25.9 C
Kochi
Wednesday, September 22, 2021

Daily Archives: 17th June 2020

കാസർഗോഡ്: കൊവിഡ് പ്രതിസന്ധിക്കിടെ കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനിയും വ്യാപിക്കുന്നു. നിലവിൽ രോഗലക്ഷണങ്ങളോടെ ആയിരത്തിഅഞ്ഞൂറിലധികം ആളുകളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി ബാധിതരെ കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റ് പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 69 പേർക്കാണ്  ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 
തിരുവനന്തപുരം:കൊവിഡിനെ തുടർന്ന് പുതിയ നിബന്ധനകളോടെ ഒക്ടോബര്‍ അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  സാമൂഹ്യ അകലം പാലിക്കുമ്പോൾ സമയം അധികം വേണ്ടതിനാൽ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ദീര്‍ഘിപ്പിക്കുമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വിഭാസ്‌കരന്‍ പറഞ്ഞു. പ്രചാരണ പരിപാടികള്‍ക്ക് പകരം വെര്‍ച്വല്‍ ക്യാംപയിന്‍ സാധ്യതകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കേണ്ടി വരുമെന്നും അറിയിച്ചു.
തിരുവനന്തപുരം: ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ള ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.7 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
എറണാകുളം:മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ  കേസില്‍ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രാഥമിക തെളിവുകള്‍ വിലയിരുത്തി വിജിലൻസ് കോടതി. ഇബ്രാഹിം കുഞ്ഞിന്റെയും മകന്റെയും കരാറിന് ശ്രമം നടത്തിയ മറ്റ് ലീഗ് നേതാക്കളുടെയും മൊഴികള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. പരാതിക്കാരനായ ഗിരീഷ് കുമാറിനെ ക്രിമിനല്‍ ഉദ്ദേശത്തോടെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് കളമശേരി പൊലീസ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാത്മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വരച്ച ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബില്‍ ഇന്ന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അവതരിപ്പിക്കും. അതിര്‍ത്തി പ്ര‌ശ്‌നവുമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് നേപ്പാളിന്റെ ഈ നീക്കം. ഉത്തരാഖണ്ഡിന്റെ ഭാഗങ്ങളായ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ പ്രദേശങ്ങളാണ് നേപ്പാൾ പുതുതായി ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി:കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന്  ചെന്നൈയിൽ കുടുങ്ങിയ അമ്മ പ്രസിഡൻ്റ് മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രമേ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തുകയുള്ളുവെന്ന്  അമ്മ നേതൃത്വം വ്യക്തമാക്കി. നി‍ർമ്മാതാക്കൾ നൽകിയ കത്ത് ലഭിച്ചിട്ടുണ്ടെന്നും ചർച്ച പിന്നീട് നടത്തുമെന്നും  അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം ടിനി ടോം പറഞ്ഞു. ഈ വിഷയത്തിൽ  താര സംഘടനയുടെ തീരുമാനം വൈകുന്നതിൽ നിർമാതാക്കൾ അതൃപ്തി അറിയിച്ചു.
കൊച്ചി: ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബിൽ നൽകിയതെന്നും അമിത ചാർജ് ഈടാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കെഎസ്ഇബി കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ലോക്ക്ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും  അതുകൊണ്ട് മൂന്ന് മുൻ ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബിൽ നൽകിയതെന്നും വ്യക്തമാക്കി. ഉപഭോക്താവ് ബിൽ തുകയുടെ 70 ശതമാനം മാത്രം അടച്ചാൽ മതിയെന്നും യഥാർത്ഥ ഉപഭോഗം കൂടുതലാണെങ്കിലും കുറവാണെങ്കിലും അടുത്ത ബില്ലിൽ അഡ്‌ജസ്റ്റ് ചെയ്യുമെന്നും കോടതി അറിയിച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ...
ന്യൂഡല്‍ഹി:ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളും ഒപ്പം അഭിനേതാവ് കൂടിയായ ഐഎം വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. എഐഎഫ്എഫ് തന്നെയാണ് ഇക്കാര്യം ദേശീയ മാധ്യങ്ങളിലൂടെ അറിയിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോര്‍ഡ് സ്വന്തമായ  ഐഎം വിജയന് 2003-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.
ഡൽഹി: രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നത് കൂടിവരുന്നതിനാൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഒരാഴ്ചയ്ക്ക് ശേഷം പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച ഉത്തരവ് നാളെ തന്നെ കേന്ദ്രസർക്കാർ ഇറക്കണമെന്നും വ്യക്തമാക്കി. അതേസമയം ഡോക്ടര്‍മാര്‍, നഴ്സുമാർ തുടങ്ങിയവർക്ക് ശമ്പളം കൃതമായി നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു.
വാഷിങ്ടണ്‍:കാണികളില്ലാതെ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച് ഓഗസ്റ്റില്‍ യുഎസ് ഓപ്പണ്‍ നടക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ അറിയിച്ചു. ശക്തമായ പരിശോധന, അധിക ക്ലീനിംഗ്, അധിക ലോക്കര്‍ റൂം സ്ഥലം, ഗതാഗതമടക്കം എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി.  ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 13 വരെയാണ്  ടൂര്‍ണമെന്റ് നടക്കുക.