Sat. Apr 20th, 2024

ന്യൂഡല്‍ഹി∙ രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം  ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പോരാളികള്‍ക്കുമാണ് വാക്‌സീന്‍ നല്‍കുക. അതിനു ശേഷം 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്‌സീന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ കൊവിഡ് സാഹചര്യവും വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും വിലയിരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉന്നതതല യോഗം വിളിച്ചത്. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

By Divya