചെയ്യുന്നു.പൗരസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും തടസപ്പെടുത്തുന്ന നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷത്തിന്റെയും നിയമജ്ഞരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പാണ് 118എക്കെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന സെക്രട്ടേറിയറ്റും ഭേതഗതി നടപ്പാക്കരുതെന്ന് നിര്‍ദ്ദേശിച്ചു.ഇതിന്റെ തുടര്‍ച്ചയായി തല്ക്കാലം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭ...