Daily Archives: 9th November 2020
തിരുവനന്തപുരം:
കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ...
ഡല്‍ഹി:
ദീര്‍ഘനാളായി അന്തരീക്ഷമലിനീകരണം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പടക്കങ്ങളടക്കം കരിമരുന്നുപ്രയോഗം വിലക്കി ദേശീയഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണല്‍ ചെയര്മാന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഈ മാസം 30 വരെയാണ് നിരോധനം.ഡല്‍ഹിയില്‍ പുകയും പുകമഞ്ഞും ജനജീവിതത്തെ കാര്യമായി ബാധിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഏറെ നാളായി വായുവിന്റെ ഗുണനിലവാരം താഴോട്ടാണ്. വായു മലിനീകരണത്തോത് ഉയര്‍ന്നു നില്ക്കുന്ന കൊച്ചിയമടക്കമുള്ള സംസ്ഥാനത്തെ...
മുംബെെ:ആത്മഹത്യ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. അധികാരപരിധി മറികടന്ന് ജാമ്യം നല്‍കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതിയെ മറികടന്ന് ഹെെക്കോടതി ജാമ്യം നല്‍കേണ്ട അസാമാന്യ സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.അര്‍ണബ് ഗോസ്വാമിക്ക് സെഷന്‍സ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സെഷന്‍സ് കോടതി നാലുദിവസത്തിനകം ജാമ്യാപേക്ഷ തീര്‍പ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ്...
മുംബൈ:ബോളിവുഡിലെ ലഹരിമരുന്നുപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നടന് അര്ജുന് രാംപാലിന്റെ വസതികളില്‍ നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറൊ (എന്‍സിബി) തിരച്ചില്‍ നടത്തി. അര്‍ജുന്റെ ഗേള്‍ഫ്രണ്ടും സൗത്ത് ആഫ്രിക്കക്കാരിയുമായ ഗബ്രിയേല ദെമിത്രിയേദ്സിന്റെ സഹോദരന് അഗിസിലാവോസിന്റെ അറസ്റ്റിനെത്തുടര്ന്നാണിത്. അന്ധേരി,ബാന്ദ്ര, ഖാര് എന്നിവിടങ്ങളിലെ വസതികളിലായിരുന്നു റെയ്ഡ്.അഗിസിലാവോസിന് രാജ്യാന്തര ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നാണ് എന്‍സിബിക്കു കിട്ടിയ വിവരം. നടന് സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് ലഹരിമരുന്നു കേസുകളുടെ കുരുക്കിലായത്. നേരത്തേ നടി ദീപിക പാദുകോണ്‍, സാറ...
കാസർഗോഡ്:ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി കമറുദിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഹൊസ്ദുർഗ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ഇതോടെ എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 11ലേക്ക് മാറ്റി. 13 കോടിയുടെ തട്ടിപ്പിന് തെളിവുള്ളതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇപ്പോൾ ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. ശനിയാഴ്ചയാണ് എം സി കമറുദ്ദിന്റെ അറസ്റ്റ് കാസർഗോഡ് എസ്പി ഓഫീസിൽ രേഖപ്പെടുത്തിയത്.അതേസമയം കമറുദ്ദീൻ എംഎൽഎക്കെതിരെ ഒരു വഞ്ചനാ കേസ്...
ചെന്നൈ:മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇതുവരെ മൊഴി രേഖപ്പെടുത്താനായി പോലും എത്തിയിട്ടില്ലെന്നും അന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് സിബിഐ ഡയറക്ടർക്ക് കത്തയച്ചു.കഴിഞ്ഞ വർഷം നവംബര്‍ ഒൻപത് ഇതേ ദിവസമാണ് മദ്രാസ് ഐഐടി ഹോസ്റ്റല്‍മുറിയില്‍ ഫാത്തിമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിനു കാരണം അധ്യാപകന് സുദര്ശന് പത്മനാഭനാണെന്ന് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ കുറിപ്പില്‍ വ്യക്തമായിരുന്നു. കോട്ടൂര്‍പുരം പോലീസ് പ്രാഥമികാന്വേഷണം നടത്തിയ കേസ്...
തിരുവല്ല:
കെ.പി യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചില്‍ മൂന്ന് ദിവസമായി തുടരുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍.റെയ്ഡിന്റെ ആദ്യ ദിവസം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ഐ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിക്കാന്‍ വൈദികന്റെ ശ്രമമുണ്ടായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.സഭാ വക്താവും മെഡിക്കല്‍ കോളേജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആയിരുന്നു ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടെ ഫാദര്‍...
ഡൽഹി:വിദേശത്ത് നിന്നെത്തുന്നവര്‍ കൊവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന് ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ 14 ദിവസം ക്വാറന്റീന് നിര്‍ബന്ധമാണ്. ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഏഴു ദിവസം ഹോം ക്വാറന്റീനുമായിരിക്കും.ആര്‍ടിപിസിആര്‍ നടത്താതെ എത്തുന്നവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ടെസ്റ്റ് നടത്താൻ അനുമതിയുണ്ട്. ഡല്‍ഹി, കൊച്ചി, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ ടെസ്റ്റില്‍ നെഗറ്റീവാണെങ്കിലും ക്വാറന്റീന് ആവശ്യമില്ല.അടിയന്തര സാഹചര്യങ്ങളായ ഗര്‍ഭാവസ്ഥ, കുടുംബത്തിലെ...
ഹൈദരാബാദ്:
തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ്. പുതിയ ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.നിലവിൽ തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടിൽ തന്നെ ക്വാറന്റീനിൽ പ്രവേശിക്കുകയാണെന്നും നടൻ അറിയിച്ചു.ఆచార్య షూటింగ్ ప్రారంభించాలని,కోవిడ్ టెస్ట్ చేయించుకున్నాను. రిజల్ట్ పాజిటివ్. నాకు ఎలాంటి కోవిడ్ లక్షణాలు లేవు.వెంటనే హోమ్ క్వారంటైన్ అయ్యాను.గత 4-5 రోజులుగా నన్ను కలిసినవారందరిని టెస్ట్ చేయించుకోవాలిసిందిగా కోరుతున్నాను.ఎప్పటికప్పుడు నా ఆరోగ్య పరిస్థితిని...
കൊൽക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കി പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം ആറ് മാസത്തിനകം മാറ്റിയില്ലെങ്കില്‍ കയ്യും കാലും വാരിയെല്ലുകളും തല്ലിയൊടിക്കുമെന്നും എന്നിട്ടും തുടരുകയാണെങ്കില്‍ കുഴിച്ചുമൂടുമെന്നുമാണ് ദിലീപിന്റെ ഭീഷണി.ഈസ്റ്റ് മിഡ്നാപൂരിലെ ഹാല്‍ദിയയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരെ പീഡിപ്പിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വഭാവം ആറ് മാസത്തിനകം തിരുത്തണമെന്നാണ് ബിജെപി അധ്യക്ഷന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് ഏപ്രിലിലോ മേയിലോ തെരഞ്ഞെടുപ്പ് നടക്കുമെന്നും...