25.9 C
Kochi
Tuesday, September 21, 2021

Daily Archives: 6th June 2020

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 108 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 34 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കൊല്ലം- 19, മലപ്പുറം, കണ്ണൂര്‍- 12 വീതം, പാലക്കാട്- 11, കാസര്‍ഗോഡ്- 10, പത്തനംതിട്ട- 9, ആലപ്പുഴ, കോഴിക്കോട്- 4, തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 3...
മലപ്പുറം:മലപ്പുറം വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി കെവി സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാകും കേസ് അന്വേഷിക്കുക.ഓൺലൈൻ പഠനത്തിന് വേണ്ട സൗകര്യമില്ലാത്തിനാലാണെന്ന് മകള്‍ ദേവിക ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പണമില്ലാത്തതിനാൽ കേടായ ടിവി നന്നാക്കാൻ കഴിഞ്ഞില്ല. സ്മാർട്ഫോൺ ഇല്ലാത്തതിനാൽ ക്ലാസിൽ പങ്കെടുക്കാൻ...
തിരുവനന്തപുരം:പാര്‍ട്ടി പൊലീസും കോടതിയുമാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍റെ  പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസും കോടതിയും എല്ലാ പാര്‍ട്ടിക്കാര്‍ക്കും ബാധകമാണെന്ന് കോടിയേരി പറഞ്ഞു. അംഗങ്ങളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ സിപിഎമ്മിനു സംവിധാനമുണ്ടെന്നായിരിക്കും എംസി ജോസഫൈന്‍ ഉദ്ദേശിച്ചതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എല്ലാവരും നിയമത്തിന് വിധേയരാണെന്നും പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി തന്നെ അന്വേഷിക്കണം എന്നു പറയുന്ന പരാതികളില്‍ മാത്രമാണ് സിപിഎം ഇടപെടുന്നതും...
തിരുവനന്തപുരം:സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 34,160 രൂപയായി. 4270 രൂപയാണ് ഗ്രാമിന്‍റെ വില. 34,480 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. ആറുദിവസംകൊണ്ട് പവന് 880 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണികളിലും പ്രതിഫലിച്ചത്.അതേസമയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 71.44 പൈസയും ഡീസലിനു 65.73 പൈസയുമാണു ഇന്നത്തെ വില.
അഹമ്മദാബാദ്:   രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഗുജറാത്തിൽ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്. എംഎൽഎമാർ രാജിവച്ച് അംഗബലം കുറയുന്നത് ഒഴിവാക്കാനായി 65 എംഎൽഎമാരെ സോൺ തിരിച്ച് റിസോർട്ടുകളിലാക്കാനാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തു. രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ 8 കോൺഗ്രസ് എംഎൽഎമാരാണ് ഗുജറാത്തിൽ രാജിവച്ചത്. ഈ മാസം 19 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുക.
കളമശ്ശേരി:   സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര സംവിധായകന്‍ എംഎ നിഷാദിന്റെ മുണ്ടംപാലത്തെ വീട്ടില്‍ സംയോജിത കൃഷി ആരംഭിച്ചു. മുന്‍ എംപി പി രാജീവ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. വീടിനോട് ചേര്‍ന്ന ഒരേക്കര്‍ ഭൂമിയില്‍ കപ്പ, വെണ്ട, കൂര്‍ക്ക, തക്കാളി, അച്ചിങ്ങ, ചേമ്പ്, പയര്‍, ഇഞ്ചി, ചേന, ഫാഷന്‍ ഫ്രൂട്ട്, റംബൂട്ടാന്‍ എന്നിവയും കരിമീന്‍, പിലോപ്പി, വറ്റ എന്നീ മത്സ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്.കളമശ്ശേരി നഗരസഭ...
തിരുവനന്തപുരം:   സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാണോ എന്ന് കേരളത്തിലെ പ്രതിപക്ഷം വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതീവജാഗ്രത ആവശ്യപ്പെടുന്ന ഘട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സര്‍ക്കാരിനൊപ്പം ജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവേണ്ടതുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാക്കള്‍ കേരളത്തിന് എതിരായ നിലപാട് സ്വീകരിക്കുകയാണെന്ന് കോടിയേരി വിമര്‍ശിച്ചു.സാമൂഹിക വ്യാപനവും മരണനിരക്കും തടയുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ്സിലെ ഒരു കൂട്ടം നേതാക്കള്‍ ശ്രമിച്ചത്. എന്നാല്‍, അത്തരം നീക്കങ്ങള്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത...
ജനീവ:   130 കോടിയോളം ജനങ്ങള്‍ പല സാമൂഹിക ചുറ്റുപാടില്‍ കഴിയുന്നതിനാല്‍ കൊവിഡിന് മുന്നിൽ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്നും ഏത് സമയത്തും സ്ഥിതി ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന അടിയന്തര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. രാജ്യത്ത് ഘട്ടംഘട്ടമായി ലോക്ക്ഡൗൺ പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷം ഇന്ത്യയിൽ രോഗികളുടെ എണ്ണം ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ജനസാന്ദ്രത കൂടിയ പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് സ്ഥിതി ആശങ്കാജനകമാണെന്ന് മൈക്കല്‍ റയാന്‍ വ്യക്തമാക്കി.
യുഎഇ:കൊവിഡ് 19  പരിശോധനയില്‍ ലോകത്തിന് മാതൃകയാകാനൊരുങ്ങി യുഎഇ. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് യുഎഇയുടെ തീരുമാനം. ലോകത്ത് തന്നെ കൊറോണ പരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായ യുഎഇയില്‍  ഇതിനകം 20 ലക്ഷത്തിലധികം പേര്‍ക്കാണ് പരിശോധന നടത്തിയത്. വൈറസ് ബാധയുണ്ടോയെന്നറിയാന്‍ ഇനി 90 ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തും. കൊവിഡ് പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണവും യുഎഇയില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.