Thu. Apr 25th, 2024
Journalist Arnab Goswami

ന്യൂഡല്‍ഹി:

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം  അനുവദിച്ചു. അമ്പതിനായിരം രൂപ കെട്ടിവെക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അര്‍ണബിനെ ഉടന്‍ ജയില്‍ മോചിതനാക്കാനും നിര്‍ദേശം ഉണ്ട്.  കേസിലെ മറ്റ് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെയാണ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. അര്‍ണബിന് ജാമ്യം നിഷേധിച്ച ബോംബെ ഹെെക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹെെക്കോടതിക്ക് തെറ്റ് പറ്റിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam