Daily Archives: 18th November 2020
തിരുവനന്തപുരം:കൊവിഡ് രോഗബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ഉച്ച കഴിഞ്ഞു മൂന്നു വരെ തപാല്‍ വോട്ടിന് അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്. ഇരു വിഭാഗങ്ങള്‍ക്കും രണ്ടു ദിവസം മുന്‍പു വരെ അപേക്ഷിക്കാന്‍ അവസരം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന്റെ കരട് രൂപത്തിനുള്ള മറുപടിയിലാണ് കമ്മീഷന് മാറ്റം ആവശ്യപ്പെട്ടത്. അതേസമയം, പോളിംഗ് ബൂത്തില്‍ കൊവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ അവസരം നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം...
ഇന്നത്തെ പ്രധാന വാർത്തകളിലേക്ക് (18-11-2020):പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍: വിവാദങ്ങൾ ബാലൻസ് ചെയ്യാൻ വേണ്ടി സർക്കാർ നടത്തുന്ന നാടകമാണിത്: കുഞ്ഞാലിക്കുട്ടി: കേരളത്തില്‍ ഇന്ന് 6419 കൊവിഡ് രോഗികൾ; 7066 പേര്‍ക്ക് രോഗമുക്തി: എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്തു: കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്: ബിഹാർ തോൽവിയിൽ ആഞ്ഞടിച്ച് ചിദംബരവും: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ല: യുഎസ് തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ഏജന്‍സി മേധാവിയെ ട്രംപ് പുറത്താക്കി: എടിപി ഫൈനല്‍സ്: സെമിയിൽ...
കൊച്ചി:
ലോക്ക് ഡൗണിനെത്തുടര്‍ന്ന് എട്ടു മാസമായി അടച്ചിട്ട ഫോര്‍ട്ട് കൊച്ചി മഹാത്മഗാന്ധി ബീച്ച് സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തു. ഇതോടെ തീരത്തിന്റെ ഗതകാലപ്രൗഢി വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കൊവിഡിനെത്തുടര്‍ന്ന് ബീച്ചില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ കളക്റ്റര്‍ പിന്‍വലിച്ചു. ഇതോടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആളുകള്‍ക്ക് പ്രവേശിക്കാം.നടപ്പാതകളിലും ഇരിപ്പിടങ്ങളിലും രണ്ടു മീറ്റര്‍ അകലം പാലിക്കാനുള്ള സൂചകങ്ങള്‍ രേഖപ്പെടുത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, കച്ചവസ്ഥാപനങ്ങള്,റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തും.നഗരത്തിലെ പൈതൃക...
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പി ചിദംബരം. ബിഹാര്‍ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചൂണ്ടികാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ദുര്‍ബലമാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. സമൂഹത്തിന്റെ അടിത്തട്ട് വരെ പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്ന സാന്നിദ്ധ്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. ദൈനിക് ഭാസ്കര്‍ എന്ന പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.ബിഹാറില്‍ പാര്‍ട്ടിയുടെ ശേഷിയില്‍ കൂടുതല്‍ സീറ്റുകളില്‍ മല്‍സരിച്ചെന്നും വിമര്‍ശനം. കേരളം അടക്കം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗം ബാധിച്ചവരുടെ എണ്ണം.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. 28 മരണങ്ങൾ...
കൊച്ചി:കോതമംഗലം വഴി കടന്നു പോകുന്ന കെഎസ്ആര്‍ടിസിയുടെ സുല്‍ത്താന്‍ബത്തേരി- കുമളി ബസ് സര്‍വീസ് പുനരാരംഭിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് രാത്രികാല ദീര്‍ഘദൂര സര്‍വീസ് നിര്‍ത്തലാക്കിയത്.നൈറ്റ് റൈഡര്‍ എന്ന സര്‍വീസ് ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. രാത്രി എട്ടിന് കുമളിയില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് കല്‍പ്പറ്റ, കോഴിക്കോട്, തൃശ്ശൂര്‍, പെരുമ്പാവൂര്‍, കോതമംഗലം, നേര്യമംഗലം, ചേലച്ചുവട്, ചെറുതോണി, ഇടുക്കി, കട്ടപ്പന, അണക്കര വഴിയാണ് കുമളിയിലെത്തുക.യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് സര്‍വ്വീസ്...
ചെന്നെെ:ലേഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍താര പ്രധാനവേഷത്തിലെത്തുന്ന 'നെട്രികണ്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് 36ാം പിറന്നാൾ ആഘോഷിക്കുന്ന നയന്‍താരയ്ക്കുള്ള സമ്മാനമായാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. അതോടൊപ്പം തന്നെ കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന 'നിഴല്‍' എന്ന ചിത്രത്തിലെ താരത്തിന്റെ ഫസറ്റ് ലുക്ക് പോസ്റ്ററും ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്.മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന് വിഘ്നേശ് ശിവനാണ്. വിഘ്നേഷ് ശിവന് ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. നയന്‍താരയുടെ 65ാ-മത്തെ...
കൊച്ചി:
ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്. കമ്മീഷന്റെ മെഗാഅദാലത്തില്‍ യുവതിയുടെ പരാതിയിന്മേല് വിശദമായ റിപ്പോര്‍ട്ട് നല്കാന് പോലീസിനോട് ആവശ്യപ്പെട്ടു. യുവതിക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്താനും ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന് നിര്‍ദേശിച്ചു.സാമൂഹിക മാധ്യമങ്ങളില്‍ യുവതിയുടെ പരാതി ചര്‍ച്ചയായതോടെ കമ്മീഷന് അംഗങ്ങള്‍ യുവതിയെ നേരില്‍ കണ്ട് ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. അതിന് ശേഷം നടന്ന ആദ്യ അദാലത്തില്‍ തന്നെ യുവതിയുടെ പ്രശ്നം...
ഡൽഹി:ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ലെന്നും ആവശ്യമെങ്കിൽ ഭാഗികമായി ചില സ്ഥലങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് അറിയിച്ചു. രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലാണെങ്കിലും കൊവിഡിന്റെ ഔന്നത്യം കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മാസ്ക് ധരിക്കുന്നത് രോഗവ്യാപനം കുറയ്ക്കുമെന്നും ലോക് ഡൗണിന്റെ ഫലം മാസ്ക് ധരിക്കുന്നതിലൂടെ ലഭിക്കുമെന്നും അതിനാല്‍ ലോക്ഡൗണ്‍ ആവശ്യമായി വരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഉത്സവദിനങ്ങളിലും അവധിദിവസങ്ങളിലും കൊവിഡ് പരിശോധന കുറഞ്ഞതിനാൽ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും രോഗികളുടെ എണ്ണത്തിൽ...
കൊച്ചി:പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമാക്കിയതിനെത്തുടര്‍ന്നുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്. ഫ്ളക്സ് ബോര്‍ഡുകളുടെ നിരോധനം സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. എന്നാല്‍ പ്രചാരണരംഗത്ത് തോല്ക്കാന് മനസ്സില്ലെന്നു പ്രഖ്യാപിച്ചു മുന്നേറുന്ന സ്ഥാനാര്‍ത്ഥികളെ നിരാശപ്പെടുത്താതെ പ്രചാരണത്തിന് കൊഴുപ്പേകാന്‍ ബോഹര്‍ എത്തിയിരിക്കുന്നു.കടലാസും ജൈവമാലിന്യങ്ങളും ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബോഹര്‍ മീഡിയ പ്രകൃതി സൗഹൃദപരവും ഫ്ളക്സ് പോലെ തന്നെ വ്യക്തതയുള്ള ചിത്രങ്ങള്‍ പ്രിന്റ് ചെയ്യാന്‍ പറ്റുന്നവയുമാണ്. ഫ്ളക്സ് ബോര്‍ഡ് പോലെ ഏത് അളവിലും ബോഹറിലും പ്രിന്റ് ചെയ്യാം. കോയമ്പത്തൂരിലെ...