Daily Archives: 8th November 2020
കാസര്‍കോഡ്:ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങൾ അറസ്റ്റ് ഭയന്ന് നിലവില്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ എത്തിയിരുന്നില്ല.ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീന് രണ്ടാം പ്രതിയാണ്. ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതിയെന്നാണ് റിമാന്‍ഡ്...
കൊച്ചി:
തദ്ദേശ തിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയതോടെ പ്രാദേശികമായ വികസന മുരടിപ്പ് പലയിടങ്ങളിലും പ്രചാരണവിഷയമാകുകയാണ്. എന്നാല്‍ അവഗണനയ്ക്കെതിരേ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കി തെരഞ്ഞെടുപ്പ് രംഗത്ത് സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയാകുകയാണ് കൊച്ചിയിലെ പിഴലദ്വീപ്. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് നിന്ന് നഗരത്തിലെത്താന്‍ വഴിയില്ലാതെ വലഞ്ഞപ്പോള്‍ നടത്തിയ സമരമാണ് പാലം നിര്‍മിക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്.ഈ സമര വിജയത്തിന്റെ ആവേശത്തില്‍ നിന്നാണ് സമര സമിതി തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്നത്. കടമക്കുടി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശം. കൊച്ചി നഗരത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍...
കൊച്ചി:സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ എന്നും തരംഗമാകാറുണ്ട്. 'സേവ് ദി ഡേറ്റ്' ഫോട്ടോ ഷൂട്ടുകള്‍ എങ്ങനെ വെറെെറ്റി ആക്കാമെന്നാണ് ഇപ്പോഴത്തെ തലമുറ കല്ല്യാണം ഉറപ്പിക്കുമ്പോള്‍ മുതല്‍ ചിന്തിക്കുന്നത് എന്ന് തോന്നിപോകും. അത്രയും ക്രീയേറ്റീവായാണ് ഫോട്ടോഷൂട്ടുകള്‍. എന്നാല്‍ ഇഴുകി ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്താലോ, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാലോ അവിടെ സദാചാര ആങ്ങളമാര് തെറിയഭിഷേകം നടത്താറുമുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ പോകുന്ന ഇവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറി എന്ത്...
പട്ന:
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിവിരുദ്ധ മുന്നണിയായ മഹാസഖ്യത്തിന് സാധ്യത കല്‍പ്പിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. സീ വോട്ടര്‍, ടൈംസ് നൗ എന്നിവ നടത്തിയ സര്‍വേകളില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷം എന്നിവ അടങ്ങുന്ന മഹാസഖ്യം 120 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എന്നാല്‍, പ്രവചനഫലം തള്ളി എന്‍ഡിഎ നേതാക്കള്‍ രംഗത്തെത്തി.സിഎന്‍എന്‍ ന്യൂസ് സര്‍വേ മഹാസഖ്യത്തിന് 180 സീറ്റ് വരെ പ്രവചിച്ചു. റിപ്പബ്ലിക്ക് ടിവിയുടെ ജന്‍ കീ ബാത്ത് സര്‍വെയിലും മഹാസഖ്യത്തിനാണ് മുന്‍തൂക്കം. മഹാസഖ്യം...
വാഷിംഗ്ടണ്‍:കാലാവസ്ഥാവ്യതിയാനമടക്കമുള്ള പ്രശ്നങ്ങളില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് ലോകം. പരിസ്ഥിതി പ്രശ്നങ്ങളില്‍ മുഖം തിരിഞ്ഞു നില്ക്കുന്ന നിലപാടായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റേത്. ആഗോളതാപനത്തിനെതിരായ പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറാന് ട്രംപ് ഉന്നയിച്ചത് അമേരിക്കന്‍ തൊഴിലുകള്‍ കുറയ്ക്കാന്‍ അത് കാരണമാക്കുമെന്ന അവകാശവാദമാണ്.കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനുള്ള ഉടമ്പടി യുഎസ് താത്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു പ്രഖ്യാപിച്ച ട്രംപ് ഇതിനായി ഐക്യരാഷ്ട്രസംഘടനയ്ക്കു നല്കിയ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ...
മലപ്പുറം:ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. കമറുദ്ദീനെതിരെ പാർട്ടി നടപടിയെടുക്കില്ല. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്, ഇത് അസാധാരണ നടപടിയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.നിക്ഷേപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം തിരിച്ചുകൊടുക്കണമെന്നാണ് പാർട്ടി നിലപാട്. കമറുദ്ദിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാൽ ആണ്. ഇല്ലാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു....
ന്യൂഡല്‍ഹി:ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമി ജയിലില്‍ സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാനുള്ള അനുമതി തേടി മുംബൈയിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി.പാര്‍ക്കിന്‍സണ്‍സ് രോഗബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് 83 കാരനായ സ്റ്റാന്‍ സ്വാമി അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ 20 ദിവസം വേണമെന്ന് എന്‍ഐഎ വ്യക്തമാക്കിയിരിക്കുന്നത്.പാര്‍ക്കിന്‍സണ്‍സ് ബാധിതനായതിനാല്‍ ഗ്ലാസ് കൈയില്‍ ശരിയായി പിടിക്കാന്‍ കഴിയില്ലെന്ന് ഒരു മാസത്തോളമായി തലോജ സെന്‍ട്രല്‍...
വാഷിംഗ്ടണ്‍:
ജോ ബൈഡന് അമേരിക്കന്‍പ്രസിഡന്റാകുമെന്ന് ഉറപ്പായതോടെ ഇന്ത്യക്കാരടങ്ങുന്ന വലിയൊരു വിഭാഗത്തിന് പ്രതീക്ഷ വാനോളം ഉയരുന്നു. പൗരത്വനയത്തിലും കുടിയേറ്റനിയമത്തിലും കാതലായ മാറ്റമാണ് ഭരണമാറ്റത്തിലൂടെ പ്രതീക്ഷിക്കുന്നത്. പ്രൊഫഷണലുകള്‍ക്കുള്ള എച്ച് വണ്‍ ബി വിസ സംവിധാനത്തില്‍ മതിയായ പരിഷ്കാരം വരുത്തുമെന്നും ഗ്രീന്‍ കാര്‍ഡ് പരിധി ഒഴിവാക്കുമെന്നുമുള്ള പ്രഖ്യാപനമാണ് സന്തോഷത്തിനു കാരണം. ട്രംപിന്റെ കുപ്രസിദ്ധമായ കുടിയേറ്റവിരുദ്ധ നയങ്ങള്പൊളിച്ചു പണിയുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ഇത് ഗുണം ചെയ്യും. യുഎസ് പൗരത്വം...
വാഷിംഗ്ടൺ:
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വിജയിച്ച വാര്‍ത്ത പങ്കുവെയ്ക്കവേ വികാരാധീനനായി സി.എൻ.എൻ അവതാരകന് വാൻ ജോൺസ്. ബൈഡന്റെ വിജയം വിശകലനം ചെയ്യുമ്പോള്‍ വാൻ ജോൺസിന്റെ ശബ്ദം ഇടറി, കണ്ണുകള്‍ നിറഞ്ഞു-'ഇതൊരു നല്ല ദിവസമാണ്. ഇന്ന് രക്ഷിതാവാകുക എളുപ്പമാണ്. ഒരു പിതാവാകുക എളുപ്പമാണ്. വ്യക്തിത്വമാണ് പ്രധാനം, നല്ല ഒരു വ്യക്തിയാവുകയാണ് പ്രധാനം എന്ന് മക്കളോട് പറയാം'- എന്തുകൊണ്ടാണ് വാന്‍ ജോണ്‍സ് ഇങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള വാക്കുകളില്‍ നിന്ന്...
കാസര്‍ഗോഡ്:ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിംലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു. കാസർകോട്, ചന്തേര സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളിൽ കമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതിയാണ്.വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാകേസുകൾ 111 ആയി.അതേസമയം, ഫാഷന്‍...