25 C
Kochi
Monday, June 21, 2021

Daily Archives: 9th January 2021

ന്യൂഡൽഹി ∙ യുകെയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിയവരെ ക്വാറന്റീനിൽ അയയ്ക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം. സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച ശേഷം യുകെയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഇന്നലെ രാവിലെ പത്തരയോടെ എത്തിയ മലയാളികളടക്കമുള്ളവർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി. ആശയക്കുഴപ്പം മൂലം ഇരുന്നൂറിലധികം മലയാളികൾക്കു കൊച്ചിയിലേക്കു തുടർയാത്രയ്ക്കുള്ള വിമാനം നഷ്ടമായി
Donald Trump and Joe Biden
വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ല. ചടങ്ങുകള്‍ക്ക് തൊട്ടുമുന്‍പ് ട്രംപ് വാഷിംഗടണ്‍ ഡി.സി വിടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് ചടങ്ങിനെത്തുമെന്നറിയിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സംയുക്ത റാലി നടത്താൻ കോൺഗ്രസും ഇടതു പാർട്ടികളും. സംസ്ഥാനത്തു സഖ്യമായി മത്സരിക്കുന്ന ഇരുകൂട്ടരും ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ റാലി നടത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവരടക്കം ഇരുപക്ഷത്തെയും ദേശീയ നേതാക്കൾ പങ്കെടുത്തേക്കും. റാലി സഖ്യത്തിന്റെ ശക്തിപ്രകടനമാക്കാനാണു തീരുമാനം.
കോവിഡ് നെഗറ്റീവായതിനു പിന്നാലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് വി.എം.സുധീരന്റെ കുറിപ്പ്. സദാ സേവന സന്നദ്ധരായ നഴ്സുമാര്‍ക്കും ഡോക്ടർമാർക്കും കാന്റീൻ ജീവനക്കാർക്കും നന്ദി പറയുന്നതോടൊപ്പമാണ് ആരോഗ്യമന്ത്രിയെയും സുധീരൻ പ്രശംസിച്ചത്. കോവിഡ് പോസിറ്റീവ് ആയി എന്നറിഞ്ഞ് അരമണിക്കൂറിനകം തന്നെ മന്ത്രി ശൈലജ ടീച്ചർ ഫോണിൽ വിളിച്ചെന്നും മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ സ്നേഹാദരങ്ങൾ അറിയിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.