അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് വ്യാജമെന്ന് ആരോപണം

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന ആരോപണവുമായി അറസ്റ്റിലായ യുവതിയുടെ കുടുംബം. പിതാവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ഇളയമകനും വെളിപ്പെടുത്തി

0
292
Reading Time: < 1 minute

 

തിരുവനന്തപുരം:

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന ആരോപണവുമായി അറസ്റ്റിലായ യുവതിയുടെ കുടുംബം രംഗത്തെത്തി. വിവാഹമോചനത്തിന് മുതിരാതെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചതിനെ എതിര്‍ത്തതും ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്നാണ് കുടുംബം പറയുന്നത്.

പിതാവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ഇളയമകനും വെളിപ്പെടുത്തി. പിതാവിനൊപ്പം താമസിച്ചപ്പോള്‍ അടിക്കുകയും ഭക്ഷണം നല്‍കാതെ ഉപദ്രവിച്ചെന്നുമാണ് ഇളയ മകന്റെ വെളിപ്പെടുത്തല്‍. 

Advertisement