Fri. Jul 4th, 2025

മലപ്പുറം:

മലപ്പുറം വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി കെവി സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാകും കേസ് അന്വേഷിക്കുക.

ഓൺലൈൻ പഠനത്തിന് വേണ്ട സൗകര്യമില്ലാത്തിനാലാണെന്ന് മകള്‍ ദേവിക ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പണമില്ലാത്തതിനാൽ കേടായ ടിവി നന്നാക്കാൻ കഴിഞ്ഞില്ല. സ്മാർട്ഫോൺ ഇല്ലാത്തതിനാൽ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായും രക്ഷിതാക്കള്‍ പറ‍ഞ്ഞിരുന്നു.

അതേസമയം, ദേവികയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്ക്കൂളിലെ അധ്യാപകർക്കോ വീഴ്ച് സംഭവിച്ചിട്ടില്ലെന്ന്  മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് നേരത്തെ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam