25.9 C
Kochi
Wednesday, September 22, 2021

Daily Archives: 6th January 2021

അറ്റ്ലാന്റ: ഡെമോക്രാറ്റ് സ്ഥാനാർത്ഥി റാഫേൽ വാർനോക്ക് ബുധനാഴ്ച ജോർജിയയിലെ രണ്ട് സെനറ്റ് റണ്ണോഫുകളിൽ ഒന്ന് നേടി, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ബ്ലാക്ക് സെനറ്ററായി. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പ്രസംഗിച്ച അറ്റ്ലാന്റ പള്ളിയിൽ കഴിഞ്ഞ 15 വർഷമായി ചെലവഴിച്ച ഒരു പാസ്റ്റർ, വാർനോക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെല്ലി ലോഫ്ലറെ പരാജയപ്പെടുത്തി.
പാലം തുറന്നതിൽ വി ഫോർ കേരളയ്ക്ക് പങ്കില്ലെന്ന് സെക്രട്ടറി
  കൊച്ചി വൈറ്റില മേല്‍പ്പാലം ബാരിക്കേഡുകള്‍ നീക്കം ചെയ്ത് വാഹനങ്ങള്‍ മേല്‍പാലത്തിലേക്ക് കടത്തിവിടാൻ ശ്രമിച്ച കേസിൽ വി ഫോര്‍ കേരള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പോലീസിനെതിരെ നേതാക്കളും അറസ്റ്റിലായ നിപുന്‍ ചെറിയാന്റെ ഭാര്യ ഡോണ നിപുനും രംഗത്തെത്തി. അർധരാത്രിയ്ക് അടുത്ത പോലീസ് ഫ്ലാറ്റിൽ എത്തി പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കൈയ്യില്‍ അറസ്റ്റ് വാറണ്ടോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോള്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ്...
ബെയ്ജിങ് ∙ ചൈനയിൽ സർക്കാർ സ്ഥാപനത്തിന്റെ മേധാവിയായിരുന്ന പാർട്ടി മുൻ അംഗത്തിന് അഴിമതിക്കേസിൽ വധശിക്ഷ. ഹാരോങ് അസെറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ മേധാവി ലാ ഷിയോമിൻ (58) ആണ് അഴിമതി, ദ്വിഭാര്യത്വം എന്നീ കുറ്റങ്ങൾ ചെയ്തതായി കോടതി കണ്ടത്തിയത്. 2018 ൽ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. 1800 കോടിയിലേറെ രൂപയുടെ അഴിമതിയാണ് ഷിയോമിൻ നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്. 2008 മുതൽ അറസ്റ്റിലാവുന്ന 2018 വരെയുള്ള 10 വർഷത്തിനിടെ മാത്രം 200...
ന്യൂദല്‍ഹി: ബിനാമി ആസ്തി കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യമുയരുമ്പോഴെല്ലാം താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണെന്ന് വദ്ര പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ തെറ്റായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷ ഏജന്‍സികള്‍ എപ്പോഴെല്ലാം ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടോ അപ്പോഴെല്ലാം താന്‍ സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനാമി സ്വത്ത് ഇടപാട് നിരോധന നിയമവുമായി ബന്ധപ്പെട്ടാണ്...
തിരുവനന്തപുരം: സ്ത്രീകളുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും പോഷണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും ആറ് കോര്‍പ്പറേഷനുകളിലും ഓരോ ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ വീതമാണ് ആരംഭിച്ചിട്ടുള്ളത്. ഓരോ ഐ.സി.ഡി.എസ്. പരിധിയിലും ആഴ്ചയില്‍ രണ്ടുദിവസം പോഷകാഹാര വിദഗ്ധന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികള്‍, കൗമാരക്കാര്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ക്കാണ് ഈ ക്ലിനിക്കുകളിലൂടെ സേവനം...
ലണ്ടൻ ∙ ബ്രിട്ടനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി ശരിവയ്ക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന പുതിയ കണക്കുകൾ. 60,916 പേരാണ് ഇന്നലെമാത്രം രോഗികളായത്. 24 മണിക്കൂറിനിടെ മരിച്ചത് 830 പേരും. കോവിഡ് മഹാമാരി ആരംഭിച്ചശേഷം ആദ്യമായാണ് ബ്രിട്ടനിൽ ഇത്രയേറെ ആളുകൾക്ക് ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിവസേന അമ്പതിനായിരത്തിലേറെ ആളുകളാണ് ബ്രിട്ടനിൽ രോഗികളായിരുന്നത്
തിരുവനന്തപുരം∙ എന്‍സിപി മാത്രമല്ല കൂടുതല്‍ പാര്‍ട്ടികള്‍ യുഡിഎഫിലേയ്ക്ക് വരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങുകയാണ്. കൂടുതല്‍ സീറ്റ് ചോദിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ കാര്യങ്ങൾ നല്ല രീതിയിലാണ് പോകുന്നത്. കോണ്‍ഗ്രസ് ഹൈക്കമാൻഡ‍ിന്റെ പ്രതിനിധികൾ തിരുവനന്തപുരത്തുവന്നു നടത്തുന്ന ചർച്ച പോസിറ്റീവായി ആരോഗ്യകരമായ നിലയിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്.
മസ്‍കത്ത്: ഒമാനിൽ 114  പേർക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം  1,29,888 ആയെന്ന് മന്ത്രാലയം പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു. ചികിത്സയിലായിരുന്ന 50 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്‍തു.കഴിഞ്ഞ 24  മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളാണ്‌ ഒമാനില്‍  റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുള്‍പ്പെടെ 1502 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗികളായിരുന്ന 1,22,456  പേർ...
ബെംഗളൂരു∙ മൂന്നു വര്‍ഷം മുമ്പ് കൊടുംവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍.2017 മേയ് 23ന് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് പ്രമോഷന്‍ അഭിമുഖത്തിനിടെ മാരകമായ ആഴ്‌സെനിക് ട്രൈഓക്‌സൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്നാണു മുതിര്‍ന്ന ശാസ്ത്രജ്ഞനായ തപന്‍ മിശ്രയാണു വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിശ്രയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഐഎസ്ആര്‍ഒ പ്രതികരിച്ചിട്ടില്ല
ദുബായ്: ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ച താമസ വിസക്കാർക്ക് ഈ വർഷം മാർച്ച് 31നുള്ളിൽ തിരിച്ചുവരാം. എയര്‍ ഇന്ത്യാ എക്സ്പ്രസും ദുബായുടെ ബജറ്റ് എയർലൈൻസായ ഫ്ലൈ ദുബായും തങ്ങളുടെ വെബ് സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്–ദുബായി (ജിഡിആര്‍എഫ്എ)ല്‍ നിന്ന് അനുമതി വാങ്ങിക്കണമെന്നും വ്യക്തമാക്കി.പുതിയ തീരുമാനം കൊവിഡ്19 പ്രതികൂല സാഹചര്യത്തിൽ ഇന്ത്യയിലും മറ്റും കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.