സിബിഐ അന്വേഷണം വേണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ|| ഇന്നത്തെ പ്രധാനവാർത്തകൾ

വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും വാളയാര്‍ കുട്ടികളുടെ അമ്മ.

0
92
Reading Time: < 1 minute

 

 • വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
 • വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും വാളയാര്‍ കുട്ടികളുടെ അമ്മ.
 • കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷി ആണെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു.
 • സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
 • കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചൈനയിലേക്ക് യാത്രതിരിക്കുന്ന വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാൻ ചൈനീസ് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന.
 • കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പിലെ ആറു വയസുള്ള കുട്ടിക്കാണ് രോഗം.
 • വൈറ്റില  മേൽപാലത്തിലൂടെ വാഹനം കടത്തിവിട്ട സംഭവത്തിൽ അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തു.
 • വി കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍  പോകാനും തയ്യാറാകണമെന്നാണ് കോടതി പറഞ്ഞത്.
 • നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തർക്കഭൂമി അയൽവാസിയായ വസന്തയുടേതെന്ന് നെയ്യാറ്റിൻകര തഹസിൽദാർ.
 • വാഗമണ്‍ ലഹരി പാര്‍ട്ടി കേസില്‍ ഒന്‍പതാം പ്രതിയായ നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.
 • 50 ശതമാനം ആളുകളെ വെച്ച് തീയേറ്ററുകൾ തുറക്കാൻ ആകില്ല എന്ന് ഫിലിം ചേംബർ .വിനോദ നികുതി ഒഴിവാക്കണം പ്രദർശന സമയം മാറ്റണം എന്നി ആവിശ്യങ്ങളും ചേംബർ ഉന്നയിച്ചു.
 • നിയമസഭ തിരഞ്ഞെടുപ്പിന് മുന്നണിയെ നയിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സമരമുഖത്ത് സജീവമായി ഉമ്മൻചാണ്ടി.
 • നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന നാല് സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കൾക്ക് മേൽനോട്ട ചുമതല നൽകി എഐസിസി.
 • രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
 • മതപരിവർത്തനങ്ങൾക്കെതിരേ കൊണ്ടു വന്ന നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി.

Advertisement