Sat. Apr 20th, 2024

മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2‘ ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായിട്ടാണ് ഈ ചിത്രം എത്തുന്നത്.

പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനമായി ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദൃശ്യം എന്ന സിനിമയിൽ ഇല്ലാതിരുന്ന ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‌കുമാർ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.