Wed. Apr 24th, 2024

തിരുവനന്തപുരം:

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 34,160 രൂപയായി. 4270 രൂപയാണ് ഗ്രാമിന്‍റെ വില. 34,480 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. ആറുദിവസംകൊണ്ട് പവന് 880 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണികളിലും പ്രതിഫലിച്ചത്.

അതേസമയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 71.44 പൈസയും ഡീസലിനു 65.73 പൈസയുമാണു ഇന്നത്തെ വില.

By Binsha Das

Digital Journalist at Woke Malayalam