25.9 C
Kochi
Tuesday, September 21, 2021

Daily Archives: 13th June 2020

വാഷിങ്ടണ്‍:കൊവിഡ് 19നെ  പ്രതിരോധിക്കാന്‍ മുഖാവരണം ധരിക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് പഠനം. സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ ഇരിക്കുന്നതിനെക്കാളും ഫലപ്രദമാണിതെന്ന് അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു. ലോകത്ത് തന്നെ രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ പതിനൊന്നായിരത്തിലധികം പേര്‍ മാസ്ക് ധരിച്ചതിലൂടെ വെെറസില്‍ നിന്ന് രക്ഷപ്പെട്ടിരിക്കാമെന്ന് പഠനം ചൂണ്ടികാട്ടുന്നു. ഏപ്രില്‍ 6 ന് വടക്കന്‍ ഇറ്റലിയിലും ഏപ്രില്‍ 17 ന് ന്യൂയോര്‍ക്ക് നഗരത്തിലും മാസ്ക്...
തിരുവനന്തപുരം:ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചത്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ആരാധനാലയങ്ങൾ തുറന്ന സാഹചര്യത്തിൽ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, കടകള്‍ തുറക്കുന്നതിലും മറ്റു ആവശ്യങ്ങള്‍ക്കായി വാഹനമോടിക്കുന്നതിനും ഇളവ് ഇല്ല. 
ന്യൂഡല്‍ഹി:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്നു. പിഎം കെയേഴ്സ് ഫണ്ട് സിഎജി ഓഡിറ്റിങ്ങിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇതിനായി സ്വതന്ത്ര ഓഡിറ്ററെ നിയോഗിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാര്‍ക്ക് അസോസിയേറ്റ്സ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് സ്ഥാപനത്തിനാണ് ചുമതല. പ്രധാനമന്ത്രിയെക്കൂടാതെ പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രിമാരാണ് പിഎം കെയേഴ്സ് ട്രസ്റ്റ് അംഗങ്ങള്‍.പിഎം കെയേഴ്‌സ്‌...
തിരുവനന്തപുരം:വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വന്തം നാട്ടുകാരോട് സര്‍ക്കാര്‍ കാണിക്കുന്ന  ക്രൂരതയായി ഇത് മാറുമെന്നും, രാജ്യത്ത് ഒരു സംസ്ഥാനവും ഇത്തരം ഒരു നിബന്ധന വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നടത്തി...
കരിപ്പൂര്‍:കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനും എയര്‍ ഇന്ത്യ ജീവനക്കാരനും കൊവിഡ് 19 സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരാണ് കൊവിഡ് 19 ബാധിച്ച ഉദ്യോഗസ്ഥന്‍. ഇതേതുടര്‍ന്ന്, 30ലധികം ഉദ്യോഗസ്ഥരോട് ക്വാറന്‍റീനില്‍ പോകാൻ നിര്‍ദ്ദേശം നല്‍കി. വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവരില്‍ നിന്നാകാം ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലാവുമെന്നാണ് വിലയിരുത്തല്‍.  
തിരുവനന്തപുരം:വിക്ടേഴ്സ് ചാനൽ വഴിയുള്ള രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും. അറബി, ഉറുദു, സംസ്കൃതം ക്ലാസുകളും തിങ്കളാഴ്ച തന്നെ ആരംഭിക്കും. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെയായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.  രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് പ്ലസ് വണ്‍ ഒഴികെയുള്ള ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.ഓൺലൈൻ പഠന സൗകര്യത്തിന് പുറത്ത് നിൽക്കുന്ന കുട്ടികൾക്ക് സൗകര്യം ഒരുക്കാൻ ആദ്യ ഒരാഴ്ചത്തെ സമയം അനുവദിക്കുമെന്ന്...
ന്യൂഡല്‍ഹി:ഇന്ത്യ–ചൈന അതിർത്തിയിലെ സാഹചര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവനെ. ചൈനയുമായി ഉന്നതതലത്തിൽ നടക്കുന്ന ചർച്ചകൾക്കൊപ്പം തുല്യ റാങ്കുകളിലുള്ള കമാന്‍ഡര്‍മാര്‍ തമ്മില്‍ പ്രാദേശിക തലത്തിലെ ചര്‍ച്ചയും തുടരുകയാെണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  സേനാ കമാൻഡർമാർ നടത്തിയ വിവിധ ചർച്ചകളെ തുടർന്ന് ഇരുഭാഗത്തെയും സൈനികസംഘങ്ങൾ അതിർത്തിയിൽ നിന്ന് ഒരുപരിധി വരെ പിന്മാറിയിട്ടുണ്ട്. ചർച്ചകളിലൂടെ പ്രശ്​നങ്ങളെല്ലാം പരിഹരിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും കരസേന മേധാവി വ്യക്തമാക്കി.
ഇസ്ലാമാബാദ്:പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വീറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും പരിശോധനയില്‍ കൊവിഡ് ബാധിതനാണെന്ന് തെളിഞ്ഞുവെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. അഫ്രീദി ഫൗണ്ടേഷന്‍ വഴി താരം കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിതമായിരുന്നു. ഇങ്ങനെയാകാം ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്ററാണ് അഫ്രീദി. നേരത്തെ തൗഫീഖ് ഉമറിനും സഫര്‍ സര്‍ഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു.അതേസമയം, പാകിസ്താന്‍...
തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് ബി ഇടതു മുന്നണി വിടില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫില്‍ താനും തന്റെ പാര്‍ട്ടിയും പൂര്‍ണ്ണ സംതൃപ്തരാണെന്നും ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ പിണറായി സര്‍ക്കാര്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫുമായി താന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മകനും എംഎഎല്‍എയുമായ ഗണേഷ് കുമാറും അറിയിച്ചു.
വാഷിങ്ടണ്‍:നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍  ബഹിരാകാശയാത്ര പദ്ധതിയുടെ ആദ്യവനിതാ മേധാവി എന്ന നേട്ടം ഇനി കാത്തി ലീഡേഴ്‌സിന് സ്വന്തം. നാസയുടെ ഹ്യൂമന്‍ എക്‌സ്‌പ്ലൊറേഷന്‍ & ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് മേധാവിയായി കാത്തി ലീഡേഴ്‌സിനെ നിയമിക്കുന്നതായി നാസയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡന്‍സ്റ്റിന്‍ ട്വീറ്ററിലൂടെയാണ് അറിയിച്ചത്.മെയ് മാസത്തില്‍ നാസ വിജയകരമായി ആരംഭിച്ച സ്വകാര്യ ബഹിരാകാശ വിമാനയാത്രയുടെ മേല്‍നോട്ടം നിര്‍വഹിച്ചത് കാത്തി ലീഡേഴ്‌സായിരുന്നു. 2024-ലെ ചാന്ദ്രദൗത്യത്തിന്റെ തയ്യാറെടുപ്പുകളിലാണ് നാസയിപ്പോള്‍.