Sat. Apr 20th, 2024
ജനീവ:

 
അടിയന്തര ഉപയോഗത്തിനായി ഫൈസര്‍ കൊവിഡ് വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. ഡബ്ല്യുഎച്ച്ഒ സാധുത നല്‍കുന്ന ആദ്യ വാക്‌സിനാണ് ഫൈസറിന്റേത്. ലോകാരോഗ്യസംഘടന സാധുത നല്‍കുന്നത് വിവിധ രാജ്യങ്ങള്‍ വാക്‌സിന്റെ ഇറക്കുമതിയും വിതരണവും വേഗത്തില്‍ അംഗീകരിക്കുന്നതിന് വഴിയൊരുക്കും.

സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്‌സിന് സാധുക നല്‍കിയിരിക്കുന്നത്. വാക്‌സിന് സാധുത നല്‍കാന്‍ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഫൈസര്‍ വാക്‌സിന്‍ പാലിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.

ലോകത്ത് എല്ലായിടത്തും മതിയായ അളവില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു. ബ്രിട്ടനാണ് ഫൈസര്‍ വാക്‌സിന് ആദ്യം അനുമതി നല്‍കിയ രാജ്യം.