25 C
Kochi
Wednesday, September 22, 2021

Daily Archives: 25th June 2020

എറണാകുളം:   മഹാരാജാസ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഹൽ ഹംസയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തി. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഒളിവിൽ പോയ സഹൽ ഈ മാസം 18ന് എറണാകുളം മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
ലണ്ടൻ:   ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്ക വിഷയം ആശങ്കയുണ്ടാക്കുന്നതും വളരെ ഗൗരവമുള്ളതുമാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിലവിലെ സാഹചര്യങ്ങള്‍ യുകെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സില്‍ വീക്ക്‌ലി പ്രൈം മിനിസ്റ്റേഴ്‌സ് ക്വസ്റ്റ്യന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്കമാലി:   അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റേയും അമ്മയുടേയും സംരക്ഷണം വനിത കമ്മീഷൻ ഏറ്റെടുക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അറിയിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ്ജ് ആയാൽ ഇവരെ സുരക്ഷിതമായ സ്ഥലത്തക്ക് മാറ്റുമെന്നും അറിയിച്ചു. അതേസമയം കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർ സോജൻ പറഞ്ഞു.
ജനീവ:   ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടറിനായി ആളുകള്‍ നെട്ടോട്ടമോടേണ്ട അവസ്ഥ ഉണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഗോള വ്യാപകമായി എൺപത്തി എണ്ണായിരം വലിയ ഓക്‌സിജന്‍ സിലിണ്ടറിന്റെ ആവശ്യമാണ് പ്രതിദിനം ഇപ്പോഴുള്ളതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് പറഞ്ഞു. രോഗ പ്രതിരോധ നടപടികളില്‍ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ല എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ന്യൂഡല്‍ഹി:   കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് സാമ്പിൾ പരിശോധന വ​ര്‍​ദ്ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സാമ്പിളുകളാണ് പരിശോധിച്ചത്. ഇ​തോ​ടെ ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്ത് 75,60,782 സാമ്പിളുകൾ പരിശോധിച്ചതായി ഐ​സി​എം​ആ​ര്‍ അധികൃതർ അറിയിച്ചു.
ന്യൂഡല്‍ഹി:   കൊവിഡ് മഹാമാരിയെ ചെറുക്കാൻ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന റെംഡെസിവിര്‍ മരുന്ന്, രോഗം ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളിലേക്ക് അയച്ചു. റെംഡെസിവിറിന്റെ ജനറിക് പതിപ്പ് നിര്‍മിക്കാനും വിപണനം ചെയ്യാനും അനുമതിയുള്ള ഹൈദരബാദ് ആസ്ഥാനമായുള്ള ഹെറ്റെറോ എന്ന കമ്പനിയാണ് മരുന്നുകൾ അയച്ചത്. 100 മില്ലിഗ്രാം മരുന്നുള്ള ഒരു കുപ്പിക്ക് 5,400 രൂപയാണ് വില. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് രണ്ടാംഘട്ടത്തിൽ മരുന്ന് അയയ്ക്കും.
തിരുവനന്തപുരം:   അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടില്‍ ശനിയാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തൃശൂര്‍:   കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കണ്ടൈന്മെന്റ് സോണുകൾ പ്രഖ്യാപിച്ച തൃശൂർ നഗരം ഭാഗികമായി അടച്ചു. അവശ്യ വസ്തുക്കൾ വിൽക്കാനുള്ള കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഓപ്പറേഷൻ ഷീൽഡ് എന്ന പേരിൽ, പോലീസ്, ജില്ലയിൽ പരിശോധന ശക്തമാക്കുകയും ചെയ്തു. തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗമായ സ്വരാജ് റൗണ്ട്, പാട്ടുരായ്ക്കൽ ചിയ്യാരം സൗത്ത്, പള്ളിക്കുളം ഒളരി എൽത്തുരുത്ത് ഡിവിഷനുകൾ എല്ലാം നിലവിൽ കണ്ടൈന്മെന്റ് സോണുകളാണ്.
തിരുവനന്തപുരം:   ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏതു നിമിഷവും കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. തിരുവനന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സാമൂഹിക വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങൾ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കൂട്ടിച്ചേർത്തു.
ന്യൂഡല്‍ഹി:   ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതണോ വേണ്ടയോ എന്ന് വിദ്യാർത്ഥികൾക്ക് തീരുമാനിക്കാം. പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് പൊതുപരീക്ഷയ്ക്ക് നൽകുമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. പരീക്ഷ എഴുതാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാഹചര്യം അനുകൂലമാവുമ്പോൾ പരീക്ഷകൾ നടത്തുമെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.