25 C
Kochi
Wednesday, September 22, 2021

Daily Archives: 3rd June 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, 24 പേർ രോഗമുക്തി നേടി.തിരുവനന്തപുരം 14, കോട്ടയം 8, മലപ്പുറം 11, ഇടുക്കി 9, ആലപ്പുഴ 7, കോഴിക്കോട്​ 7, കണ്ണൂർ 2, പാലക്കാട് 5​, എറണാകുളം...
തിരുവനന്തപുരം:കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രണ്ടു മാസത്തിലധികമായി അടച്ചിട്ടിരിക്കുകയായിരുന്ന ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സമയത്ത് നിശ്ചിത ആളുകൾക്ക് മാത്രമേ ആരാധനാലയങ്ങളിൽ പ്രവേശനം ഉണ്ടാകൂ.ഉല്‍സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.അതേസമയം, ആരാധനാലയങ്ങള്‍...
പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന എഴുപത്തിനാല് വയസ്സുകാരി മീനാക്ഷിയമ്മ മരിച്ചു. മകനൊപ്പം ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിലേക്ക് മടങ്ങിയത്. പ്രമേഹസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നതായാണ് റിപ്പോർട്ട്.
തിരുവനന്തപുരം:   പമ്പ- ത്രിവേണിയില്‍ നിന്ന് മണല്‍ നീക്കം ചെയ്യാനുള്ള തീരുമാനം തീര്‍ത്തും നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. വനം വകുപ്പാണ് മണല്‍ നീക്കാന്‍ നിര്‍ദേശിക്കേണ്ടതെന്ന് മന്ത്രിസഭാ തീരുമാനം ഉണ്ട്. മന്ത്രിസഭാതീരുമാനം മറികടക്കാന്‍ ചീഫ് സെക്രട്ടറിക്കും ‍ഡിജിപിക്കും എന്താണധികാരമെന്ന് ചെന്നിത്തല ചോദിച്ചു.വനംവകുപ്പോ മന്ത്രിയോ സെക്രട്ടറിയോ അറിയാതെ എങ്ങനെ തീരുമാനമെടുത്തു എന്ന് ചോദിച്ച ചെന്നിത്തല ഒരു പൊതുമേഖല സ്ഥാപനത്തിന്റെ മറവില്‍ നടക്കുന്ന വന്‍ കൊള്ളയാണ് പ്രതിപക്ഷം ഇന്നലെ പുറത്തു കൊണ്ടുവന്നതെന്നും...
ഡൽഹി:   രാജ്യത്തിന്റെ പേര് ഇന്ത്യയിൽ നിന്ന് ഭാരതം​ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹർജി സുപ്രീം​ കോടതി തള്ളി. 'ഭാരത്' നു പകരം കൊളോണിയല്‍ ശക്തികള്‍ ഇട്ട 'ഇന്ത്യ' ആയി ഇനിയും നിലനിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി സ്വദേശി ഹർജി സമർപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് ഈ മാറ്റം സാധിച്ചെടുക്കാം എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.ഹർജിയുടെ പകര്‍പ്പ്​ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക്​ അയച്ചു കൊടുക്കാന്‍ ഹരജിക്കാരനോട്​ കോടതി നിർദ്ദേശിച്ചു.
തിരുവനന്തപുരം:   കേരളതീരത്ത് ജൂൺ ഒന്‍പത് അർദ്ധരാത്രി മുതല്‍ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിങ് നിരോധനം. 52 ദിവസത്തേക്കാണ് നിരോധനം. ജൂൺ എട്ടിന് രാത്രി തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ തിരികെ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ട്രോളിങ് നിരോധകാലത്തും യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.ട്രോളിങ് നിരോധന കാലയളവില്‍ രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളുടെ വില്പന തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം, ട്രോളിങ്...
ശ്രീനഗർ:   പുൽവാമ ഭീകരാക്രമണത്തിന് ബോംബുകൾ നിർമ്മിച്ച ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ ഇസ്മയിലിനെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്ന് രാവിലെ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ആക്രമണത്തിൽ മരിച്ച ഭീകരവാദികളിൽ ഒരാൾ ഇസ്മയില്‍ അല്‍വി എന്നറിയപ്പെടുന്ന ഫൗജിഭായി ആണെന്നാണ് വിവരം. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.2019-ല്‍ പുല്‍വാമയിൽ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ബോംബുകള്‍ നിര്‍മ്മിച്ചതും കഴിഞ്ഞയാഴ്ച പുല്‍വാമയില്‍ സൈന്യം തകര്‍ത്ത ചാവേര്‍ഭീകരാക്രമണ പദ്ധതിക്ക് പിന്നിലും ജെയ്‌ഷെ വിഭാഗത്തിന്റെ സ്‌ഫോടന വിദഗ്ദ്ധനായ ഇയാളാണെന്നാണ് നേരത്തെ കണ്ടെത്തിയിരുന്നത്.
പാലക്കാട്:   പടക്കം വായിലിരുന്ന് പൊട്ടി ആന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. പടക്കം ഒളിപ്പിച്ച കൈതച്ചക്ക കഴിച്ച ആനയാണ് മണ്ണാർക്കാട് വനമേഖലയിൽ ചെരിഞ്ഞ നിലയിൽ കാണപ്പെട്ടതെന്നാണ് നിലവിലെ വിലയിരുത്തൽ. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ പടക്കത്തിന്റെയോ കൈതച്ചക്കയുടെയോ അവശിഷ്ടങ്ങളൊന്നും ഇതുവരെ തോട്ടങ്ങളില്‍നിന്നു ലഭിച്ചിട്ടില്ല. സമീപ തോട്ടങ്ങളിലെ ആളുകളെ ചോദ്യം ചെയ്ത് വരികയാണ്.കപ്പക്കാടുകൾ നശിപ്പിക്കാൻ എത്തുന്ന പന്നികളെ കൊല്ലാൻ പാലക്കാട് വനമേഖലയിലെ കർഷകർ അനധികൃതമായി പടക്കങ്ങൾ ഭക്ഷണത്തിൽ ഒളിപ്പിച്ചുവെയ്ക്കാറുണ്ടെന്നും എന്നാൽ, ഇത്തരത്തില്‍ ആനയുടെ വായ തകര്‍ന്ന് ചെരിയുന്ന സംഭവം...
തിരുവനന്തപുരം:   കൊവിഡ് 19 നെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. സംസ്ഥാനത്തെ നിലവില്‍ ക്വാറന്റൈൻ സൗകര്യങ്ങള്‍ കുറ്റമറ്റ നിലയിലല്ലെന്നും, കെെവിട്ട പോലെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പെരുമാറ്റമെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.വിദേശത്തും മറ്റും കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി താത്പര്യം കാണിക്കണം. പ്രവാസികളെ മൊത്തമായി കൊണ്ടുവരണമെന്ന് പ്രതിപക്ഷം അന്തമായി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ സാമൂഹിക വ്യാപനം...
ലണ്ടൻ:   കൊവിഡ് ആശങ്കയ്ക്കിടയിലും ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയുടെ തീയതികൾ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ജൂലൈ എട്ടിന് സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ് നടക്കുക. അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾ 16നും 24നും മാഞ്ചസ്റ്ററില്‍ നടക്കും. വെസ്റ്റ് ഇന്‍ഡീസ് ടീം അംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയശേഷം പരിശീലനത്തിന് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. ഈ മാസം ഒമ്പതിന് എത്തുന്ന താരങ്ങളെ ഓള്‍ ട്രാഫോര്‍ഡിലാണ് താമസിക്കുക.മെഡിക്കല്‍ സ്ക്രീനിംഗ്, ടെസ്റ്റിംഗ്, സാമൂഹിക അകലം പാലിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ്...