Daily Archives: 7th November 2020
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.28 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ...
അർജന്റീനിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും യുണെസ്കോ അംബാസഡറും ആയിരുന്ന ഫെര്‍ണാണ്ടോ സോലാനസ് അന്തരിച്ചു. മൂന്ന് ആഴ്ചയായി കൊവിഡ് ബാധയെ തുടർന്ന് പാരീസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 84 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ മുൻ സെനറ്റർ കൂടിയായിരുന്ന സോലാനസിന്റെ മരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തുടർന്ന് ഇന്നാണ് അദ്ദേഹത്തിന്റെ മരണം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.2019 കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി സോലാനസിനെ ആദരിച്ചിരുന്നു. ‘മൂന്നാംലോക സിനിമ’ എന്ന വിപ്ളവകരമായ ചലച്ചിത്ര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാണ് ഫെര്‍ണാണ്ടോ സോലാനസ്. ലാ ഹോറ ഡി ലോസ് ഹോർനോസ് (ദി ഹവർ ഓഫ് ഫർണസ്) (1968), ടാംഗോസ്:...
ശ്രീഹരിക്കോട്ട: കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ വിക്ഷേപണം നടത്തി ഐഎസ്ആർഒ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.- 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി.- സി 49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്ന് ഇന്ന് വിക്ഷേപിച്ചു. കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് താമസിച്ചാണ് വിക്ഷേപണം നടത്തിയത്. ഇടയ്ക്ക് അഞ്ച് മിനിറ്റ് കൗണ്‍ഡൗണ്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഇന്ന് വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം. ന്യൂ...
കാസർഗോഡ്:ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി കമറുദ്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നും കമറുദ്ദിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായും എഎസ്പി വിവേക് കുമാർ അറിയിച്ചിരുന്നു. 77 കേസുകൾ അന്വേഷിച്ചതിന്റെ ഭാഗമായി നിക്ഷേപകരിൽ നിന്ന് 13 കോടി തട്ടിയതായാണ് കണ്ടെത്തൽ. ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് കാസർഗോഡ് എസ്പി ഓഫീസിൽ വെച്ചാണ് രേഖപ്പെടുത്തിയത്.വഞ്ചന, സംഘം ചേർന്നുള്ള കുറ്റകൃത്യം...
ന്യൂഡെല്‍ഹി:
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ പുതിയ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് അഡ്വ. പ്രശാന്ത് ഭൂഷണ്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്റ്റര്‍ ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ഒക്ടോബര്‍ 21ന് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ തെറ്റ് പറ്റിയതായി അദ്ദേഹം പറഞ്ഞു.'മധ്യപ്രദേശിലെ കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന കേസ് തന്റെ പരിഗണനയിലിരിക്കെ, കന്ഹ ദേശീയ ഉദ്യാനം സന്ദര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസിന് നാഗ്പൂരിലേക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ (മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്) പ്രത്യേക...
പത്തനംതിട്ട:ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് സൂചന. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ ലംഘനമാണ് ബിലിവേഴ്സ് സ്ഥാപനങ്ങളിൽ നടക്കുന്നതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ 40 സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന്റെ ഫലമായാണ് കണ്ടെത്തൽ. സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെപി യോഹന്നാൻ്റെ വീട്ടിലും അദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ...
ജമ്മു:
ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നത് വരെ താന്‍ മരിക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല. "ജനങ്ങള്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. അത് നേടിയെടുക്കുന്ന ദിവസം ഞാന്‍ മരിക്കും." ജമ്മുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം വികാരഭരിതനായി സംസാരിച്ചത്.കശ്മീര്‍ പാകിസ്താന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കില്‍ അത് 1947ല്‍ തന്നെ നടക്കേണ്ടതായിരുന്നു. കശ്മീര്‍ ജനത ജവഹര്‍ലാല്‍ നെഹ്രുവിന്റെയും മഹാത്മ ഗാന്ധിയുടെയും...
തിരുവനന്തപുരം:കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താനുമായി കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.https://twitter.com/KeralaGovernor/status/1324971360926355456കഴിഞ്ഞ ഒരാഴ്ചയായി ഗവർണർ വിവിധ പരിപാടികളുടെ ഭാഗമായി ഡൽഹിയിലായിരുന്നു. ഇന്നലെ രാവിലെയാണ് കേരളത്തിലെത്തിയത്. ഗവർണറുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കേരള ഹൗസ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ കോടതിയിൽ അപേക്ഷ നൽകി. ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് വിവരങ്ങൾ ഇഡി ഓഫീസിൽ നേരിട്ടെത്തി നേരത്തെ എൻസിബി ശേഖരിച്ചിരുന്നു. തുടർന്നാണ് ഇന്ന് നിർണായക നീക്കം എൻസിബിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. എൻസിബിയുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.അതേമസയം ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ഇന്ന് ബിനീഷിനെ ബംഗളുരു സെഷൻസ് കോടതിയിൽ ഹാജരാക്കി. രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി...
കാസര്‍കോട്:
ഫാഷന്‍ ഗോള്‍ഡ് ജുവല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് കമറുദ്ദീന്റെ ബിസിനസ് പങ്കാളിയായ പൂക്കോയ തങ്ങളെയും പ്രശ്ന പരിഹാരത്തിനായി മുസ്ലിം ലീഗ് നിയോഗിച്ച കല്ലട്ര മായിന്‍ ഹാജിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കമറുദ്ദീനെ കാസര്‍കോട് എസ് പി ഓഫീസില്‍...