25.9 C
Kochi
Tuesday, September 21, 2021

Daily Archives: 21st June 2020

തിരുവനന്തപുരം:   സെപ്റ്റംബറില്‍ വിലക്ക് മാറുന്നതോടെ വീണ്ടും ക്രിക്കറ്റില്‍ സജീവമാകാൻ ഒരുങ്ങുകയാണ് മലയാളി താരം ശ്രീശാന്ത്. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നീലക്കുപ്പായത്തില്‍ കളിക്കാമെന്ന വിശ്വാസം തനിക്കുണ്ടെന്ന് താരം പറഞ്ഞു. 2013 ഓഗസ്റ്റിലാണ് വാതുവയ്പ്പ് വിവാദത്തെ തുടര്‍ന്ന് ശ്രീശാന്ത് അറസ്റ്റിലാവുകയും ക്രിക്കറ്റിന്റെ എല്ലാ മേഖലയില്‍ നിന്ന് താരത്തെ വിലക്കുകയും ചെയ്തത്. 2011 ഓഗസ്റ്റിലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി ഗ്രൗണ്ടിലിറങ്ങിയത്.
റിയാദ്​: വിമാനമാർഗ്ഗമെത്തുന്ന പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടി സൗദി വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യന്‍ എംബസി അപേക്ഷ നൽകി. എന്നാൽ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവർക്ക് മാത്രമാണ് നിലവിൽ റാപ്പിഡ് ടെസ്റ്റ്​ നടത്താനുള്ള അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. സൗദി അറേബ്യയിൽ ടെസ്റ്റ്​ നടത്താനും ഫലം പ്രസിദ്ധീകരിക്കാനുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇനി അനുമതി വേണ്ടത്.
ധാക്ക: ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്റഫി മൊര്‍ത്താസക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. പാക്കിസ്ഥാന്‍ ഓപ്പണര്‍ ഷാഹിദ് അഫ്രീദിക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരമാണ് ഇദ്ദേഹം. ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം കൂടിയാണ് മഷ്റഫി മൊര്‍ത്താസ. മുന്‍ ബംഗ്ലാദേശ് ഓപ്പണർ നഫീസ് ഇക്ബാലിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബംഗാൾ: മദ്യവിതരണത്തിനായി പ്രശസ്ത ഇ കോമേഴ്സ് സ്ഥാപനമായ ആമസോണിന് അനുമതി നൽകി പശ്ചിമ ബംഗാൾ. ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് അനുമതി നല്‍കിയത്. അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഇരു കമ്പനികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഡൽഹി:ഗൂഗിൾ പേ തേര്‍ഡ്​ പാര്‍ടി ആപ്​ പ്രൊവൈഡര്‍ മാത്രമാണെന്ന് റിസര്‍വ്​ ​ബാങ്ക്​ ഓഫ്​ ഇന്ത്യ. റിസര്‍വ്​ ബാങ്കിന്റെ അനുമതിയില്ലാതെയാണ് ആപ്പ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി. സാമ്പത്തിക വിദഗ്​ധനായ അജിത്​ മിശ്ര ഡല്‍ഹി ഹൈകോടതിയില്‍ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴാണ് ഇക്കാര്യങ്ങങ്ങൾ വ്യക്തമാക്കിയത്.
ഡൽഹി: ഇന്ത്യ ചൈന അതിർത്തിയിൽ പ്രകോപനം തുടരുന്നതിനാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സംയുക്തപ്രതിരോധ സേനാ തലവന്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കര, നാവിക, വ്യോമ സേനാ തലവന്‍മാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്ത്രപരമായ തലത്തില്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് എല്ലാ സ്വാതന്ത്യവും നല്‍കിയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
തിരുവനന്തപുരം: റോഡ് വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 10 മേല്‍പാലങ്ങള്‍ നിർമ്മിക്കാൻ അനുമതി. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ ഈ പദ്ധതിക്കായി അനുവദിക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചി ആസ്ഥാനമായ സര്‍ക്കാര്‍ ഏജന്‍സി ആര്‍ബിഡിസികെ മേല്‍നോട്ടത്തിലാണ് നിർമ്മാണം നടക്കുക. ചിറയിന്‍കീഴ്, ഇരവിപുരം, മാളിയേക്കല്‍, ഗുരുവായൂര്‍, ചിറങ്ങര, അകത്തേത്തറ, വാടാനാംകുറിശ്ശി, താനൂര്‍, ചേളാരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങള്‍ നിർമ്മിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്.
ഡൽഹി: ഇന്ത്യാ-ചൈന പ്രശ്നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയോ എന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി. ‘ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദി’ എന്ന ട്വീറ്റോടെയാണ് പരിഹസിച്ചത്. നരേന്ദ്ര മോദി ചൈനയെ പ്രീണിപ്പിക്കുന്നു എന്ന വിദേശ മാധ്യമ റിപ്പോർട്ട് പരാമർശിച്ചായിരുന്നു ട്വീറ്റ്. ഇന്ത്യ കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ആഞ്ഞുപരിശ്രമിക്കുമ്പോൾ ചൈന അതിർത്തി വിപുലപ്പെടുത്താനുള്ള പദ്ധതി  തയ്യാറാക്കുന്ന തിരക്കിലായിരുന്നു എന്നാണ്  ജപ്പാന്‌‍‍ ടൈംസിൽ കുറിച്ചിരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരില്‍ എഴുപത് കേസുകള്‍ ഉറവിടം അറിയാത്ത കേസുകളാണെന്ന് കണ്ടെത്തൽ. ആരോഗ്യപ്രവർത്തകരടക്കം 416 പേർക്കാണ് സമ്പർക്കർക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം കേരളത്തിലെ കൊവിഡ് മരണനിരക്ക് 0.72 ശതമാനമായി. എന്നാൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 86.31 ശതമാനംപേരും പുറത്തുനിന്നുവന്നവരാണെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ ജൂനിയർ ആർട്ടിസ്റ്റ് കൂടിയായതിനാൽ ജില്ലയിലെ പല കേന്ദ്രങ്ങളിലും പോയിട്ടുള്ളതായാണ് കണ്ടെത്തിയത്. എന്നാൽ ജില്ലയിൽ സാമൂഹികവ്യാപനം ഉണ്ടായി എന്ന ആശങ്കയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് ജാഗ്രത കർശനമാക്കിയ സാഹചര്യത്തിൽ നാളെ കോർപറേഷൻ യോഗവും എംഎൽഎമാരുടെ യോഗവും വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓട്ടോ ഡ്രൈവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന്...