Fri. Mar 29th, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റിന് മാറി നില്‍ക്കാനാകില്ലെന്ന് പേരാവൂര്‍ എംഎൽഎ സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആകണമെന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ നേതാവാണ് കെ സുധാകരന്‍. ജനാധിപത്യപരമായാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ശരിയല്ലാത്തൊരു നിലപാട് പറഞ്ഞാലും അദ്ദേഹമത് ഉള്‍കൊള്ളും. സുധാകരന്റെ വരവില്‍ ഗ്രൂപ്പ് തടസമാവില്ലെന്നാണ് കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

By Divya