25.9 C
Kochi
Tuesday, September 21, 2021

Daily Archives: 11th June 2020

ന്യൂഡല്‍ഹി:   സംവരണത്തിനുള്ള അവകാശം ഭരണഘടന അവകാശമല്ലെന്നും ഇക്കാര്യത്തിൽ ഇനി ഇടപെടില്ലെന്നും സുപ്രീംകോടതി. തമിഴ്‌നാട്ടിലെ യുജി, പിജി മെഡിക്കല്‍ പ്രവേശനത്തിന് അന്‍പത് ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നും, അഖിലേന്ത്യാ കൗണ്‍സിലിംഗ് വിലക്കണമെന്നുമുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. തമിഴ്‌നാടിന് വേണ്ടി മാത്രമായി സമീപിച്ചത് അസാധാരണമാണെന്നും ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
ന്യൂഡല്‍ഹി:   ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചതായി കേന്ദ്രമന്ത്രി ഡിവി സദാനന്ദഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് ചികിത്സയ്ക്ക്  ഹൈഡ്രോക്സിക്ലോറോക്വീന്‍ ഉപയോഗപ്രദമാണെന്ന വാദത്തെ തുടർന്നാണ്  മരുന്നുകള്‍ കൂടുതലായി മറ്റ് രാജ്യങ്ങളിലേക്ക് ആവശ്യപ്രകാരം കയറ്റുമതി ചെയ്യാൻ ആരംഭിച്ചത്. എന്നാൽ ഈ മരുന്നുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍‌ തുടരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
മുംബൈ:   ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഓയില്‍ ഇന്ത്യ, പെട്രോനെറ്റ് എല്‍എന്‍ജി, ഭാരത് പെട്രോളിയം, ഒഎന്‍ജിസി എന്നിങ്ങനെ 6 പൊതുമേഖല എണ്ണ-പ്രകൃതി വാതക കമ്പനികളുടെ റേറ്റിങ് താഴ്ത്തി പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡീസ്. 'ഫോളന്‍ ഏഞ്ചല്‍സ്' എന്നു വിളിക്കപ്പെടുന്ന കമ്പനികളുടെ ഗണത്തിലേക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികളുടെ എല്ലാ സാമ്പത്തിക- കടമെടുപ്പ് ശേഷി ശക്തമാണെന്നും സര്‍ക്കാരിന്റെ റേറ്റിങ് താഴ്ന്നതുകൊണ്ടാണ് അവയെ ‘വീണുപോയ' കമ്പനികളുടെ ഗണത്തിലാക്കിയതെന്നും മൂഡീസ് വ്യക്തമാക്കി.
ചെന്നെെ:   കൊവിഡ് മരണസംഖ്യ സ​ര്‍​ക്കാ​ര്‍ മ​റ​ച്ചു വ​യ്ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ ​പ​ള​നി​സ്വാ​മി. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ചെ​ന്നൈ​യി​ല്‍ ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് കൊവിഡ് കൂടുതൽ വ്യാപിക്കുന്നതെന്നും മ​ര​ണ​സം​ഖ്യ മ​റ​ച്ചു​വെ​ച്ചി​ട്ട് ഒ​ന്നും നേ​ടാ​നി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. സാ​മൂ​ഹിക​ വ്യാ​പ​നമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.
ജയ്പൂര്‍:   മധ്യപ്രദേശിലേതു പോലെ രാജസ്ഥാൻ സർക്കാരിനെ താഴെ വീഴ്ത്താനുള്ള അട്ടിമറി നീക്കത്തിന് പിന്നിൽ ബിജെപിയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇക്കാരണത്താൽ എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി ജയ്‍പൂരിലേക്ക് വലിയ രീതിയിൽ കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കത്ത് നൽകി.
ഇടുക്കി:ഇടുക്കി  മലങ്കര അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകൾ ഇന്ന് രാവിലെ 8 മണി മുതൽ  ഘട്ടം ഘട്ടമായി തുറന്നു.  ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു.  തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവ‍ർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദ്ദേശിച്ചു.  മഴ ശക്തമായാൽ പെട്ടെന്ന് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് നടപടി.അതേസമയം ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്,...
തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന രോഗികൾ  ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്  യൂത്ത് കോണ്‍ഗ്രസ് - യുവമോർച്ച സംഘടിപ്പിച്ച  മാർ‍ച്ചുകളിൽ സംഘർഷം. രാജിയാവശ്യപ്പെട്ട്  ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നയിച്ച  എംഎൽഎ വി എസ് ശിവകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അടക്കമുള്ള അധികൃതരെ വിളിച്ച് വരുത്തി മന്ത്രി കെ കെ ശൈലജ ടീച്ചർ ശാസിച്ചതായാണ് റിപ്പോർട്ട്.
പാലക്കാട്:പാലക്കാട് ജില്ലാ ആശുപത്രിയിൽ  കൊവിഡ് ചികിത്സയ്ക്കായി എത്തിയ  മധുര  സ്വദേശിയായ ലോറിഡ്രൈവർ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയി.  ഈ മാസം അഞ്ചാം തീയതിയാണ് വയറുവേദനയെതുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതോടെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകമാണ് ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ഈ വിഷയം പുറത്താകുന്നത്. ഈ വിഷയത്തിൽ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
മ​ഞ്ചേ​രി:മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍‌ കോ​ള​ജി​ല്‍ കൊവിഡ് നി​രീ​ക്ഷ​ണ​ത്തിലായിരുന്ന വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ മ​ജീ​ദ് മരിച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം  കൊവിഡ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.  ന്യൂ​മോ​ണി​യ​യെ തു​ട​ര്‍ന്ന് ഇന്നലെയാണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കുന്നത്. കൊവിഡ് പരിശോധന റിസൾട്ട് വന്നതിന് ശേഷമേ  തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീകരിക്കൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കോട്ടയം:വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ  ബിവിഎം കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കോപ്പിയടിച്ചെന്ന ആരോപണമുയർത്തിയിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യം തന്നെ പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നുവെന്നും ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് നൽകേണ്ടിയിരുന്നതായും ചാന്‍സലര്‍ കൂട്ടിച്ചേർത്തു.