30 C
Kochi
Sunday, October 24, 2021
Home 2020 October

Monthly Archives: October 2020

സ്റ്റൈലും പ്രകടനമികവും കൊണ്ട്‌ ജെയിംസ്‌ ബോണ്ടിനെ അനശ്വരനാക്കിയ ഹോളിവുഡ്‌ താരം ഷോണ്‍ കോണറി (90) അന്തരിച്ചു. 1962ല്‍ പുറത്തിറങ്ങിയ ആദ്യ ജെയിംസ്‌ ബോണ്ട്‌ ചിത്രം ഡോക്‌റ്റര്‍ നോയിലൂടെ അതിസാഹസികനും പ്ലേബോയിയുമായ ബ്രിട്ടിഷ്‌ സീക്രട്ട്‌ ഏജന്റ്‌ 007ന്റെ വെള്ളിത്തിരയിലെ ക്ലാസിക്‌ രൂപമായി ഉയിരെടുത്ത താരമായിരുന്നു കോണറി.1960 കളില്‍ സൂപ്പര്‍ താരമായിത്തീര്‍ന്ന അദ്ദേഹം 2000 വരെ ഹോളിവുഡില്‍ സജീവമായിരുന്നു. 1987ല്‍ ഇറങ്ങിയ ദ്‌ അണ്‍ ടച്ചബിള്‍സ്‌ എന്ന ക്ലാസിക്‌ ചിത്രത്തിലൂടെ മികച്ച...
തിരുവനന്തപുരം:ഇന്‍കെല്‍ മാനേജിംഗ്‌ ഡയറക്‌റ്റര്‍ എം പി ദിനേശ്‌ ഐപിഎസിനെ പുറത്താക്കി. ഡയറക്‌റ്റര്‍ ബോര്‍ഡിന്റെ പരാതിയിലാണ്‌ സര്‍ക്കാര്‍ നടപടി. ശമ്പളവര്‍ധനവിനു വേണ്ടി അദ്ദേഹം നടത്തിയ നീക്കമാണ്‌ സര്‍ക്കാര്‍ നടപടിക്കു കാരണം. ബിപിസിഎല്‍ മുന്‍ ചീഫ്‌ ജനറല്‍ മാനെജര്‍ എ മോഹന്‍ലാലിനു പകരം ചുമതല നല്‍കി. ഒരു വര്‍ഷത്തിനിടെ ഇന്‍കെലില്‍ നിയമിതനായ നാലാമത്തെ എംഡിയാണ്‌ എറണാകുളം സിറ്റി പൊലീസ്‌ കമ്മിഷണറായിരുന്ന ദിനേശ്‌.രണ്ട്‌ ലക്ഷം രൂപയായിരുന്നു ദിനേശിന്‌ നിശ്ചയിച്ചിരുന്ന ശമ്പളം. ഖാദി ബോര്‍ഡ്‌...
panthamendhiya pennungal rotest against rising rape cases across india
 വാളയാറിൽ ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ മൃഗീയമായി പീഡനത്തിനിരയാക്കിയ ശേഷം കൊല്ലപ്പെടുത്തിയതിൽ നീതി തേടി ആ കുഞ്ഞുങ്ങളുടെ അമ്മ ഒക്ടോബര്‍ 25 മുതൽ തുടങ്ങിയ സത്യാഗ്രഹ സമരം ഇന്നാണ് അവസാനിപ്പിച്ചത്. നീതി ഉറപ്പാക്കുമെന്നും കുറ്റവാളികള്‍ക്ക്‌ തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും സർക്കാർ ആ കുടുംബത്തിന് ഉറപ്പ് നൽകി. ഒരു വര്‍ഷം മുമ്പ്‌ വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം നല്‍കിയ നിവേദനത്തിനുള്ള മറുപടിയാണ്‌ ഇന്ന് ലഭിച്ചത്‌. എന്നാൽ നീതി തേടിയുള്ള സമര മുഖങ്ങൾ വാളയാറിൽ അവസാനിക്കുന്നതല്ല.ഇന്ത്യയിലൊട്ടാകെയുള്ള സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കും, ദളിത് ആദിവാസി മുസ്‌ലിം ലൈംഗിക...
KK Shylaja; Today's Kerala Covid Report
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.27 മരണങ്ങളാണ് ഇന്ന്...
MA Baby reacts on Bineesh Kodiyeri and M Sivasankar's arrest
തിരുവനന്തപുരം: ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണമെന്ന് പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്കും ബാധകമാണെന്ന് എം ശിവശങ്കറിന്റെയോ, ബിനീഷ് കോടിയേരിയുടെയോ പേരെടുത്ത് പറയാതെ എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ഈ...
ഡല്‍ഹി: ബിനീഷ്‌ കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌റ്ററേറ്റ്‌ കേസിന്റെ പശ്ചാത്തലത്തില്‍ പിതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന്‌ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷ്‌ പാര്‍ട്ടിയംഗമല്ല. ഇതു സംബന്ധിച്ച്‌ കോടിയേരി നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌.തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ ബിനീഷ്‌ ശിക്ഷിക്കപ്പെടട്ടെ. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത്‌ ഷായുടെ മകന്‍ ജയ്‌ ഷായുടെ വരുമാനം കൂടിയതു പോലെയല്ല ബിനീഷിനെതിരായ കേസ്‌. ഇക്കാര്യത്തില്‍ കോടിയേരി തന്നെ അന്വേഷണത്തെ സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേന്ദ്ര ഏജന്‍സികള്‍...
Nithish Kumar NDA Conflict; Bihar election 2020
പട്ന: തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിഹാറിലെ എൻഡിഎ സഖ്യത്തിനുള്ളിൽ വീണ്ടും അസ്വാരസ്യം. ജാതി സംവരണ വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പുതിയ പ്രശ്നമായിരിക്കുന്നത്.ജാതി സംവരണം ജനസംഖ്യയുടെ ആനുപാതികമായരിക്കുമെന്നും അത് തന്റെ അധികാരപരിധിയിലല്ലെന്നുമാണ്‌ നിതീഷ് കുമാര്‍ കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ നടന്ന പ്രസംഗത്തിൽ പറഞ്ഞത്.സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ക്കുമായി ജനസംഖ്യാടിസ്ഥാനത്തിലുള്ള സംവരണം എന്നത് മുന്‍നിര്‍ത്തിയായിരുന്നു നിതീഷിന്റെ പ്രസംഗം. തന്റെ സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശത്തെ  അനുകൂലിക്കുമ്പോള്‍ പുതിയ സെന്‍സസ് ഡാറ്റ ഉപയോഗിച്ച്...
ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ സഖ്യങ്ങള്‍ക്കും ധാരണയ്‌ക്കും സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ തീരുമാനമായി. പാര്‍ട്ടി ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ നിയമസഭാ, ലോക്‌ സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടുന്ന മതേതര ജനാധിപത്യ പാര്‍ട്ടികളുടെ മുന്നണിയില്‍ ചേരുകയോ സീറ്റ്‌ നീക്കു പോക്കുകളുണ്ടാക്കുകയോ ചെയ്യാന്‍ തീരുമാനിച്ചു. ഈ ധാരണയനുസരിച്ച്‌ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.പശ്ചിമബംഗാളിലും അസമിലും കോണ്‍ഗ്രസിനൊപ്പം സഹകരിക്കും. ഈ സംസ്ഥാനങ്ങളില്‍ നീക്കു പോക്കുകള്‍ക്കാണ്‌ തയാറാകുക. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടുന്ന ഡിഎംകെ മുന്നണിയില്‍ തുടരും. കോണ്‍ഗ്രസുമായി യാതൊരു രാഷ്ട്രീയസഖ്യവും പാടില്ലെന്ന്‌ അഭിപ്രായപ്പെട്ട എട്ട്‌...
ED questioning Santhosh Eapen, U V Jose on Life Mission case
 കൊച്ചി:വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സിഇഒ യു വി ജോസ്, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ ഇടപാടിൽ എം ശിവശങ്കറിന്‍റെ പങ്കാളിത്തം, ഗൂഡാലോചന എന്നിവയിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേസമയം കേസിൽ സ്വപ്ന സുരേഷിനെയും ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാൻ ഇഡി നിയമ നടപടി ആരംഭിച്ചു.ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാല് കോടി നാൽപ്പത്തി എട്ട് ലക്ഷം രൂപയ്ക്ക് പുറമെ അഞ്ച് ഐ ഫോൺ...
പാലക്കാട്‌: വാളയാറില്‍ നീതി തേടിയുള്ള ഇരകളുടെ അമ്മയുടെ സത്യഗ്രഹസമരം ഇന്ന്‌ അവസാനിപ്പിക്കാനിരിക്കെ കേസില്‍ നീതി ഉറപ്പാക്കുമെന്ന്‌ അറിയിച്ച്‌ സര്‍ക്കാര്‍ കത്ത്‌ നല്‍കി. ആഭ്യന്തരവകുപ്പ്‌ അഡീഷണല്‍ സെക്രട്ടറിയാണ്‌ കത്തയച്ചത്‌. കുറ്റവാളികള്‍ക്ക്‌ തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന്‌ കത്തില്‍ ഉറപ്പ്‌ നല്‍കിയിരിക്കുന്നു.കേസില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നു വ്യക്തമാക്കിയ കത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. ഒരു വര്‍ഷം മുമ്പ്‌ വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം നല്‍കിയ നിവേദനത്തിനുള്ള മറുപടിയാണ്‌ നല്‍കിയിരിക്കുന്നത്‌.എന്നാല്‍ ഒരു വര്‍ഷം...