Daily Archives: 20th November 2020
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെപ്പറ്റി മുന്‍പ് പ്രശംസ ചൊരിഞ്ഞ ആഗോള മാധ്യമമാണ് ബിബിസി. ഇത് സര്‍ക്കാര്‍ രാഷ്ട്രീയനേട്ടമായി എടുക്കുകയും പല വിവാദവിഷയങ്ങള്‍ ഉയര്‍ന്നപ്പോഴും പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍, കേരളത്തിലെ കൊവിഡ് മരണങ്ങളുടെ കണക്ക് സംബന്ധിച്ചു പുറത്തു വന്ന വിവരങ്ങള്‍ കൃത്യമാണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ബിബിസി സംശയം പ്രകടിപ്പിക്കുന്നു.പല കൊവിഡ് മരണങ്ങളും രേഖപ്പെടുത്താതെ പോയെന്നാണ് ഡോക്റ്റര്‍മാരടങ്ങിയ ചില സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ബിബിസി പറയുന്നത്....
ഇന്നത്തെ പ്രധാന വാർത്തകൾ:നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ല
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്
കേരളത്തിൽ ഇന്നും 6000 കടന്ന് കൊവിഡ് രോഗികൾ; 6398 പേര്‍ക്ക് രോഗമുക്തി
ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് 'അമ്മ'
കേന്ദ്ര ഏജന്‍സികള്‍ക്ക് രാഷ്ട്രീയലക്ഷ്യം: എ വിജരാഘവൻ
സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാൻ അനുമതി
ജമ്മു കശ്മീരിലെ ഭീകരാക്രമണം; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
ഗുജറാത്തിൽ ഇനി സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണില്ല
ഐഎസ്എല്‍...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6028 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.രോഗമുക്തരായവരുടെ എണ്ണം രോഗബാധിതരെക്കാൾ ഉയർന്നാണ് ഇന്ന് രേഖപ്പെടുത്തിയത്....
കൊച്ചി:രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഹെെക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണെന്ന് ജോസ് കെ മാണി. സത്യം ജയിച്ചു നുണപ്രചരണങ്ങളുമായി രംഗത്തെത്തിയവർക്കുള്ള തിരിച്ചടിയാണ് ഈ വിധി. രണ്ടിലയിൽ നിന്ന് കേരളാ കോൺഗ്രസിനെ മാറ്റി നിർത്താൻ കഴിയില്ലയെന്നും ജോസ് കെ മാണി പ്രതികരിച്ചു. തന്റെ മാത്രമല്ല എല്‍ഡിഎഫിന്റെയും കൂടി വിജയമാണ്.ഇടത് മുന്നണിക്ക് ഈ വിധി കരുത്ത് പകരുമെന്നും ജോസ് കെ മാണി പറഞ്ഞു.ഏറെ നാളത്തെ തർക്കത്തിനും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ ആണ് രണ്ടില ചിഹ്നത്തില്‍...
കൊച്ചി:ഐഎസ്എല്ലിന്റെ ആറ് സീസണിലും മഞ്ഞക്കുപ്പായമണിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവര്‍ന്ന സന്ദേശ് ജിങ്കന് ഇക്കുറി മത്സരിക്കുന്നത് മഞ്ഞപ്പടയ്ക്കെതിരെയാണ്. മഞ്ഞപ്പട ആരാധകരുടെ പ്രിയതാരമാണ് ജിങ്കന്. എന്നും ആരാധകര്‍ ആഗ്രഹിച്ചരുന്നത് ജിങ്കന് മഞ്ഞക്കുപ്പായത്തില്‍ കേരളബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടുന്നത് കാണാനാണ്.കേരള ബ്ലാസ്റ്റേഴിസിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന സന്ദേശ് ജിങ്കന് ഇന്ന് കേരളബ്ലാസ്റ്റേഴിസിനെതിരെയാണ് മത്സരിക്കുന്നത്. ബ്സാസ്റ്റേസിനെതിരെ എടികെ മോഹൻ ബഗാന് വേണ്ടിയാണ് ജിങ്കന് ഇന്ന് കളിക്കളത്തില്‍ ഇറങ്ങുന്നത്. ഐഎസ്എല്ലിൽ ജിങ്കന് മറ്റൊരു ടീമിനുവേണ്ടി കളിക്കുന്നത്...
ബുക്കർ പ്രൈസ് 2020 പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടാണ് ഇത്തവണത്തെ ബുക്കർ പ്രൈസിന് അർഹനായിരിക്കുന്നത്.എൺപതുകളിൽ സ്കോട്ലൻഡിലെ ഗ്ലാസ്ഗോവിൽ വളർന്നു വന്ന ആൺകുട്ടിയുടെ കഥപറയുന്ന 'ഷഗ്ഗി ബെയ്ൻ' എന്ന നോവലാണ് ഡഗ്ലസ് സ്റ്റുവാർട്ടിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ആത്മകഥ നോവലായ 'ഷഗ്ഗി ബെയ്ൻ' സ്റ്റുവർട്ടിന്റെ ആദ്യ നോവലാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.ബുക്കർ പ്രൈസ് ലഭിച്ചുവെന്ന വാര്‍ത്ത അതീവ സന്തോഷം നല്‍കുന്നുവെന്നും പുരസ്കാരം മരണപ്പെട്ടുപോയ തന്റെ മാതാവിന് സമര്‍പ്പിക്കുന്നുവെന്നുമാണ് ഡഗ്ലസ് പ്രതികരിച്ചത്.സ്റ്റുവർട്ടിന് 16...
ആലുവ:
ആലുവ നഗരസഭയിലെ ആകെയുള്ള 26 വാർഡുകളിൽ 10 എണ്ണത്തിൽ ബിജെപിയ്ക്ക് സ്ഥാനാർഥികൾ ഇല്ലാതായതോടെ ഏത് മുന്നണിക്ക് വോട്ട് മറിയുമെന്ന ആകാംക്ഷ. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച സ്ഥാനാർഥികളടങ്ങുന്ന വാർഡുകളും ഇതിലുണ്ട്. 8, 12, 17, 19, 20,22,23,24, 25, 26 വാർഡുകളിലാണ് എൻഡിഎ മുന്നണിക്കു സ്ഥാനാർഥികൾ ഇല്ലാതായത്. ബിജെപി ഇല്ലാതായതോടെ ഇരു മുന്നണികൾ നേരിട്ട് ഏറ്റുമുട്ടുന്ന വാർഡുകളായി ഇവ മാറി.ചില വാർഡുകളിൽ കോൺഗ്രസ്, സിപിഎം റിബലുകളുമുണ്ട്. ദേശീയ പാർട്ടിയായ...
പനാജി:ഐഎസ്എല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റ്. ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും. ഇക്കുറി പതിനൊന്ന് ടീമാണ് ഗ്രൗണ്ടിൽ മത്സരം കാഴ്ച്ചവെക്കുന്നത്. എസ്സി ഈസ്റ്റ് ബംഗാളിനെയും എടികെ മോഹന്‍ ബഗാനെയും ഉള്‍പ്പെടുത്തി ലീഗ് വിപുലീകരിച്ചതിനാല്‍ മുന്പത്തേക്കാള് വലുതായിരിക്കും ഗോവയിൽ കിക്കോഫ് നടക്കുന്ന ഐഎസ്എല്‍ ഏഴാം സീസണ്.ഐഎസ്എല്‍ 2020-21 സീസണില്‍ 115 ഗെയിമുകളാകും ഉണ്ടാകുക. കഴിഞ്ഞ സീസണില്‍ ഇത് 95 ആയിരുന്നു. എല്ലാ ക്ലബ്ബുകളും ഹോം എവേ ഫോര്‍മാറ്റുകളിലായി പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. സീസണ് അവസാനം പോയിന്റ് റാങ്കിങ്ങില്‍...
കൊച്ചി:
ന്യൂജെനറേഷന് മയക്കുമരുന്നുമായി ചേര്‍ത്തല സ്വദേശികളായ മൂന്നു യുവാക്കള്‍ കൊച്ചിയില്‍ കസ്റ്റഡിയിലായ സംഭവത്തില്‍ കൂടുതല്‍ പേര് ഉടന്‍ പിടിയിലാകുമെന്ന് പോലിസ്. ബംഗളുരുവില്‍ നിന്ന് മെത്തലീന്‍ ഡയോക്സിമെത്ത് ആംഫ്റ്റമൈന്‍ (എംഡിഎംഎ) ഇവര്‍ക്കു കൈമാറിയവരെക്കുറിച്ചുള്ള അന്വേഷണം സൂചനകളുടെ അടിസ്ഥാനത്തില്‍ ശക്തിമാക്കിയെന്ന് പനങ്ങാട് സബ് ഇന്‍സ്പെക്ടര്‍ എ അനന്തലാല്‍ "വോക്ക് മലയാള"ത്തോടു പറഞ്ഞു.പ്രതികളെ ഏഴു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കേരളത്തിലെ ക്യാംപസുകളില്‍ എംഡിഎംഎ ഉപയോഗം വ്യാപിക്കുന്നുണ്ടെന്നും ഇപ്പോള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ഇത് പ്രാപ്തമാകുന്നുണ്ടെന്നും...
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ഹര്‍ജി ഹെെക്കോടതി തള്ളി. അപ്പീല്‍ നല്കാന് സ്റ്റേ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും തള്ളി. കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് സര്‍ക്കാരും നടിയും കോടതിയില്‍ പറഞ്ഞിരുന്നു.ഹര്‍ജി തള്ളികൊണ്ട് കോടതി പറഞ്ഞ വാചകം യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ കോടതിയും പ്രൊസിക്യൂഷനും അതുപോലെ തന്നെ പ്രതിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ്. എന്നാല്‍ മാത്രമെ കേസിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയുള്ളു എന്നാണ് കോടതി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ വിചാകരണ...