Fri. Mar 29th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് പുതുതായി 108 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 34 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കൊല്ലം- 19, മലപ്പുറം, കണ്ണൂര്‍- 12 വീതം, പാലക്കാട്- 11, കാസര്‍ഗോഡ്- 10, പത്തനംതിട്ട- 9, ആലപ്പുഴ, കോഴിക്കോട്- 4, തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 3 പേർക്ക് വീതവും, കോട്ടയം ജില്ലയിലെ 2 പേർക്ക് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് ബാധിതരുടെ എണ്ണം.

സംസ്ഥാനത്ത് നിലവിൽ 1029 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും ഇന്ന് 50 പേർ രോഗമുക്തിനേടിയതായും ആരോഗ്യവകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്ന് പുതുതായി 10 സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, പിരായിരി, കൊല്ലങ്കോട്, പൂക്കോട്ടുകാവ്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നീ സ്ഥലങ്ങളാണ് പുതിയ സ്‌പോട്ടുകള്‍. ഇതോടെ കേരളത്തിലെ അകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 138 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam