Sun. Jul 13th, 2025
ജനീവ:

 
130 കോടിയോളം ജനങ്ങള്‍ പല സാമൂഹിക ചുറ്റുപാടില്‍ കഴിയുന്നതിനാല്‍ കൊവിഡിന് മുന്നിൽ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്നും ഏത് സമയത്തും സ്ഥിതി ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന അടിയന്തര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. രാജ്യത്ത് ഘട്ടംഘട്ടമായി ലോക്ക്ഡൗൺ പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷം ഇന്ത്യയിൽ രോഗികളുടെ എണ്ണം ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ജനസാന്ദ്രത കൂടിയ പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് സ്ഥിതി ആശങ്കാജനകമാണെന്ന് മൈക്കല്‍ റയാന്‍ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam