31 C
Kochi
Sunday, October 24, 2021

Daily Archives: 10th November 2020

Nitish-Tejaswi
പട്‌ന: നാടകീയമായി മാറിമറിയുന്ന ലീഡ്‌ നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം നയിക്കുന്ന എന്‍ഡിഎ മുന്നണി നേരിയ മുന്‍തൂക്കത്തോടെ അവസാന കുതിപ്പിലേക്ക്‌. വോട്ടെണ്ണല്‍ 85 ശതമാനം പിന്നിടുമ്പോള്‍ എന്‍ഡിഎ 126 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 110 സീറ്റുകളുമായി കോണ്‍ഗ്രസ്‌- ആര്‍ജെഡി സഖ്യത്തിന്റെ മഹാഗഡ്‌ ബന്ധന്‍ തൊട്ടു പിന്നിലുണ്ട്‌. മറ്റുള്ളവര്‍ ഏഴു സീറ്റിലും മുന്നേറുന്നു.15 ശതമാനം വോട്ടുകള്‍ കൂടി എണ്ണാന്‍ ബാക്കിനില്‍ക്കെ, ഫലമറിഞ്ഞ 74 സീറ്റുകളില്‍ 22 സീറ്റുകളില്‍ വിജയിക്കുകയും 52...
kerala-coronatest
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 28 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു.കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ...
Nitish-Amit shah
 പട്‌ന:ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ തന്നെയെന്ന്‌ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്‌ ഷാ. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട്‌ തന്നെ തുടരുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്നതിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തു വരുന്നതിനിടെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ ഫോണില്‍ വിളിച്ചു ചര്‍ച്ച നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്‌. നേരത്തേ ആദ്യഫലസൂചനകള്‍ വന്നതിനു പിന്നാലെ നിതീഷ്‌ കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന്‌ ബിജെപി പ്രതികരിച്ചിരുന്നു.ബിജെപി ഏറ്റവും...
Arnab in arrest
മുംബൈ:ആത്മഹത്യാപ്രേരണക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന റിപ്പബ്ലിക്ക്‌ ടിവി എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണാബ്‌ ഗോസ്വാമിക്കെതിരേ മുംബൈ പോലിസ്‌ പുതിയ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു. വനിതാപോലിസിനെ മര്‍ദ്ദിച്ചുവെന്നാണ്‌ എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്‌. ഐപിസി 353,504,506,34 വകുപ്പുകളനുസരിച്ച്‌ എന്‍എം ജോഷി മാര്‍ഗ്‌ പോലിസ്‌ സ്‌റ്റേഷനിലാണ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തത്‌.അറസ്റ്റിനിടെ വനിതാപോലിസ്‌ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്‌തതാണ്‌ അര്‍ണാബിനു വിനയായത്‌. സ്വന്തം വസതിയില്‍ നിന്നാണ്‌ നാലാംതിയതി രാവിലെ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌. കീഴടങ്ങാന്‍ കൂട്ടാക്കാതെ പോലിസിനെ പ്രതിരോധിക്കാന്‍...
HR Sreenivas, bihar-chief-electoral-officer
ഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മധ്യാഹ്നം വരെ എണ്ണിയത്‌ കാല്‍ ഭാഗം വോട്ടുകള്‍ മാത്രമെന്ന്‌ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫിസര്‍ എച്ച്‌ ആര്‍ ശ്രീനിവാസ്‌. 24 ശതമാനം വോട്ടുകളാണ്‌ ഒന്നരയായിട്ടും എണ്ണിത്തിട്ടപ്പെടുത്തിയതെന്നാണ്‌ തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചത്‌. പൂര്‍ണമായ തിരഞ്ഞെടുപ്പ്‌ ഫലം എപ്പോള്‍ പറയാനാകുമെന്ന്‌ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഉച്ച കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പുഫലത്തിന്റെ യഥാര്‍ത്ഥ പ്രവണത അറിയാനായിട്ടില്ല. ആകെ പോള്‍ ചെയ്‌ത ഏകദേശം 4.10 കോടി വോട്ടുളില്‍ എണ്ണേണ്ടയിടത്ത്‌ 92ലക്ഷം വോട്ടുകള്‍ മാത്രമാണ്‌ എണ്ണിത്തിട്ടപ്പെടുത്താനായത്‌....
Nitish-kumar
പട്‌ന:ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ വരുമ്പോള്‍ തെളിയുന്നത്‌ ബിജെപിയുടെ തനി നിറം. സഖ്യകക്ഷിയായ ഐക്യജനതാദള്‍ നേതാവും മുഖ്യമന്ത്രിയുമായ നിതീഷിനെ തഴഞ്ഞു കൊണ്ടുള്ള പ്രചാരണവും മുന്നണി വിട്ട ചിരാഗ്‌ പാസ്വാനു നല്‍കുന്ന മൗനസമ്മതവും ഇത്‌ ഉറപ്പിക്കുന്നു.കാല്‍ ഭാഗം വോട്ട്‌ പോലും എണ്ണിക്കഴിഞ്ഞിട്ടില്ലെങ്കിലും ഇതിനകം എന്‍ഡിഎ മുന്നേറ്റം വിവിധ മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞതോടെ നിതീഷ്‌ കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന്‌ ബിജെപി പ്രതികരിച്ചു. ഫലസൂചനകളനുസരിച്ച്‌ ആകെ 133 ഇടത്ത്‌ എന്‍ഡിഎ ലീഡ്‌ ചെയ്യുമ്പോള്‍ ബിജെപി 73...
Chandru and Shashikala
മൈസൂർ: വിവാഹത്തിന് മുമ്പ് പ്രീ വെഡ്ഡിംഗ്ഫോട്ടോഷൂട്ടുകള്‍ ഇന്ന് സാധാരണയാണ്. എന്നാല്‍ അത്തരമൊരു ഫോട്ടോഷൂട്ട് വരന്‍റെയും വധുവിന്‍റെയും ജീവനെടുത്തിരിക്കുകയാണ്. തലക്കാടില്‍ കാവേരി നദിയില്‍ ചെറുവള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. ഇരുവരും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ മാസം 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.മൈസൂരുവില്‍ നിന്ന് ചില ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ തലക്കാട് എത്തിയത്. സമീപത്തെ ഒരു റിസോര്‍ട്ടിലെത്തി സംഘം ബോട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ റിസോര്‍ട്ടിലെ അതിഥികള്‍ക്ക്...
Republic TV Distribution Head Arrested In Mumbai In Television Ratings Case
മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങ് അറസ്റ്റില്‍. കേസില്‍ പന്ത്രണ്ടാം പ്രതിയാണ്  ഘനശ്യാം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2018-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റിലായത്.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ടി.വി.കാണുന്നില്ലെങ്കിലും മിക്ക സമയവും വീട്ടില്‍ റിപ്പബ്ലിക് ടിവി ചാനല്‍ ഓണ്‍ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകര്‍ ...
jyotiraditya Scindya- ShivrajChaouhan- Kamalnath
ഭോപ്പാല്‍: കോണ്‍ഗ്രസ്‌ എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള വന്‍ കൊഴിഞ്ഞുപോക്കിനെത്തുടര്‍ന്ന്‌ മധ്യപ്രദേശിലെ 28 നിയമസഭാസീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ ബിജെപിക്ക്‌ വ്യക്തമായ ലീഡ്‌ നില. ഇതോടെ ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന്‌ ഉറപ്പായി. കോണ്‍ഗ്രസ്‌ ഏഴും ബിഎസ്‌പി ഒരു സീറ്റിലും ലീഡ്‌ചെയ്യുന്നു‌. ബിജെപി ഭരണത്തിലേറുമെന്ന്‌ ഉറപ്പായതോടെ കോണ്‍ഗ്രസ്‌ ക്യാംപുകള്‍ പ്രതീക്ഷ കൈവിട്ടു.ബദ്‌നാവര്‍, സാംവെര്‍, സുവാസ്ര, ബമമോരി, അശോക്‌ നഗര്‍, മംഗോളി, മലാര, അനുപ്പുര്‍, ബയോറ തുടങ്ങിയ മണ്ഡലങ്ങളില്ലൊം ബിജെപി മുന്നേറുകയാണ്‌. ഇവിടെയെല്ലാം...
BJP leading in Maharshtra, UP
 ഡൽഹി:11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നിലനിർത്തുന്നു. മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 14 ഇടങ്ങളില്‍ ബിജെപിയാണ് മുന്നിൽ. അഞ്ചിടങ്ങളില്‍ മാത്രമാണ് നിലവിൽ കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്.എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നില്‍ നിൽക്കുന്നത്. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് സ്വന്തമാക്കാനായത്. ഉത്തര്‍പ്രദേശില്‍ ഏഴിൽ അഞ്ച് സീറ്റിലും ബിജെപിക്കാണ് മുന്നേറ്റം. സമാദ് വാജി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ മണ്ഡലങ്ങളില്‍ മുന്നേറുന്നുണ്ട്. കര്‍ണാടകയില്‍...