Thu. Apr 25th, 2024
കൊച്ചി:

 
വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന് നടക്കും. വൈറ്റില മേൽപ്പാലം രാവിലെ 9:30 നും കുണ്ടന്നൂർ പാലം 11 മണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

രണ്ട് പാലങ്ങളിലേയും ഭാരപരിശോധന പൂർത്തിയാക്കി മുൻപുതന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വൈറ്റില ജംക്‌ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിൽ 85 കോടി രൂപ ചെലവിട്ടാണ് മേൽപ്പാലം പണിതിരിക്കുന്നത്. 2017 ഡിസംബര്‍ 11നാണ് നിർമ്മാണം തുടങ്ങിയത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളത്തിൽ 74 കോടിയിലധികം രൂപ ചെലവിട്ടാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം പണിതത്. ഇതിൻ്റെ നിർമ്മാണം ആരംഭിച്ചത് 2018 മാര്‍ച്ചിലായിരുന്നു.

രണ്ട് മേൽപ്പാലങ്ങളുടെയും നിർമ്മാണ് മാർച്ചിൽ പൂ‍‌‌ർത്തിയാക്കേണ്ടതായിരുന്നുവെങ്കിലും കൊവിഡും കാലാവസ്ഥയും തിരിച്ചടിയാകുകയായിരുന്നു.