Daily Archives: 5th November 2020
ഇന്നത്തെ പ്രധാന വാർത്തകളിലേക്ക്:◄264 ഇലക്ടറൽ വോട്ട് സ്വന്തമാക്കി ബൈഡൻ വിജയത്തിലേക്ക്◄ ഇന്ന് 6820 പേര്‍ക്ക് കൊവിഡ്; ആകെ മരണം 1613◄ ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിൻ ഫെബ്രുവരിയിൽ വിപണിയിലെത്തുംhttps://www.youtube.com/watch?v=ONJ9tbIu3b4കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കുമായി വോക്ക് മലയാളം ലൈക്കും ഫോളോയും ചെയ്യുക.
തിരുവനന്തപുരം:
കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7699 പേര് രോഗമുക്തി നേടി. ഇതില്‍ 60 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 26 പേര് കോവിഡ് ബാധിച്ച് മരിച്ചു. 730 ഉറവിടമറിയാത്ത കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂര്‍ 329, പത്തനംതിട്ട 212, കാസര്‍ഗോഡ് 155, ഇടുക്കി...
കൊച്ചി:കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര തലത്തില്‍ മികച്ച സ്വീകാര്യതയും അംഗീകരവുമാണ് മലയാള സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനായ സേതുവിന്റെ തിരക്കഥയില്‍ വേണുനായർ സംവിധാനം ചെയ്ത 'ജലസമാധി' എന്ന ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ആറ് ഭൂഖണ്ഡങ്ങളിലായി അമ്പതിലേറെ അന്താരാഷ്ട്ര ഫെസ്റ്റിവൽ അവാർഡുകൾ ജലസമാധി ഇതിനോടകം തന്നെ നേടിക്കഴിഞ്ഞിരിക്കുന്നു. എഴുത്തുകാരനായ സേതു തന്നെയാണ് ജലസമാധിയുടെ പോസ്റ്റര്‍ ഔപചാരികമായി പുറത്തിറക്കികൊണ്ട് ഇക്കാര്യം അറിയിച്ചത്.ഔദ്യോഗികമായി ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്യുന്നതില്‍ വളരെയേറെ സന്തോഷവും അഭിമാനവുമുണ്ടെന്ന്...
പട്ന:
താൻ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പാണ് 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.'പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്. മറ്റന്നാൾ തിരഞ്ഞെടുപ്പാണ്. ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്.' നിതീഷ് കുമാർ പറഞ്ഞു.2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണദിനത്തിലാണ് നിതീഷിന്റെ പ്രഖ്യാപനം. കോവിഡ് പശ്ചാത്തലത്തിൽ ഘട്ടം ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം...
കോട്ടയം:
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല പ്രൊഫസർ ജിഎൻ സായിബാബ എഴുതിയ കവിതകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നു. നാഗ്പൂർ സെൻട്രൽ ജയിലിൽ തൊണ്ണൂറു ശതമാനം ചലനപരിമിതിയോടെ വീൽചെയറിൽ കഴിയുന്ന പ്രൊഫസറുടെ തടവറകവിതകളാണ് മലയാളത്തിലേക്ക് പരിഭാഷ ചെയ്യപ്പെടുന്നത്.ദളിത് ആക്ടിവിസ്റ്റായ മൃദുലദേവി എസ് ആണ് സായിബാബയുടെ ഇംഗ്ലീഷ് കവിത സമാഹാരം പരിഭാഷ ചെയ്യുന്നത്. തനിക്ക് ഇത്തരം ഒരു സുവർണ്ണാവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ട് മൃദുലദേവി തന്നെയാണ് ഈ വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്....
കൊച്ചി:സോളാർ ലൈംഗിക പീഡനക്കേസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ പി അനിൽകുമാറിനെതിരായ കേസിലാണ് കൊച്ചി മരടിലെ ഹോട്ടലിൽ കൊല്ലത്ത് നിന്നെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഈ ഹോട്ടലിൽവെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.പരാതിക്കാരിയുടെ സാന്നിധ്യത്തിലാണ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയത്. യുഡിഎഫ് നേതാക്കള്‍ക്ക് എതിരായ സോളര്‍ കേസുകള്‍ പൊടിതട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ക്രെെംബ്രാഞ്ചിന്റെ തെളിവെടുപ്പ്. വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട്...
ഡൽഹി:
ഇന്ത്യയിൽ വികസിപ്പിച്ച കൊവിഡ് വാക്സിൻ അടുത്ത വർഷം ഫെബ്രുവരി ആദ്യത്തോടെ വിപണയിലെത്തുമെന്ന് റിപ്പോർട്ട്. നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്സിന് തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ(ഐസിഎംആർ) മുതിര്‍ന്ന ശാസ്ത്രജ്ഞനായ രജനി കാന്ത് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ഐസിഎംആറും ഭാരത് ബയോടെക്കും സംയുക്തമായി വികസിപ്പിക്കുന്ന കൊവാക്സിൻ 2021ന്റെ രണ്ടാം പാദത്തിൽ വരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, വാക്സിൻ ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ നല്ല...
വിഴിഞ്ഞം പദ്ധതിയിലെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടിൽ സംശയം പ്രകടിപ്പിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. അദാനിയേയും വിഴിഞ്ഞത്തെയും മുന്നിൽ നിർത്തി ബിനീഷിന്റെ ബിനാമി സ്ഥാപനം എന്ന് കരുതുന്ന കെകെ റോക്സ് വല്ലതും ചെയ്യുന്നുണ്ടോ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഹൈക്കോടതി, നാഷണൽ ഗ്രീൻ ട്രിബുണൽ എന്നിവിടങ്ങളിലെ അഡ്വക്കേറ്റായ ഹരീഷ് വാസുദേവൻ ചോദിക്കുന്നത്.അതേപോലെ, വിഴിഞ്ഞം പദ്ധതിയിൽ പാറ നൽകാൻ കരാർ ലഭിച്ച കെകെ റോക്സ് സർക്കാർ ഭൂമിയിൽ നിന്ന് 24 രൂപയ്ക്ക് പാറ എടുത്ത് ഇരട്ടി വിലയ്ക്ക്...
കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകളും പ്രാദേശിക വാര്‍ത്തകളും ആണ് ‘കേരളവാര്‍ത്തകള്‍’ എന്ന ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇന്നത്തെ പ്രധാനകേരളവാര്ത്തകള്കെ. സുരേന്ദ്രനെതിരെ 24 നേതാക്കളുടെ പരാതി; ശോഭാ സുരേന്ദ്രന് പിന്തുണ
ബിനീഷിന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; ഇഡിക്കെതിരെ കുടുംബം
എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച വരെ നീട്ടി
എകെജി സെന്ററില്‍ അടിയന്തര യോഗം; മുഖ്യമന്ത്രി കോടിയേരിയെ കണ്ടു
അവയദാനത്തിന് സർക്കാർ നിയന്ത്രണം;സൊസൈറ്റി രൂപീകരിക്കും
സാമ്പത്തിക സംവരണം ചോദ്യം ചെയ്ത് പൊതു താൽപര്യ...
കോഴിക്കോട്:കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. ഗുരതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. 15 ാം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ക്വാറിയിൽ ജോലി ചെയ്യുന്ന കുടുംബത്തിലുള്ള കുട്ടിയാണ് ക്രൂരലൈംഗിക പീഡനത്തിനിരയായത്. സംഭവസമയം രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു.