Sat. Apr 27th, 2024
കോഴിക്കോട്:

 
ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിർപ്പ് മറികടന്നു വീണ്ടും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തി സർക്കാർ. തദ്ദേശ ഭരണ വകുപ്പിനു കീഴിലെ കിലയിലാണ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ലക്ചറർ ഇൻ റൂറൽ ഇക്കണോമിക്സ്, അസിസ്റ്റന്റ്, ഡിടിപി ഓപ്പറേറ്റർ, മൾട്ടി ടാസ്ക് വർക്കർ എന്നിങ്ങനെ സ്ഥിരപ്പെടുത്തിയത്. പത്തുപേർക്കാണ് ഇത്തരത്തിൽ സ്ഥിരനിയമനം നൽകിയത്. ഇവർക്കുള്ള ശമ്പളം കിലയിൽ നിന്നു നേരിട്ടു നൽകുന്നതിനാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുന്നില്ലെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം.