31 C
Kochi
Friday, September 17, 2021
Home 2021 January

Monthly Archives: January 2021

four hinduaikyavedi followers arrested for threatening bakery owner on halal sticker
 കൊച്ചി:ഹലാൽ വിഭവങ്ങൾ ലഭ്യമാകുമെന്ന പരസ്യം ബേക്കറിയിൽ പ്രദർശിപ്പിച്ചതിനെതിരെ ഭീഷണിയുമായി എത്തിയ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, ജനറൽ സെക്രട്ടറി ധനേഷ് പ്രഭാകരന്‍ എന്നിവരേയും സുജയ്, ലെനിന്‍ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മതസ്പ൪ധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.കഴിഞ്ഞ 28 ആ൦ തിയതിയാണ് സംഭവം.രണ്ടാഴ്ച മുൻപ് പ്രവർത്തനം തുടങ്ങിയ കുറുമശ്ശേരിയിലെ ജോയിയുടെ ഉടമസ്ഥതയിലുള്ള മോഡി എന്ന് പേരുള്ള ബേക്കറിയിൽ ഹലാൽ...
മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2' ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായിട്ടാണ് ഈ ചിത്രം എത്തുന്നത്.പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനമായി ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദൃശ്യം എന്ന സിനിമയിൽ ഇല്ലാതിരുന്ന ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‌കുമാർ...
കൊച്ചി:   വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന് നടക്കും. വൈറ്റില മേൽപ്പാലം രാവിലെ 9:30 നും കുണ്ടന്നൂർ പാലം 11 മണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.രണ്ട് പാലങ്ങളിലേയും ഭാരപരിശോധന പൂർത്തിയാക്കി മുൻപുതന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വൈറ്റില ജംക്‌ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിൽ 85 കോടി രൂപ ചെലവിട്ടാണ് മേൽപ്പാലം പണിതിരിക്കുന്നത്. 2017 ഡിസംബര്‍ 11നാണ് നിർമ്മാണം...
ജനീവ:   അടിയന്തര ഉപയോഗത്തിനായി ഫൈസര്‍ കൊവിഡ് വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. ഡബ്ല്യുഎച്ച്ഒ സാധുത നല്‍കുന്ന ആദ്യ വാക്‌സിനാണ് ഫൈസറിന്റേത്. ലോകാരോഗ്യസംഘടന സാധുത നല്‍കുന്നത് വിവിധ രാജ്യങ്ങള്‍ വാക്‌സിന്റെ ഇറക്കുമതിയും വിതരണവും വേഗത്തില്‍ അംഗീകരിക്കുന്നതിന് വഴിയൊരുക്കും.സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്‌സിന് സാധുക നല്‍കിയിരിക്കുന്നത്. വാക്‌സിന് സാധുത നല്‍കാന്‍ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഫൈസര്‍ വാക്‌സിന്‍ പാലിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.ലോകത്ത് എല്ലായിടത്തും മതിയായ അളവില്‍...
കോഴിക്കോട്:   ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിർപ്പ് മറികടന്നു വീണ്ടും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തി സർക്കാർ. തദ്ദേശ ഭരണ വകുപ്പിനു കീഴിലെ കിലയിലാണ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ലക്ചറർ ഇൻ റൂറൽ ഇക്കണോമിക്സ്, അസിസ്റ്റന്റ്, ഡിടിപി ഓപ്പറേറ്റർ, മൾട്ടി ടാസ്ക് വർക്കർ എന്നിങ്ങനെ സ്ഥിരപ്പെടുത്തിയത്. പത്തുപേർക്കാണ് ഇത്തരത്തിൽ സ്ഥിരനിയമനം നൽകിയത്. ഇവർക്കുള്ള ശമ്പളം കിലയിൽ നിന്നു നേരിട്ടു നൽകുന്നതിനാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുന്നില്ലെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം.
ന്യൂഡൽഹി:   മുത്തലാഖ് കേസ്സുകളിൽ ഭർത്താവിനെ മാത്രമേ കുറ്റാരോപിതനാക്കാൻ സാധിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി വിധി. ഈ കേസ്സുകളിൽ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം കുറ്റാരോപിതന് മുൻകൂർ ജാമ്യമനുവദിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. മുത്തലാഖ് ചൊല്ലിയെന്ന് ആരോപിക്കപ്പെട്ട ഡോ ഗസൽ ജലാലിന്റെ മാതാവ് രഹ്ന ജലാലിന്റെ ഹർജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.ഡോ ഗസൽ, മാതാവ് രഹ്ന, പിതൃസഹോദരൻ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർക്കെതിരായിരുന്നു ഡോ ഗസലിന്റെ...
ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഫെയ്ക്ക് ടാഗോര്‍ എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. ടാഗോറിന്റെ വേഷത്തോട് സാമ്യമുള്ള വേഷത്തിലെത്തിയ മോദിയുടെ ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു.'നരേന്ദ്ര നാഥ ടാഗോര്‍' എന്ന കുറിപ്പോടെയാണ് പ്രശാന്ത് ഭൂഷണ്‍ ചിത്രം പങ്കുവെച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച മോദിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ കവിതയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രവീന്ദ്ര നാഥ് ടാഗോറിന്റെ 'വെയര്‍...
Pic Credits: Asianet: Saudi Arabia Traffic Rule
റിയാദ്:   സൗദി അറേബ്യയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. സൗദി ട്രാഫിക് വിഭാഗവും പബ്ലിക് പ്രൊസിക്യൂഷനും ഇത് സംബന്ധിച്ച് ധാരണയിലെത്തി. മന:പൂർവമായ ട്രാഫിക് അപകടങ്ങള്‍, അപകട സ്ഥലത്ത് വാഹനം നിർത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും. ഗുരുതരമായ ട്രാഫിക് കേസുകള്‍ നേരിട്ട് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുന്നതിനാണ് ധാരണ.
തിരുവനന്തപുരം:   പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. സുദേഷ് കുമാറിന് ഡിജിപി റാങ്ക് ലഭിച്ചു. സുദേഷ് കുമാറായിരിക്കും ഇനി വിജിലന്‍സ് മേധാവി. ബി സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയാകും. വിരമിച്ച ആർ ശ്രീലേഖയായിരുന്നു ഇതുവരെ ആ സ്ഥാനം വഹിച്ചിരുന്നത്. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കി. എഡിജിപി അനില്‍കാന്ത് റോഡ് സുരക്ഷ കമ്മീഷണർ സ്ഥാനം വഹിക്കും. സി എച്ച് നാഗരാജിനെ കൊച്ചിയിലും ആര്‍ ഇളങ്കോയാണ് കണ്ണൂരിലും കമ്മീഷണര്‍മാരായി...