Thu. Mar 28th, 2024
Health ministry issued new policy for medicine shortage in Regional Cancer Centre

 

തിരുവനന്തപുരം:

ആർസിസിയില്‍ കീമോതെറാപ്പിക്കടക്കം മരുന്ന് കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തെ കുറിച്ച് വാർത്തകൾ വന്നതിന് പിന്നാലെ മരുന്ന് ക്ഷാമം പരിഹരിച്ച് ആരോഗ്യവകുപ്പ്. കാരുണ്യ ഫാർമസിവഴി അടിയന്തരമായി മരുന്ന് എത്തിക്കാൻ തീരുമാനമായി. ഇന്ന് മുതൽ മരുന്ന് എത്തിക്കും.

കെഎംഎസ്‍സിഎലിൽ നിന്ന് മരുന്ന് കിട്ടും വരെ ആർ സി സി യ്ക്ക് സ്വന്തം നിലയിൽ മരുന്ന് വാങ്ങാൻ അനുമതിയും നൽകി. 3 ആഴ്ചക്കുള്ളിൽ ആർ സി സി ആവശ്യപ്പെട്ട അത്രയും തോതിൽ മരുന്ന് എത്തിക്കുമെന്ന് കെഎംഎസ്‍സിഎല്‍ അറിയിച്ചു. ആരോഗ്യ മന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം.

https://www.youtube.com/watch?v=1eNA1HhUtEo

By Athira Sreekumar

Digital Journalist at Woke Malayalam