25 C
Kochi
Wednesday, September 22, 2021

Daily Archives: 22nd June 2020

മുംബൈ: മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച 5000 കോടിയുടെ മൂന്ന് കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്രാ സർക്കാർ. അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് സംസ്ഥാന വ്യവസായ മന്ത്രി സുഭാഷ് ദേശായ് പറഞ്ഞു. ചൈനീസ് കമ്പനികളുമായി കൂടുതല്‍ കരാറുകള്‍ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇതുവരെ  സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഐസിഎംആര്‍ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നും  ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത് കുറയുന്ന സ്ഥിതിയാണ് നിലവിലെന്നും കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം സംസ്ഥാനത്തില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഡൽഹി: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി 2,50,087 ഇന്ത്യക്കാരെ തിരിച്ചുകൊണ്ട് വരാന്‍ കഴിഞ്ഞതായി കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കി. ഇന്ന് മാത്രം വിവിധ രാജ്യങ്ങളില്‍ നിന്ന് 6,084 പേരാണ് രാജ്യത്തേക്ക് മടങ്ങിയെത്തിയത്. എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള സ്വകാര്യ വിമാനകമ്പനികളുമായി കൈകോര്‍ത്ത് പ്രവർത്തിച്ചതിനാലാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി:ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം 5000ത്തില്‍നിന്ന്​ 18,000 ആയി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ അറിയിച്ചു.  30 മിനിറ്റിനകം പരിശോധന ഫലം പുറത്തുവരുന്ന റാപ്പിഡ്​ പരിശോധനയായിരിക്കും ഇതിനായി ഉപയോഗിക്കുക. കൂടാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ്  രോഗികള്‍ക്ക്​ ഒരു ഫോണ്‍ വിളിയില്‍ ഓക്​സിജന്‍ സംവിധാനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ബംഗളൂരു: കർണാടകയിലെ കെ ആര്‍ മാര്‍ക്കറ്റ്, ചാമരാജ്‌പേട്ട്, കലസിപല്യ, ചിക്പേട്ട് എന്നീ നാല് മേഖലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു. കൊവിഡ് രോഗികൾ കൂടുതലുള്ള പ്രദേശങ്ങളുടെ പട്ടിക ബിബിഎം‌പി അധികൃതര്‍ തയ്യാറാക്കിയ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നഗരത്തിൽ മരണനിരക്കും ഉയര്‍ന്നതായാണ് റിപ്പോർട്ട്.
പട്ന:വിവാദ ഭൂപടത്തിന് പിന്നാലെ  ബിഹാറിലെ ഗണ്ഡക്  ഡാം നിർമ്മാണവും തടഞ്ഞ് നേപ്പാൾ.  അതിർത്തിയിലെ ലാൽബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹാറിൽ പ്രളയത്തിനുള്ള സാധ്യത കൂട്ടുന്നതിനാലാണ് അറ്റുകുറ്റപ്പണി നടത്തുന്നതെന്നും ഇത്  നേപ്പാൾ അതിർത്തി രക്ഷാസേന തടഞ്ഞെന്നും ബിഹാർ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജാ പറഞ്ഞു.  ഇതാദ്യമായാണ് ഇങ്ങനെയൊരു നടപടി നേപ്പാളിൻ്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്  വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിതായും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി:ഇന്ത്യ- ചൈന അതിർത്തി തർക്കം  പരിഹരിക്കാൻ  പോംഗോഗ് തടാകം ഉൾപ്പെടുന്ന മേഖലയുടെ ചുമതലയുള്ള ഇരു സൈന്യത്തിൻ്റേയും ലെഫ്. ജനറൽമാരുടെയും നേതൃത്വത്തിൽ ചർച്ച നടക്കുന്നു. ഇത് രണ്ടാം തവണയാണ് കമാൻൻഡിംഗ് ഓഫീസർമാർ തമ്മിൽ ചർച്ച നടത്തുന്നത്.   ഈ മാസം ആറിന് നടന്ന ചർച്ചയിലാണ്  അതിർത്തിയിൽ നിന്നു പിന്മാറാൻ ഇരുവിഭാഗവും തമ്മിൽ ധാരണയായതായി അറിയിച്ചത്. എന്നാൽ പിന്നീട് സംഘർഷത്തിൽ കലാശിച്ചതിനാലാണ് യോഗം വീണ്ടും ചേരുന്നത്. നാളെ ഇന്ത്യ റഷ്യ ചൈന വിദേശകാര്യമന്ത്രിമാരുടെ...
ഐസ്വാൾ: മിസോറാമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. മരണമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടങ്ങള്‍ തകര്‍ന്നു പോവുകയും വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചമ്പായ് ജില്ലയിലെ സോഖവത്തറിലാണ് ഇന്ന് പുലർച്ചെ  4.10 ന് ഭൂകമ്പം ഉണ്ടായത്. തുടർന്ന് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
തിരുവനന്തപുരം:'സുഭിക്ഷ കേരളം' പദ്ധതിയിലൂടെ മികച്ച വിപണി സാധ്യത കണ്ടെത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി  കാര്‍ഷിക മൊത്ത വിപണികള്‍, ജില്ലാതല സംഭരണ കേന്ദ്രങ്ങള്‍, ബ്ലോക്ക്തല വിപണികള്‍, ആഴ്ചച്ചന്തകള്‍ എന്നിവയെല്ലാം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ചൽ: കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രധാന പ്രതികളായ സൂരജിനേയും പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെയും ഉത്രയുടെ വീട്ടിലെത്തിച്ച്‌ ഇന്ന് തെളിവെടുപ്പ് നടത്തി. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്റെ നേതൃത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെളിവെടുപ്പ് നടത്തിയത്. മെയ് ഏഴിനാണ് ഉത്ര പാമ്പകടിയേറ്റ് മരിച്ചത്. പാമ്പിന്റെ കടിയേറ്റ് തന്നെയാണ് ഉത്ര മരിച്ചതെന്നും പട്ടിണിക്കിട്ട പാമ്പിനെ പ്രകോപിപ്പിച്ച്‌ കടിപ്പിച്ചതാണന്നും സൂരജ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിച്ചിരുന്നു.