25.9 C
Kochi
Tuesday, September 21, 2021

Daily Archives: 1st June 2020

തിരുവനന്തപുരം:   സംസ്ഥാനത്തെ അഞ്ച് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലക്കാട് കണ്ണൂർ ജില്ലകളിലെ പ്രദേശങ്ങളാണ് ഹോട്സ്പോട്ടുകളായത്‍. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്സ്പോട്ടുകൾ 121 ആയി. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായതിൽ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. 27 പേർ വിദേശത്ത് നിന്നും 28 പേർ ഇതര...
ഡൽഹി:   ചെറുകിട ഇടത്തരം മേഖലയ്ക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന് ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ സ്ഥാപനങ്ങളുടെ വ്യാഖ്യാനം മാറ്റിയതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ഇന്ന് നടത്തിയത്. 20,000 കോടിയുടെ വായ്പാപദ്ധതിയിലൂടെ രണ്ടു ലക്ഷം പേര്‍ക്ക് ഗുണം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്നുവന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്നും, 28 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.കാസർകോട് -14, മലപ്പുറം -14, തൃശൂർ -9, കൊല്ലം -5, പത്തനംതിട്ട -4, തിരുവനന്തപുരം -3, എറണാകുളം -3, ആലപ്പുഴ -2, പാലക്കാട് -2, ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള...
ന്യൂഡല്‍ഹി:   ഇന്ത്യയില്‍ കൊവിഡ് 19 സാമൂഹികവ്യാപനം വലിയ തോതില്‍ നടന്നുകഴിഞ്ഞെന്ന് പകര്‍ച്ചവ്യാധി വിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് സാമൂഹികവ്യാപനം രാജ്യത്തുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ആരോഗ്യവിദഗ്ദ്ധര്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡെമിറ്റോളജിസ്റ്റ്‌സ് എന്നീ സംഘടനകളാണ് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രസ്താവനയിറക്കിയത്.കൃത്യമായ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ഇപ്പോള്‍ രാജ്യം നേരിടുന്നതെന്നും പ്രസ്താവനയില്‍ വിമര്‍ശിക്കുന്നു. രാജ്യത്തെ പ്രമുഖ...
കൊച്ചി:   ദുബായ്, അ​ബു​ദാ​ബി, ബ​ഹ്റി​ന്‍, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നിന്ന് എ​ഴു​ന്നൂ​റോ​ളം മ​ല​യാ​ളി​ക​ള്‍​ ഇന്ന് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്സിന്റെ വി​മാ​ന​ങ്ങ​ളാ​ണ് പ്രവാസികളെ തിരികെയെത്തിക്കാൻ ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 496 പ്ര​വാ​സി​കൾ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ല്‍ ഇന്നലെ മാത്രം 23 സ​ര്‍​വീ​സു​ക​ള്‍ നടന്നു. ദിവസങ്ങളിൽ കൂ​ടു​ത​ല്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ള്‍ പ്ര​വാ​സി​ക​ളു​മാ​യി നാട്ടിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
തിരുവനന്തപുരം:   മദ്യം വാങ്ങാനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് ബുക്കിങ് തുടങ്ങി ആദ്യ 10 മിനിറ്റില്‍ തന്നെ ഒരുലക്ഷം പേര്‍ക്ക് ബെവ്‌ക്യൂ ആപ്പ് വഴി ടോക്കണ്‍ ലഭിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്പനയുണ്ടാകും. ആളുകള്‍ ഒന്നിച്ചു കയറുമ്പോഴുള്ള സാങ്കേതിക തകരാർ ഉൾപ്പടെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ച്‌ ആപ്പ് സജ്ജമായെന്ന് കഴിഞ്ഞ ദിവസം ഫെയര്‍കോഡ് അറിയിച്ചിരുന്നു. മെയ് 31, ജൂണ്‍ 1 ദിവസങ്ങളില്‍ മദ്യ...
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യം ലഭ്യമാക്കിയ സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ മടിക്കുകയാണെന്ന് കെമുരളീധരൻ എംപി. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ വിവേചനമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഭരണപക്ഷത്തുള്ളവർ എന്തു ചെയ്താലും കേസെടുക്കില്ലെന്നും വിമര്‍ശിച്ചു.എന്നാല്‍, പ്രതിപക്ഷനേതാക്കൾക്കെതിരെ പൊലീസ് തെരഞ്ഞു പിടിച്ച് കേസെടുക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ക്വാറൻ്റൈൻ ലംഘനത്തിന് പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ വിമർശിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുരളീധരൻ. കൊറോണയെ രാഷ്ട്രീയവത്കരിക്കാൻ മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും മത്സരിക്കുകയാണ് അതിനാലാണ് പ്രതിപക്ഷ നേതാവടക്കമുള്ളവർക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം...
കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾ പണം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.  എന്നാൽ ഭാവിയില്‍ പണം ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, പത്തനംതിട്ട സ്വദേശി റജി താഴ്മണ്‍ എന്നിവരാണ് ഹര്‍ജി നൽകിയിരുന്നത്.  പ്രവാസികളുടെ ക്വാറന്‍റൈന്‍ സൗകര്യത്തിന് പണം ഈടാക്കുന്നത് സംബന്ധിച്ച വിഷയം ഇന്ന് ചർച്ച ചെയ്യുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇതോടൊപ്പം  മൈഗ്രന്റ് വര്‍ക്കേഴ്‌സിന് സൗജന്യ ഭക്ഷവും താമസവും...
ന്യൂഡല്‍ഹി:   ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്നും, പാസ്സുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. അതിര്‍ത്തി അടച്ചിട്ടില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതിര്‍ത്തികള്‍ തുറക്കണോ എന്ന കാര്യത്തില്‍ കെജ്‌രിവാള്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായവും തേടിയിട്ടുണ്ട്.അതേസമയം, രാജ്യതലസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബാര്‍ബര്‍ ഷോപ്പടക്കം എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് രാജ്യം അണ്‍ലോക്ക്1-ലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.രാജ്യത്ത് ഏറ്റവും കൂടുതല്‍...
ന്യൂഡല്‍ഹി:ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർ കൊവിഡ് ഭീഷണി ചെറുത്തുതോല്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടം നയിക്കുന്ന മെഡിക്കൽ സമൂഹത്തിനും കൊറോണ പോരാളികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അനുവദിക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സില്‍വര്‍ ജൂബിലി ആഘോഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.'വൈറസ് ഒരു അദൃശ്യ ശത്രുവായിരിക്കാം. എന്നാല്‍ നമ്മുടെ യോദ്ധാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍...