27 C
Kochi
Saturday, June 19, 2021

Daily Archives: 9th January 2021

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഉടൻ ഒഴിയും. സ്ഥാനം ഒഴിയു ന്നതിന് മുന്നോടിയായി കാവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞു. ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ താമസം മാറി. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വി എസ് സ്ഥാനം ഒഴിയുന്നത്
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകും. രണ്ട് തവണ എം.എല്‍.എയായ ജെയിംസ് മാത്യു ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 1996ലും 2001ലും എം.വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യ കാരണങ്ങളാല്‍ മാറി നില്‍ക്കുമ്പോള്‍ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നു ആഭ്യൂഹമുണ്ടായിരുന്നു.ഭരണത്തുടര്‍ച്ചയുണ്ടായാല്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടും.
റിയാദ്:   സൗദിയില്‍ എത്താനായി നാട്ടില്‍ നിന്ന് പുറപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ കെഎംസിസി ഏര്‍പ്പെടുത്തിയ ബസില്‍ റിയാദിലെത്തി. അജ്മാന്‍ കെഎംസിസിക്ക് കീഴില്‍ യാത്ര പുറപ്പെട്ട 27 പേരാണ് വെള്ളിയാഴ്ച സൗദിയിലെത്തിയത്. പൂര്‍ണമായും സൗജന്യമായാണ് ബസ് സൗകര്യം ഏര്‍പ്പെടുത്തിയത്. റിയാദ്  അസീസിയയിലെ സാപ്റ്റികോ ബസ് സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ക്ക് കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഭക്ഷണം വിതരണം ചെയ്തു.
സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ടൊ​വിനോ
തിരുവനന്തപുരം സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻറെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ന​ട​ൻ ടൊ​വിനോ തോ​മ​സി​നെ നി​യ​മി​ച്ചു. പ്ര​ള​യ കാ​ല​ത്തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യി മാ​റി​യ വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​ണു ടൊ​വി​നോ തോ​മ​സെ​ന്നും അ​ദ്ദേ​ഹ​ത്തി​ൻറെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​യ്ക്കു സ​ന്ന​ദ്ധ​സേ​ന​യു​ടെ സ​ന്ദേ​ശ​മെ​ത്തി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും നി​യ​മ​നം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.'പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികൾ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ മറികടന്ന ഒരു ജനതയാണ് നമ്മൾ. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ...
KM Shaji MLA
കണ്ണൂർ:   മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവായത്.എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ...
കോട്ടയം:   പാല നിയമസഭ സീറ്റിന്റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ മാണി. പാലായിൽ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നുംഅദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യസഭാംഗത്വം രാജിവെച്ചത് സ്ഥിരീകരിച്ച ജോസ് കെ മാണി രാജി രാഷ്ട്രീയ തീരുമാനമാണെന്നും വ്യക്തമാക്കി.ജോസ് വിഭാഗത്തെ കേരള കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത് ജനപ്രതിനിധികളുടെ എണ്ണം കൂടി കണക്കിലെടുത്താണ്. ഇതില്‍ രാജ്യസഭാംഗത്വവും നിര്‍ണായകമായിരുന്നു. നിലവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിൽ രാജി സമര്‍പ്പിക്കുന്നതിന്...
husband committed suicide after murdering wife in Kasargod
 കാസർഗോട്:കാസർഗോട് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നശേഷം തൂങ്ങി മരിച്ചു. കാനത്തൂര്‍ സ്വദേശി ബേബിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിജയനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിന് പിന്നാലെയാണ് ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നത്. നാടൻ തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. വിജയന്‍ ഉപയോഗിച്ച തോക്കിന് ലൈസന്‍സില്ലെന്ന് സ്ഥിരീകരിച്ചു.https://www.youtube.com/watch?v=hXLbSkrawW8
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60-കാരന്‍ അറസ്റ്റില്‍
കണ്ണൂർ കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിലായി. 2017ൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്. ദത്തെടുക്കലിന് മുന്നോടിയായുള്ള ഫോസ്റ്റർ കെയറിനിടയിലായിരുന്നു പീഡനം. പീഡന സമയത്ത് പെൺകുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാൽ പോക്‌സോ നിയമപ്രകാരമാണ് കേസ്.വീട്ടില്‍ കഴിഞ്ഞുവരവെ ശശികുമാര്‍ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പീഡനത്തെ തുടർന്ന് പെൺകുട്ടി അനാഥാലയത്തിലേക്ക് തിരിച്ചു പോയിരുന്നു. കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍...
ട്രംപിനെ നിരോധിച്ച് ട്വിറ്റർ, ട്രോളുകളുമായി സോഷ്യൽ മീഡിയ
സാന് ഫ്രാന്സിസ്കോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് വെള്ളിയാഴ്ച ട്വിറ്റർ അടച്ചുപൂട്ടി. പ്രഖ്യാപനങ്ങൾ, ആരോപണങ്ങൾ, തെറ്റായ വിവരങ്ങൾ ഇവയ്ക്കായി @realDonaldTrump എന്ന ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചതിനാലാണ് ട്രംപിനെ ശാശ്വതമായി സസ്‌പെൻഡ് ചെയ്യാൻ ട്വിറ്റർ തീരുമാനിക്കുന്നത്. സമീപകാല ട്വീറ്റുകൾക് അക്രമസ്വഭാവമുള്ളതായി കണ്ടെത്തിയതായി ട്വിറ്റർ.തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ലോക നേതാക്കളിൽ നിന്നും വിവരങ്ങൾ നേരിട്ട് അറിയാൻ പൊതുജനങ്ങളെ പ്രാപ്തരാകുമെന്ന ലക്ഷ്യത്തിലാണ് ട്വിറ്റർ നിർമിച്ചിരിക്കുന്നത് എന്നാൽ അക്കൗണ്ടുകൾ തങ്ങളുടെ നിയമങ്ങൾ‌ക്ക് മുകളിലല്ലെന്നും‌ അക്രമത്തെ...
ചെന്നൈ:   ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിന് ശേഷം വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍ ആണ് വിക്രമിന്റെ നായികയാവുന്നത്. ഇരുപത്തിയഞ്ച് വ്യത്യസ്ത വേഷങ്ങളില്‍ വിക്രം എത്തുമെന്നാണ് ചിത്രത്തിനെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍.https://youtu.be/7on0RR-hzpo