25 C
Kochi
Wednesday, September 22, 2021

Daily Archives: 6th January 2021

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സരിത എസ്. നായര്‍ക്ക് പങ്കെന്നതിന് തെളിവായി ഫോണ്‍രേഖകള്‍. പരാതിക്കാരെ സരിത പലതവണ വിളിച്ചതായി കണ്ടെത്തി. എന്നാല്‍ ബെവ്കോയിലെ ഉദ്യോഗസ്ഥരും സരിതയും തമ്മില്‍ ഫോണ്‍വിളിയുണ്ടായിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അതേസമയം പ്രതികള്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടും അറസ്റ്റ് നടപടികള്‍ വൈകുകയാണ്.
വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. വയനാട്ടിലാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിച്ചു മരിച്ചവരില്‍ 345 പേര്‍ അമ്പതിനു താഴെ പ്രായമുളളവരെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളില്‍ പോളിയോ തുളളി മരുന്ന് വിതരണം നീട്ടി വയ്ക്കാനും നിര്‍ദേശം നല്കി. കോവിഡ് കണക്കുകള്‍ കുറഞ്ഞു നിന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് കഴിഞ്ഞ വാരത്തില്‍ ആശങ്കയുയര്‍ത്തി നിരക്കുയരുന്നത്. വയനാട്ടിലാണ് ഏററവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി...
ന്യൂഡൽഹി ∙ ബംഗാളിൽ ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു പാർട്ടികളുമായി സീറ്റ് വിഭജന ചർച്ച നടത്താൻ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ നാലംഗ സമിതിക്കു കോൺഗ്രസ് ഹൈക്കമാൻഡ് രൂപം നൽകി. സംസ്ഥാന നേതാക്കളായ അബ്ദുൽ മന്നൻ, പ്രദീപ് ഭട്ടാചാര്യ, നേപ്പാൾ മഹാതോ എന്നിവരാണു മറ്റംഗങ്ങൾ. ഇടതുമായി സഖ്യത്തിൽ മത്സരിക്കാനുള്ള പിസിസി ശുപാർശ ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നു
തിരുവനന്തപുരം∙ മലയാളിയായ പ്രമുഖ തമിഴ് സാഹിത്യകാരൻ അ. മാധവൻ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൈതമുക്ക് തേങ്ങാപ്പുര ലെയ്നിലെ വസതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ 10നു തൈക്കാട് ശാന്തി കവാടത്തിൽ. തിരുവനന്തപുരത്തേക്കു കുടിയേറിയ തമിഴ് കുടുംബത്തിൽ ജനിച്ചു വളർന്ന മാധവൻ ദീർഘകാലം ചാലക്കമ്പോളത്തിൽ പാത്രക്കട നടത്തിയിരുന്നു.  പുനലും മണലും, കൃഷ്ണപ്പരുന്ത്, തൂവാനത്തുമ്പികൾ എന്നിവയാണ് നോവലുകൾ. ചെറുകഥകൾ ‘മാധവൻ കഥൈകൾ’ എന്ന സമാഹാരമായും...
കൊച്ചി ∙ കതിരൂർ മനോജ് വധക്കേസിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തിയതു ചോദ്യം ചെയ്തു സിപിഎം നേതാവ് പി. ജയരാജനുൾപ്പെടെ 25 പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേന്ദ്രസർക്കാർ നൽകിയ പ്രോസിക്യൂഷൻ അനുമതി റദ്ദാക്കാനാവില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു.
റിയാദ്∙ മൂന്നര വർഷത്തിലേറെയായുള്ള ഖത്തർ ഉപരോധം അവസാനിപ്പിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) കരാറിൽ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ രാജ്യങ്ങൾ ഒപ്പുവച്ചതോടെ ഇനി ഗൾഫ് ഒറ്റക്കെട്ട്. സൗദിയിലെ പൈതൃക നഗരമായ അൽ ഉലയിൽ ചേർന്ന ഉച്ചകോടിയിലാണ് ‘ഗൾഫ് ഐക്യത്തിനും സ്ഥിരതയ്ക്കുമുള്ള’ കരാറായത്. പുനരൈക്യത്തെ വിവിധ രാജ്യങ്ങൾ സ്വാഗതം ചെയ്തു. സൗദിക്കു പിന്നാലെ, ഖത്തറിനു മുന്നിൽ അതിർത്തി തുറന്ന ഈജിപ്തും ഉപരോധം ഉടൻ പിൻവലിക്കും. 
തിരുവനന്തപുരം: ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുപരിപാടികള്‍ നടത്തുന്നതിന് മുമ്പ് ആരോഗ്യവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി തേടണം. കണ്ടെയിന്‍മെന്‍റ് മേഖലയില്‍ ഉത്സവപരിപാടികള്‍ പാടില്ലെന്നാണ് നിര്‍ദേശം.  65 വയസ്സിന് മുകളിലുള്ളവർ, ഗുരുതരരോഗികൾ, ഗർഭിണികൾ, കുട്ടികൾ  എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കാനും പാടില്ല.