Daily Archives: 6th November 2020
വാഷിംഗ്ടണ്‍:
നിര്‍ണായക സംസ്ഥാനങ്ങളായ പെനിസില്‍വേനിയയിലും ജോര്‍ജിയയിലും വ്യക്തമായ മേല്‍ക്കൈ നേടിയതോടെ അമേരിക്കന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബൈഡന് സ്ഥാനമുറപ്പിച്ചു.പെനിസില്‍വേനിയയില്‍ 5596ഉം ജോര്‍ജിയയില്‍ 1097ഉം വോട്ടിനാണ് അവസാനമായി സ്ഥിരീകരിച്ച ഫലമറിയുമ്പോള്‍ ബൈഡന്റെ ലീഡ് നില. ഇതോടെ 273 ഇലക്ട്രറല്‍ വോട്ടോടു കൂടി ജോ ബൈഡന് യുഎസ് പ്രസിഡന്റാകുമെന്ന് ഏറെക്കുറെ ഉറപ്പായി. 270 വോട്ടാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.നെവാഡയില്‍ 11,438 വോട്ടിന് ഗംഭീര ലീഡാണ് ലഭിച്ചിരിക്കുന്നത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സി അസോഷ്യേറ്റഡ് പ്രസ് ബൈഡന്...
തിരുവനന്തപുരം:സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിയേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. ബംഗളുരു മയക്കു മരുന്നു കേസിലെ പണമിടപാടില്‍ മകന് ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടെന്നുള്ള കോടിയേരിയുടെ വിശദീകരണത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ഈ നിലപാടില്‍ എത്തിച്ചേര്‍ന്നത്.സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ലക്ഷ്യമിട്ടു കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന നീക്കങ്ങളെ തുറന്നു കാണിക്കാന്‍ പ്രതിഷേധപരിപാടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.ബിനീഷിന്റെ കേസില്‍ റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ...
കൊച്ചി:ഉത്ര കൊലക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയ്ക്കു ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിച്ചേക്കും എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യ ഹർജി തള്ളിയത്. എന്നാൽ അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന സൂരജിന്റെ ആവശ്യം കോടതി അംഗീകരിച്ചു.ഈ മാസം 13 മുതൽ 15 വരെ പ്രതിക്ക് അഭിഭാഷനെ കാണാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ജയിലധികൃതർക്ക് നിർദേശം നൽകി. ഭാര്യ ഉത്രയെ സൂരജ് കിടപ്പറയില്‍ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇന്നത്തെ പ്രധാന വാർത്തകൾ::റിപ്പബ്ലിക്ക് കോട്ട തകർത്ത് ബൈഡൻ മുന്നേറുന്നു:ഇന്ന് 7000 കടന്ന് കൊവിഡ് രോഗികൾ; 27 മരണം:തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുംകൊവിഡ് കാലത്ത് വെട്രിവേല്‍ യാത്ര: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍:ലാവ്ലിന്; ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി:ഉത്ര വധക്കേസ്; പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി':വർക് ഫ്രം ഹോം' സ്ഥിരമാക്കാൻ പദ്ധതി; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രം:ഡല്‍ഹിയിലെ കൊവിഡിന്റെ മൂന്നാംഘട്ട വ്യാപനം ഉടന്‍ അവസാനിക്കും:ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച് കർണാടക...
2020 അമേരിക്കൻ പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ബൈഡൻ മുന്നേറുന്ന സാഹചര്യത്തിൽ ട്രംപിന് ജയ് വിളിക്കുന്ന മോദിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ പങ്കാളിയായിരുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.https://twitter.com/derekobrienmp/status/1324573204430548992?ref_src=twsrc%5Etfwഇന്ത്യയ്ക്ക് അടുത്ത ബന്ധമാണ് ട്രംപുമായി ഉള്ളതെന്നും അബ് കി ബാർ ട്രംപ് സർക്കാർ എന്നും മോദി പ്രചാരണത്തിൽ പറയുന്നതായി വിഡിയോയിൽ വ്യക്തമാണ്. അതേസമയം അധികാര പദവിയിലേക്ക് അടുക്കുന്ന ജോ ബൈഡന്റെ പോസ്റ്റുകൾക്കും പ്രധാനമന്ത്രി...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിവരുടെ എണ്ണം.27 മരണങ്ങളാണ്...
ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോൾ കാലാവധി നീട്ടി. മദ്രാസ് ഹൈക്കോടതിയാണ് രണ്ടാഴ്ചത്തേക്ക് കൂടി പരോള്‍ നീട്ടിയത്. നേരത്തെ ഒരു മാസത്തെ പരോൾ അനുവദിച്ചതിനെ തുടർന്ന് പേരറിവാളൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. അതിന്റെ കാലാവധി ഈ മാസം ഒമ്പതിന് അവസാനിക്കാനിരിക്കെയാണ് കോടതി പരോള്‍ നീട്ടിയത്.പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.90 ദിവസത്തെ പരോൾ ആവശ്യപ്പെട്ട് പേരറിവാളന്റെ അമ്മ കഴിഞ്ഞ...
വാഷിംഗ്ടണ്‍:
യുഎസ് തിരഞ്ഞെടുപ്പു ഫലം നാടകീയമായി തിരിയാന്‍ തുടങ്ങിയതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രതികൂലമാകാന് തുടങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണവുമായി ട്രംപ് രംഗത്തു വരുകയായിരുന്നു.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തുടങ്ങി ആദ്യമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വിജയാഹ്ളാദം തുടങ്ങാന്‍ ആഹ്വാനം ചെയ്ത ട്രംപ്, തുടര്‍ന്ന് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് തന്റെ നില പരുങ്ങലിലായെന്ന് മനസ്സിലാക്കിയത്. അതേത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ നടത്തിയ ആഹ്വാനം വിഴുങ്ങി, വ്യാഴാഴ്ച വൈകുന്നേരം...
കണ്ണൂര്‍:എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം എംഎല്‍എ ജെയിംസ് മാത്യു. അധികാര പരിധിയില്‍ നിന്നുകൊണ്ട് മാത്രം ഇഡി അന്വേഷിച്ചാല്‍ മതി. എവിടേയും കയറി പരിശോധിക്കാമെന്ന ധാരണ വേണ്ട. അതൊന്നും ഈ സംസ്ഥാനത്ത് നടക്കില്ലെന്നും ജെയിംസ് മാത്യു പറഞ്ഞു. എവിടേയും കയറി പരിശോധന നടത്താന്‍ ഇഡിക്കെന്താ കൊമ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയുടെ അവകാശങ്ങള്‍ ഇഡി ലംഘിക്കുന്നു. സഭയുടെ അന്തസ്സിന് ഇത് കളങ്കമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ഇഡിക്കെതിരായ നീക്കങ്ങളിൽ സർക്കാരിനെയും സ്പീക്കറെയും...
തിരുവനന്തപുരം:തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി. തന്നോട് ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്തുകൊടുത്തതെന്നും, എല്ലാം ചെയ്തത് ശിവശങ്കറിന്റെ അറിവോടെയാണെന്നും വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്കി.സ്വപ്ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപയാണെന്നും വേണുഗോപാല്‍ സ്ഥിരീകരിച്ചു. ഓരോ ഘട്ടത്തിലും ശിവശങ്കറിന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും എല്ലാത്തിനും വാട്ട്സാപ്പ് ചാറ്റുകള്‍ തെളിവായി ഉണ്ടെന്നും വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്കി....