25.9 C
Kochi
Tuesday, September 21, 2021

Daily Archives: 9th June 2020

എറണാകുളം:സ്വകാര്യ ബസുകള്‍ക്ക് അധികചാര്‍ജ് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാമെന്നും, സാമൂഹിക അകലം ഉറപ്പാക്കി സര്‍വീസ് നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് നടപടി.നിലവിലെ  സ്ഥിതിയില്‍ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, നിരക്ക് വര്‍ധന സംബന്ധിച്ച പുതിയ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. പാലക്കാട്- 14, ആലപ്പുഴ- 11, തിരുവനന്തപുരം- 10, കോട്ടയം- 8, പത്തനംതിട്ട- 7, കോഴിക്കോട്- 7, തൃശൂര്‍- 6, മലപ്പുറം- 6, വയനാട്- 6, കൊല്ലം- 5, കണ്ണൂര്‍- 5, എറണാകുളം- 4, കാസര്‍ഗോഡ്- 2 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്.അതേസമയം ഇന്ന് 34 പേരുടെ കൊവിഡ് പരിശോധനാഫലം...
തിരുവനന്തപുരം:ആരാധനാലയങ്ങള്‍  തുറക്കാൻ തീരുമാനമെടുത്തത്‌ കേന്ദ്രമന്ത്രിസഭയാണെന്ന്‌ വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട്‌  സഹതാപം മാത്രമെയുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മുരളീധരൻ  പങ്കെടുത്തില്ലെങ്കിൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനം കേരള സർക്കാർ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ലെന്നും, കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്നും കടകംപള്ളി പറഞ്ഞു.ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍  മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചർച്ച ചെയ്താണ്...
ന്യൂഡല്‍ഹി:ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. പനിയും തൊണ്ട വേദനയും ഉണ്ടായിരുന്നതിനാല്‍  ഇരുവരെയും തിങ്കളാഴ്ച ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് കൊവിഡ് ബാധിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാണ് ജ്യോതിരാദിത്യ സിന്ധ്യ. അതേസമയം, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനും പനിയും തൊണ്ടവേദനയുമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ്...
ഡൽഹി: പിപിഇ കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി സമയം കുറച്ചതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ഡൽഹി എംയിസിലെ നഴ്സുമാർ സമരം അവസാനിപ്പിച്ചു. ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കുക, ജോലി സമയം പുനക്രമീകരിക്കുക, കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് പരിശോധനയും ആംബുലൻസ് സൗകര്യവും ഉറപ്പാക്കുക തുടങ്ങിയ പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഇന്ന് നടത്തിയ ചർച്ചയിലാണ് നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും സുരക്ഷ ഉറപ്പാക്കാമെന്നും ഉറപ്പ് നൽകിയത്. എംയിസിൽ മാത്രം ഇരുനൂറിലധികം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നഴ്സുമാർ സമരം ആരംഭിച്ചത്.
ന്യൂയോര്‍ക്ക്:കൊവിഡ് 19 പകർച്ചവ്യാധിയു‌ടെ ഫലമായി ആഗോള സമ്പദ്‌വ്യവസ്ഥ 5.2 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ആഴത്തിലുള്ള മാന്ദ്യമാണിതെന്നും ലോകബാങ്ക് വ്യക്തമാക്കി. ലോക ബാങ്കിന്‍റെ  ഏറ്റവും പുതിയ ആഗോള സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ 3.2 ശതമാനം സങ്കോചമുണ്ടാകുമെന്നും ലോകബാങ്ക് ചൂണ്ടികാട്ടുന്നു. 2020 ൽ വികസിത സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വളർന്നുവരുന്ന...
ഡല്‍ഹി: ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ഡല്‍ഹിയിലെ കൊ​വി​ഡ് കേ​സു​കളുടെ എണ്ണം 5.5 ല​ക്ഷ​മാ​കു​മെ​ന്ന് ഉപമുഖ്യമന്ത്രി മ​നീ​ഷ് സി​സോ​ദി​യ. ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ലും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡ​ല്‍​ഹി​യി​ല്‍ 12, 13 ദി​വ​സ​ങ്ങ​ള്‍ കൂടുമ്പോൾ കൊ​വി​ഡ് കേ​സു​ക​ള്‍ ഇ​ര​ട്ടി​യാ​കുന്ന സാഹചര്യത്തിൽ 80,000 ആ​ശു​പ​ത്രി കി​ട​ക്ക​ക​ള്‍ എ​ങ്കി​ലും ആ​വ​ശ്യ​മാ​യി വരുമെന്നും അദ്ദേഹം പറഞ്ഞു. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ കൊ​വി​ഡ് രോഗ പ​രി​ശോ​ധ​നാ സാ​മ്പിളും ഇന്ന് ശേഖരിച്ചു. പരിശോധന ഫലം ബു​ധ​നാ​ഴ്ച ല​ഭി​ക്കുമെന്നാണ് റിപ്പോർട്ട്.
ചെന്നൈ: തമിഴ്നാട്ടില്‍ ഇത്തവണ അര്‍ധവാര്‍ഷിക പരീക്ഷകളിലെയും ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും അടിസ്ഥാനത്തില്‍ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രേഡ് നല്‍കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് എല്ലാ കുട്ടികളെയും വിജയിപ്പിക്കാനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. ചെന്നൈയിലെ പല സ്കൂളുകളും കോളേജുകളും ഉള്‍പ്പടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളാക്കിയതാണ് പ്രധാന കാരണം. അടുത്ത തിങ്കളാഴ്ച പരീക്ഷ തുടങ്ങാനുള്ള നീക്കത്തെ മദ്രാസ് ഹൈക്കോടതിയും എതിർത്തിരുന്നു.തെലങ്കാനയിലും പത്താം ക്ലാസ് വിദ്യാർത്ഥികളെ പരീക്ഷ ഇല്ലാതെ തന്നെ ജയിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. ബിരുദ, ബിരുദാനന്തര തലങ്ങളിലെ പരീക്ഷകളുടെ കാര്യം വരും ദിവസങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും...
തിരുവനന്തപുരം:സംസ്ഥാനത്തെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയുമായി കെഎസ്ആർടിസി. ചാര്‍ജ് വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് സ്വാകര്യ ബസ്സുകള്‍ നിരത്തുകളില്‍ നിന്ന് പിന്‍മാറിയതോടെ തിരക്കുള്ള  ഹ്രസ്വ ദൂര റൂട്ടുകളില്‍ നാളെ മുതല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പൊതുഗതാഗതം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന്  ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ പിടിവാശി തുടര്‍ന്നാല്‍ യാത്രക്കാര്‍ പൊതുഗതാഗതത്തെ കൈവിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയിട്ടും കെഎസ്ആർടിസിയില്‍ തിരക്ക് ഇല്ലാത്ത അവസ്ഥയാണ്. എന്നാല്‍...
കൊച്ചി: മദ്യവിതരണത്തിനായുള്ള വെർച്വൽ ക്യൂ ആപ്പിനായി ഫെയര്‍കോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും സ്റ്റാര്‍ട്ട് അപ്പ് മിഷനും ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഫെയര്‍കോഡ് കമ്പനിയെ തിരഞ്ഞെടുത്തതിന്റെ സൂം മീറ്റിങ് റെക്കോഡ് നശിപ്പിക്കരുതെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. സീഡ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡാണ് സർക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയത്. ഇക്കാര്യത്തിൽ കമ്പനിയുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുള്ള വിശദമായ വാദം കേട്ട ശേഷം തീരുമാനം അറിയിക്കുമെന്ന് കോടതി വ്യക്തമാക്കി.