25.9 C
Kochi
Wednesday, September 22, 2021

Daily Archives: 29th June 2020

തൂത്തുക്കുടി: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. റവന്യൂ ഉദ്യോഗസ്ഥരെ ഏൽപിക്കാനാണ് ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസഹകരിച്ചതിനെ തുടർന്നാണ് മദ്രാസ് ഹൈക്കോടതി അത്യപൂർവ നടപടിയിലേക്ക് നീങ്ങിയത്. അതേസമയം, കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
തിരുവനന്തപുരം:സ്പ്രിംക്ലറുമായുള്ള കരാര്‍ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എല്ലാ ഡാറ്റകളും സുരക്ഷിതമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ഡാറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സീഡിറ്റിന് ആണെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ കേസ് വീണ്ടും അടുത്ത മാസത്തേയ്ക്ക് മാറ്റിവെച്ചു.  നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് കേസ് വേഗത്തില്‍ തീര്‍പ്പാക്കണം എന്ന സർക്കാരിന്റെ അഭ്യർത്ഥന തള്ളിയാണ് കേസ് മാറ്റിവെച്ചത്.
ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയിലാണ് ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നത്. ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹൈദരാബാദിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആഭ്യന്തര വകുപ്പിന്റെ ഓഫീസ് അടച്ചുപൂട്ടി. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവർ ഇപ്പോൾ  നിരീക്ഷണത്തിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിയുടെ ഗണ്‍മാനും സ്റ്റാഫിനും കൊറോണ സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ വഴിയും 'സഫലം 2020' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പ് നേരത്തെ തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക്ക് ഒഴിവാക്കുന്നത് എളുപ്പമാക്കുമെന്ന് കൈറ്റ് അധികൃതര്‍ അറിയിച്ചു.
മുംബൈ: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്​ട്രയില്‍ ലോക്​ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. കണ്ടെയ്​ന്‍മെന്റ്​ സോണുകളില്‍ അവശ്യസര്‍വിസുകള്‍ക്ക് മാത്രമാണ് അനുമതി. രാജ്യത്ത്​ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്​ഥാനം നിലവിൽ മഹാരാഷ്ട്രയാണ്. ഇതുവരെ 1,64,626 പേര്‍ക്കാണ്​ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‍.
കോഴിക്കോട്: തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. സെക്യൂരിറ്റി ജീവനക്കാരനായ വയോധികന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരനായ വെള്ളയില്‍ കുന്നുമ്മലില്‍ കൃഷ്ണന്‍ ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
എടപ്പാള്‍:മലപ്പുറം എടപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടര്‍മാകരുടെയും മൂന്ന് നഴസുമാരുടെയും  സമ്പര്‍ക്കപ്പടികയിലുള്ളത് ഇരുപതിനായിരത്തോളം പേര്. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കെെമാറിയ പട്ടികയിലെ കണക്കാണിത്. രോഗം സ്ഥിരീകരിച്ച  ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ നവജാതശിശുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ആരോഗ്യവകുപ്പിന്‍റെ ആശങ്ക ഇരട്ടിപ്പിക്കുന്നു. പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. മേഖലയില്‍ രോഗബാധിതരെ മുന്‍കൂട്ടി കണ്ടെത്താന്‍ 1500 പേരില്‍ റാന്‍ഡം പരിശോധന നടത്തും.
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. ഇനി ഒരു ചർച്ചയുടെ ആവശ്യമില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങിയില്ല തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്. അതേസമയം പുറത്താക്കിയത് കെ എം മാണിയെ ആണെന്നും...
കൊച്ചി:പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ  മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി  ഇന്ന് പരിഗണിച്ചേക്കും. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തി സ്വാതന്ത്യത്തിലുള്ള കടന്നുകയറ്റമാണ് ഇതെന്നുമാണ് ഹര്‍ജിയിലുള്ളത്. പോക്സോ വകുപ്പുകളും ജുവനൈല്‍ ആക്‌ട്, ഐ.ടി ആക്‌ട് എന്നിവയും ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കഴിഞ്ഞ ദിവസം രഹ്നയ്ക്കെതിരെ രേസ് രജിസ്റ്റര്‍ ചെയ്തത്. 
മലപ്പുറം: സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ അടുത്ത മാസം 6 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഉറവിടമറിയാത്ത കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് ഈ നടപടി. ആളുകൾ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടം കൂടന്നതും ഒഴിവാക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്. നിലവിൽ മലപ്പുറം ജില്ലയിൽ 224 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.എറണാകുളം ജില്ലയിലും...