25 C
Kochi
Wednesday, September 22, 2021

Daily Archives: 18th June 2020

തൃശ്ശൂർ:   പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍)അന്തരിച്ചു. 49 വയസ്സായിരുന്നു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇടുപ്പുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ഹൃദയാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിൽ ആയതിനെത്തുടർന്നാണ് അദ്ദേഹത്തെ ജൂബിലി മിഷൻ ആശുപത്രിയിലേക്കു മാറ്റിയത്.കൊടുങ്ങല്ലൂരിലാണ് ജനനം. മാല്യങ്കരയിലെ എസ്എൻ‌എം കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബിയും പൂർത്തിയാക്കിയ സച്ചി, കേരള ഹൈക്കോടതിയിൽ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 80 പേര്‍ ഇന്ന് രോഗമുക്തരായി.പാലക്കാട് 14, കൊല്ലം13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9 ,എറണാകുളം തൃശ്ശൂര്‍...
തിരുവനന്തപുരം: പ്രവാസികളെ സഹായിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്തിട്ടില്ലെന്നും ഖത്തര്‍, ഒമാൻ, സൗദി എന്നിവിടങ്ങളില്‍ റാപിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഇല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ  സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതമാണെന്നും പ്രവാസികളെ സർക്കാർ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ  കേന്ദ്രസർക്കാര്‍ ആദ്യം മുതലേ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ന്യൂഡല്‍ഹി:കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാത്തതിനെതിരെ പ്രതിഷേധിച്ച ഡൽഹി  പ്രൈമിസ് ആശുപത്രിയിലെ  എട്ട് നഴ്സുമാരെക്കൂടി പിരിച്ചുവിട്ടു.  ഇതിൽ ഏഴു പേരും മലയാളികളാണ്.  ഇന്നലെ മൂന്നു മലയാളി നഴ്സുമാർക്ക് പിരിച്ചുവിടൽ കത്ത് നൽകിയിരുന്നു, ഇതിന് പിന്നാലെയാണ് എട്ട് നഴ്സുമാരെ കൂടി പിരിച്ചുവിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചത്.
കാഠ്മണ്ഡു: ഇന്ത്യയുടെ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകൾഎം ഉൾപ്പെടുത്തി തയ്യാറാക്കിയ ഭൂപടം നേപ്പാൾ ഉപരിസഭയും ഏകകണ്ഠമായി പാസ്സാക്കി. ഇന്ത്യ- നേപ്പാൾ- ചൈന അതിർത്തിയിലുള്ള മേഖലകൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം തങ്ങളുടേതാണെന്നാണ് നേപ്പാളിന്റെ അവകാശവാദം. ഭരണഘടനാഭേദഗതി ബില്ലിലൂടെയാണ് നേപ്പാൾ ഭൂപടം തിരുത്തിയത്.
കൊച്ചി: ഓൺലൈൻ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍  ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ച ഹൈക്കോടതി ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കി. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ ഉചിതമായ ഫോറത്തിൽ പരാതി നൽകാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 89 കുട്ടികള്‍ക്ക് മാത്രമാണ് പഠന സൗകര്യം ഒരുക്കാനുള്ളതെന്നും, ഇവർക്ക് ഉടൻ തന്നെ  സൗകര്യങ്ങളൊരുക്കുമെന്നും സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു.
തിരുവനന്തപുരം: ഞായറാഴ്‌ച വരെ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ന് എവിടെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. കേരള, കര്‍ണാടക തീരത്ത് ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
കാസർഗോഡ്:പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ വരുന്നവരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാസർഗോഡ്  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഡൽഹി: എല്ലാ ടെലികോം കമ്പനികളും പത്ത് വർഷത്തെ കണക്ക് ബുക്കുകളും സാമ്പത്തിക രേഖകളും ഹാജരാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. അഞ്ചുവർഷമായി ലാഭമില്ലെന്ന് വോഡഫോൺ, ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചിരുന്നു. ലൈസൻസ് ഫീസ് കുടിശിക കേസിലാണ് നടപടി. 20 വർഷം കൊണ്ട് കുടിശിക തിരിച്ചടയ്ക്കാൻ അനുവദിക്കണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം.
കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലുവാതിൽ തുളഞ്ഞ് കയറി വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടങ്ങളുടെ ചില്ലുവാതിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് എറണാകുളം ജില്ലാ ഭരണകൂടം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഷോപ്പിങ്ങ് മാളുൾപ്പടെ എല്ലാ വാണിജ്യ ധനകാര്യ സ്ഥാപനങ്ങളിലും ചില്ലു വാതിലുകളിൽ തിരിച്ചറിയാൻ പാകത്തിന് സ്റ്റിക്കറുകൾ പതിപ്പിക്കാൻ നിർദ്ദേശം നൽകി. വാതിൽ തുറക്കേണ്ട ദിശ എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ വലിയ അക്ഷരങ്ങളിൽ എഴുതി വയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.