കൊവിഡ് ആക്ടീവ് കേസുകളില്‍ യുപിയെ മറികടന്ന് കേരളം മൂന്നാംസ്ഥാനത്തേക്ക്

ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ (ആ​ക്​​ടീ​വ്​ കേ​സു​ക​ളി​ൽ) കേരളം ഉത്തര്‍പ്രദേശിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക്. ഏ​റ്റ​വും ഉ​യ​ർ​ന്ന രോ​ഗ​മു​ക്തി നി​ര​ക്കു​ള്ള 10 സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ആ​റാ​മ​താ​ണ്​ കേ​ര​ളം.

0
87
Reading Time: < 1 minute

തിരുവനന്തപുരം:

ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ (ആ​ക്​​റ്റീവ്​ കേ​സു​ക​ളി​ൽ) കേരളം ഉത്തര്‍പ്രദേശിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക്. മഹാരാഷ്ട്രയും കര്‍ണാടകയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന യുപിയെ മറികടന്ന് കേരളം മൂന്നാംസ്ഥാനത്തേക്ക്. ഡി​സ്ചാ​ർ​ജ് മാ​​ർ​ഗ​രേ​ഖ​യി​ൽ സു​പ്ര​ധാ​ന മാ​റ്റം വ​രു​ത്തി​യിതിന് ശേഷമാണിത്.

ഒന്നാംസ്ഥാനത്തുള്ള മ​ഹാ​രാ​ഷ്​​ട്ര​യില്‍ (6,59,013) ആണ് ആക്റ്റീവ് കേസുകള്‍, കര്‍ണാടകയില്‍  (4,44,754).  തി​ങ്ക​ളാ​ഴ്​​ച​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ കേ​ര​ള​ത്തി​ലെ ആ​ക്​​ടീ​വ്​ കേ​സു​ക​ൾ 3,46,230 ആ​ണ്.

മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിൽ ഈ അഞ്ച് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍

മഹാരാഷ്ട്ര- 51,880
കർണാടക- 44,631
കേരളം- 37,190
ഉത്തർപ്രദേശ്-25,770
തമിഴ്നാട്-21,228

പ്ര​തി​ദി​ന കേ​സു​ക​ൾ കൂ​ടു​ക​യും ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രും നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി കോ​വി​ഡ്​ ബാ​ധി​ത​ർ​ക്ക്​ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​ത​ന്നെ രോ​ഗ​മു​ക്തി നി​ർ​ണ​യി​ക്കും വി​ധം ഡി​സ്​​ചാ​ർ​ജ്​​ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ സം​സ്ഥാ​നം ഇ​ള​വ്​ വ​രു​ത്തി​യി​രു​ന്നു.

മൂ​ന്ന്​ ദി​വ​സം തു​ട​ർ​ച്ചാ​യി ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ൽ ​രോ​ഗം ഭേ​ദ​മാ​യ​താ​യി ക​ണ​ക്കാ​ക്കാ​മെ​ന്നാ​ണ്​ പു​തി​യ മാ​ന​ദ​ണ്ഡം. ഇ​തോ​ടെ രോ​ഗ​മു​ക്തി നി​ര​ക്കി​ൽ വ​ലി​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

ഏ​റ്റ​വും ഉ​യ​ർ​ന്ന രോ​ഗ​മു​ക്തി നി​ര​ക്കു​ള്ള 10 സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ആ​റാ​മ​താ​ണ്​ കേ​ര​ളം. സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ​യി​ലു​ള്ള​ത്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്, 54,076 പേ​ർ. കു​റ​വ്​ 6039 ആ​ക്​​ടീ​വ്​ കേ​സു​ക​ളു​ള്ള കൊ​ല്ല​ത്തും. കോ​ട്ട​യം, ഇ​ടു​ക്കി, കാ​സ​ർ​കോ​ട്, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, കൊല്ലം ​ജി​ല്ല​ക​ളി​ലൊ​ഴി​കെ മ​റ്റ്​ എ​ട്ടി​ട​ങ്ങ​ളി​ലും 15,000 ന്​ ​മു​ക​ളി​ൽ ​രോ​ഗി​ക​ളാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.

അതേസമയം,രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ്​ മു​ക്തി​യു​ടെ 73 ശ​ത​മാ​ന​വു​മു​ള്ള പ​ത്ത്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​മ​തു​ള്ള മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 51356 പേ​ർ​ക്കാ​ണ്​ രോ​ഗം ഭേ​ദ​മാ​കു​ന്ന​ത്.

 

Advertisement