Wed. Apr 24th, 2024

യുഎഇ:

കൊവിഡ് 19  പരിശോധനയില്‍ ലോകത്തിന് മാതൃകയാകാനൊരുങ്ങി യുഎഇ. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് യുഎഇയുടെ തീരുമാനം. ലോകത്ത് തന്നെ കൊറോണ പരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായ യുഎഇയില്‍  ഇതിനകം 20 ലക്ഷത്തിലധികം പേര്‍ക്കാണ് പരിശോധന നടത്തിയത്. വൈറസ് ബാധയുണ്ടോയെന്നറിയാന്‍ ഇനി 90 ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തും. കൊവിഡ് പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണവും യുഎഇയില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.

By Binsha Das

Digital Journalist at Woke Malayalam